Fri, 23 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : NorthAmericaDiocese

America

മ​ല​ങ്ക​ര മാ​ർ​ത്തോ​മ്മ സു​റി​യാ​നി സ​ഭ​യു​ടെ ശു​ശ്രൂ​ഷ സ​ര​ണി​ക​ളി​ൽ നോ​ർ​ത്ത് അ​മേ​രി​ക്ക ഭ​ദ്രാ​സ​നം ഇ​ന്ന് പു​തി​യ അ​ധ്യാ​യ​ത്തി​ന് തു​ട​ക്കം കു​റി​ക്കു​ന്നു

അ​റ്റ്ലാ​ന്‍റാ: മ​ല​ങ്ക​ര മാ​ർ​ത്തോ​മ്മ സു​റി​യാ​നി സ​ഭ​യു​ടെ ശു​ശ്രൂ​ഷ സ​ര​ണി​ക​ളി​ൽ നോ​ർ​ത്ത് അ​മേ​രി​ക്ക ഭ​ദ്രാ​സ​ന​ത്തി​ന്‍റെ നി​യോ​ഗ വ​ഴി​ക​ളി​ൽ പു​തി​യ ഒ​രു അ​ധ്യാ​യ​ത്തി​ന് ഇ​ന്ന് തു​ട​ക്കം കു​റി​ക്കു​ന്നു. പ്ര​വാ​സ ലോ​ക​ത്ത് ജ​നി​ച്ചു വ​ള​ർ​ന്ന സ​ഭാം​ഗ​ങ്ങ​ൾ ദൈ​വ​ശാ​സ്ത്ര പ​ഠ​ന​ത്തി​നാ​യി ഇ​ന്ത്യ​യി​ലെ സെ​മി​നാ​രി​ക​ളെ ആ​യി​രു​ന്നു ഇ​തു​വ​രെ ആ​ശ്ര​യി​ച്ചു വ​ന്നി​രു​ന്ന​ത്.

പ്ര​വാ​സ ലോ​ക​ത്തെ വി​ശ്വാ​സ സ​മൂ​ഹ​ത്തി​ന്‍റെ ആ​വ​ശ്യ​ക​ത മ​ന​സി​ലാ​ക്കി​യും ആ​ഗോ​ള മാ​ർ​ത്തോ​മ്മ സ​ഭ​യു​ടെ പ​ട്ട​ത്വ ശു​ശ്രൂ​ഷ​യു​ടെ പ്രാ​യോ​ഗി​ക മാ​ന​ങ്ങ​ൾ പ​രി​ഗ​ണി​ച്ചും മാ​ർ​ത്തോ​മ്മ സ​ഭ​യു​ടെ എ​പ്പി​സ്കോ​പ്പ​ൽ സി​ന​ഡ് നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ൽ വൈ​ദീ​ക ശു​ശ്രൂ​ഷ​യ്ക്ക് വേ​ണ്ടി​യു​ള്ള ദൈ​വ​ശാ​സ്ത്ര ബി​രു​ദ​പ​ഠ​നം ആ​രം​ഭി​ക്കു​വാ​ൻ അ​നു​വാ​ദം ന​ൽ​കി.

ഇ​തി​ന്‍റെ ഭാ​ഗ​മാ​യി അ​മേ​രി​ക്ക​യി​ലെ കൊ​ളം​ബി​യ സെ​മി​നാ​രി​യു​മാ​യി സ​ഹ​ക​രി​ച്ച്, അ​റ്റ്ലാ​ന്‍റാ കാ​ർ​മേ​ൽ മാ​ർ​ത്തോ​മ്മ സെ​ന്‍റ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മാ​ർ​ത്തോ​മ്മ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മി​ഷ​ൻ & ക​ൾ​ച്ച​ർ സെ​ന്‍റ​റി​ൽ (MIMC) വൈ​ദീ​ക ശു​ശ്രൂ​ഷ​യ്ക്ക് വേ​ണ്ടി​യു​ള്ള ദൈ​വ​ശാ​സ്ത്ര ബി​രു​ദ​പ​ഠ​ന​ത്തി​ന് ആ​വ​ശ്യ​മാ​യ പ​രി​ശീ​ല​നം ന​ൽ​കു​വാ​ൻ കൊ​ളം​ബി​യ തി​യോ​ള​ജി​ക്ക​ൽ സെ​മി​നാ​രി​യു​മാ​യി പു​തി​യ ഒ​രു ഉ​ട​മ്പ​ടി​യി​ലേ​ക്ക് ഇ​ന്ന് പ്ര​വേ​ശി​ക്കു​ന്നു.

