Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : North Central Railway

ഡ്യൂ​ട്ടി​ക്കി​ടെ റീ​ൽ​സെ​ടു​ക്കാ​റു​ണ്ടോ ‍? എ​ന്നാ​ൽ ഇ​നി പ​ണി​കി​ട്ടും, മു​ന്ന​റി​യി​പ്പു​മാ​യി നോ​ർ​ത്ത് സെ​ൻ​ട്ര​ൽ റെ​യി​ൽ​വേ 

ന്യൂ​ഡ​ൽ​ഹി: ഡ്യൂ​ട്ടി​സ​മ​യ​ത്തു സ​മൂ​ഹ​മാ​ധ്യ​മ റീ​ലു​ക​ളും മ​റ്റും ചി​ത്രീ​ക​രി​ക്കു​ന്ന​ത് ട്രെ​യി​ൻ സു​ര​ക്ഷ​യെ അ​പ​ക​ട​ത്തി​ലാ​ക്കു​മെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി നോ​ർ​ത്ത് സെ​ൻ​ട്ര​ൽ റെ​യി​ൽ​വേ (എ​ൻ​സി​ആ​ർ). ജോ​ലി​ക്കി​ടെ ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന​തു ജീ​വ​ന​ക്കാ​രു​ടെ ശ്ര​ദ്ധ തി​രി​ക്കാ​നും റെ​യി​ൽ​വേ​യു​ടെ സു​ര​ക്ഷാ​സം​വി​ധാ​ന​ങ്ങ​ളെ ബാ​ധി​ക്കാ​നും ഇ​ട​യാ​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. സു​ര​ക്ഷാ​നി​ർ​ദേ​ശ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന ജീ​വ​ന​ക്കാ​ർ​ക്കെ​തി​രേ ക​ർ​ശ​ന അ​ച്ച​ട​ക്ക ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും മു​ന്ന​റി​യി​പ്പ് ന​ൽ​കി.

ചി​ല റെ​യി​ൽ​വേ ജീ​വ​ന​ക്കാ​ർ ഡ്യൂ​ട്ടി​ക്കി​ടെ റീ​ലു​ക​ൾ ചി​ത്രീ​ക​രി​ച്ച് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പോ​സ്റ്റ് ചെ​യ്യു​ന്ന​താ​യി ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്നാ​ണു ന​ട​പ​ടി. ഇ​ത്ത​രം പോ​സ്റ്റു​ക​ളി​ലൂ​ടെ ജീ​വ​ന​ക്കാ​ർ പ​ണം സ​മ്പാ​ദി​ക്കു​ന്ന​ത് അ​ന​ധി​കൃ​ത വാ​ണി​ജ്യ പ്ര​വ​ർ​ത്ത​ന​ത്തി​നോ പാ​ർ​ശ്വ ബി​സി​ന​സി​നോ തു​ല്യ​മാ​ണെ​ന്നും 1966ലെ ​റെ​യി​ൽ​വേ സ​ർ​വീ​സ​സ് (പെ​രു​മാ​റ്റ) ച​ട്ട​ങ്ങ​ളി​ലെ റൂ​ൾ 15ന്‍റെ നേ​രി​ട്ടു​ള്ള ലം​ഘ​ന​മാ​ണെ​ന്നും എ​ൻ​സി​ആ​റി​ന്‍റെ മു​ന്ന​റി​യി​പ്പി​ൽ പ​റ​യു​ന്നു.

റെ​യി​ൽ​വേ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഉ​ള്ള​ട​ക്കം ചി​ത്രീ​ക​രി​ക്കു​ന്ന​തി​ന് മു​ൻ​കൂ​ർ അ​നു​മ​തി നി​ർ​ബ​ന്ധ​മാ​ണ്. റെ​യി​ൽ​വേ​യു​ടെ അ​നു​മ​തി​യോ നി​ശ്ചി​ത ഫീ​സ് അ​ട​യ്ക്കാ​തെ​യോ ട്രെ​യി​നു​ക​ളി​ലും റെ​യി​ൽ​വേ പ​രി​സ​ര​ങ്ങ​ളി​ലും വാ​ണി​ജ്യ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ചി​ത്രീ​ക​ര​ണം ന​ട​ത്തു​ന്ന​ത് നി​രോ​ധി​ച്ചി​ട്ടു​ണ്ട്. സ​മൂ​ഹ​മാ​ധ്യ​മ പോ​സ്റ്റു​ക​ൾ വാ​ണി​ജ്യ​നേ​ട്ടം ല​ക്ഷ്യ​മി​ട്ടു​ള്ള​താ​ണെ​ന്നു ക​ണ്ടെ​ത്തി​യാ​ൽ നി​ശ്ചി​ത ഫീ​സ് ഈ​ടാ​ക്കു​ന്ന​തി​നൊ​പ്പം അ​ച്ച​ട​ക്ക​ന​ട​പ​ടി​യും സ്വീ​ക​രി​ച്ചേ​ക്കാം.

റെ​യി​ൽ​വേ​യെ​ക്കു​റി​ച്ച് വി​ദ്യാ​ഭ്യാ​സ​പ​ര​മോ ബോ​ധ​വ​ത്ക​ര​ണ​പ​ര​മോ ആ​യ ഉ​ള്ള​ട​ക്ക​ങ്ങ​ൾ നി​ർ​മി​ക്കു​ന്ന ജീ​വ​ന​ക്കാ​രും ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ളി​ൽ​നി​ന്ന് മു​ൻ​കൂ​ർ അ​നു​മ​തി നേ​ട​ണം. ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും നി​യ​മ​ങ്ങ​ളും സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ളും ബാ​ധ​ക​മാ​ണെ​ന്ന് എ​ൻ​സി​ആ​ർ വ്യ​ക്ത​മാ​ക്കി.

Latest News

Corehub Up