Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Norovirus Outbreak

America

സാൻ ഫ്രാൻസിസ്കോയിൽ നങ്കൂരമിട്ട ന്ധറൂബി പ്രിൻസസ്’ ക്രൂയിസ് കപ്പലിൽ നൊറോവൈറസ് വ്യാപനമെന്ന് റിപ്പോർട്ട്

സാ​ൻ ഫ്രാ​ൻ​സി​സ്കോ: അ​ലാ​സ്ക-​കാ​ന​ഡ യാ​ത്ര പൂ​ർ​ത്തി​യാ​ക്കി ജൂ​ലൈ മൂ​ന്നി​ന് സാ​ൻ ഫ്രാ​ൻ​സി​സ്കോ​യി​ൽ തി​രി​ച്ചെ​ത്തി​യ റൂ​ബി പ്രി​ൻ​സ​സ് ക്രൂ​യി​സ് ക​പ്പ​ലി​ൽ നൊ​റോ​വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ചു. രോ​ഗ​ബാ​ധ​യെ തു​ട​ർ​ന്ന് 120ല​ധി​കം യാ​ത്ര​ക്കാ​രും ജീ​വ​ന​ക്കാ​രും അ​സ്വ​സ്ഥ​രാ​യ​താ​യി അ​മേ​രി​ക്ക​ൻ സെ​ന്റേ​ഴ്സ് ഫോ​ർ ഡി​സീ​സ് ക​ൺ​ട്രോ​ൾ ആ​ൻ​ഡ് പ്രി​വ​ൻ​ഷ​ൻ (സി​ഡി​സി) അ​റി​യി​ച്ചു.

സി​ഡി​സി​യു​ടെ ക​ണ​ക്കു​ക​ൾ പ്ര​കാ​രം 102 യാ​ത്ര​ക്കാ​ർ​ക്കും 23 ജീ​വ​ന​ക്കാ​ർ​ക്കു​മാ​ണ് ഛർ​ദ്ദി, വ​യ​റി​ള​ക്കം, വ​യ​റു​വേ​ദ​ന തു​ട​ങ്ങി​യ നൊ​റോ​വൈ​റ​സ് ബാ​ധ​യു​ടെ ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്.

ജൂ​ൺ 12ന് ​സാ​ൻ ഫ്രാ​ൻ​സി​സ്കോ​യി​ൽ നി​ന്ന് പു​റ​പ്പെ​ട്ട 20 ദി​വ​സ​ത്തെ അ​ലാ​സ്ക-​കാ​ന​ഡ യാ​ത്ര​യ്ക്കി​ടെ​യാ​ണ് രോ​ഗ​വ്യാ​പ​നം റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.

 രോ​ഗ​ബാ​ധി​ത​രെ പ്ര​ത്യേ​കം നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​ണെ​ന്നും എ​ല്ലാ​വ​ർ​ക്കും ഒ​രേ​സ​മ​യം രോ​ഗ​ബാ​ധ​യു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും ക​പ്പ​ൽ തു​റ​മു​ഖ​ത്തെ​ത്തു​മ്പോ​ൾ എ​ല്ലാ​വ​ർ​ക്കും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും സി​ഡി​സി വ്യ​ക്ത​മാ​ക്കി. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ക​പ്പ​ലി​ൽ ശു​ചീ​ക​ര​ണ​വും അ​ണു​ന​ശീ​ക​ര​ണ​വും ശ​ക്ത​മാ​ക്കി​യ​താ​യി പ്രി​ൻ​സ​സ് ക്രൂ​യി​സ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. അ​ടു​ത്ത യാ​ത്ര​യ്ക്കു മു​ൻ​പ് ക​പ്പ​ൽ പൂ​ർ​ണ​മാ​യും അ​ണു​വി​മു​ക്ത​മാ​ക്കി​യെ​ന്നും ക​മ്പ​നി വ്യ​ക്ത​മാ​ക്കി.

Latest News

Corehub Up