സെ​മി​നാ​രി​യു​മാ​യു​ള്ള ഔ​ദ്യോ​ഗി​ക​മാ​യ ഉ​ട​മ്പ​ടി ഒ​പ്പു​വെ​യ്ക്ക​ൽ ച​ട​ങ്ങ് (MOU Signing Ceremony) ഇ​ന്ന് ഉ​ച്ച​യ്ക്ക് കാ​ർ​മേ​ൽ മാ​ർ​ത്തോ​മ്മാ സെന്‍റ​റി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന ച​ട​ങ്ങി​ൽ സ​ഭ​യു​ടെ നോ​ർ​ത്ത് അ​മേ​രി​ക്ക ഭ​ദ്രാ​സ​ന അധ്യ​ക്ഷ​നും കാ​ർ​മേ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് എ​ഡ്യൂ​ക്കേ​ഷ​ൻ ആ​ൻ​ഡ് ക​ൾ​ച്ച​റ​ൽ സെന്‍റർ പ്ര​സി​ഡ​ന്‍റു​മാ​യ ബി​ഷ​പ് ഡോ. ​എ​ബ്ര​ഹാം മാ​ർ പൗ​ലോ​സ് എ​പ്പി​സ്കോ​പ്പ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ബി​ഷ​പ് ഡോ. ​ഐ​സ​ക്ക് മാ​ർ ഫീ​ല​ക്സി​നോ​സ് എ​പ്പി​സ്കോ​പ്പ, കൊ​ളം​ബി​യ സെ​മി​നാ​രി പ്ര​സി​ഡ​ന്‍റ് ഫാ.​ഡോ. വി​ക്ട​ർ അ​ലോ​യു​മാ​യി സ​ഭ​യ്ക്ക് വേ​ണ്ടി പു​തി​യ ഉ​ട​മ്പ​ടി​യി​ലേ​ക്ക് പ്ര​വേ​ശി​ക്കും.

1828-ൽ ​സ്ഥാ​പി​ത​മാ​യ കൊ​ളം​ബി​യ സെ​മി​നാ​രി​യു​മാ​യു​ള​ള ഈ ​ഉ​ട​മ്പ​ടി സ​ഭ​യു​ടെ എ​ക്യു​മെ​നി​ക്ക​ൽ ദ​ർ​ശ​ന​ത്തി​നും ദൈ​വ​ശാ​സ്ത്ര പ​ഠ​ന​ത്തി​നും കാ​ലാ​നു​സൃ​ത​മാ​യ ദൗ​ത്യ നി​ർ​വ​ഹ​ണ​ത്തി​നും ന​വമാ​നം ന​ൽ​കും.

2027 സെ​പ്റ്റം​ബ​റി​ൽ ആ​ദ്യ ബാ​ച്ച് പ​ഠ​ന​ത്തി​ലേ​ക്ക് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ്ര​വേ​ശി​ക്ക​ത്ത​ക്ക രീ​തി​യി​ൽ ഇ​തിന്‍റെ ക്ര​മീ​ക​ര​ണം ചെ​യ്തു വ​രു​ന്ന​താ​യി ചു​മ​ത​ല​ക്കാ​ർ അ​റി​യി​ച്ചു.

Latest News

Corehub Up