Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Northern

വ​ട​ക്ക​ൻ കേ​ര​ള​ത്തി​ൽ ശ​ക്ത​മാ​യ മ​ഴ; എ​ട​വ​ണ്ണ​യി​ൽ ഇ​ടി​മി​ന്ന​ലേ​റ്റ് ഒ​രാ​ൾ മ​രി​ച്ചു

കോ​ഴി​ക്കോ​ട്: വ​ട​ക്ക​ൻ കേ​ര​ള​ത്തി​ൽ ശ​ക്ത​മാ​യ വേ​ന​ൽ​മ​ഴ​യും വ്യാ​പ​ക​മാ​യ നാ​ശ​ന​ഷ്ട​വും. കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ കു​റ്റ്യാ​ടി ഉ​ൾ​പ്പെ​ടെ​യു​ള്ള മ​ല​യോ​ര മേ​ഖ​ല​ക​ളി​ൽ ഇ​ടി​മി​ന്ന​ലോ​ടു കൂ​ടി​യ ക​ന​ത്ത മ​ഴ​യാ​ണ് പെ​യ്ത​ത്. ശ​ക്ത​മാ​യ കാ​റ്റി​ൽ പ​ല​യി​ട​ങ്ങ​ളി​ലും മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി വീ​ഴു​ക​യും കെ​ട്ടി​ട​ങ്ങ​ൾ​ക്ക് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ക്കു​ക​യും ചെ​യ്തു.

മ​ല​പ്പു​റം എ​ട​വ​ണ്ണ​യി​ൽ ഇ​ടി​മി​ന്ന​ലേ​റ്റ് ഒ​രാ​ൾ മ​രി​ച്ചു. പാ​ല​പ്പ​റ്റ സ്വ​ദേ​ശി കാ​രി(65) ആ​ണ് മ​രി​ച്ച​ത്. വീ​ട്ടു​മു​റ്റ​ത്ത് നി​ൽ​ക്കു​ന്ന​തി​നി​ട​യി​ലാ​യി​രു​ന്നു അ​പ​ക​ടം. ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

കൊ​യി​ലാ​ണ്ടി​യി​ൽ മ​ര​ക്കൊ​മ്പ് പൊ​ട്ടി വീ​ണ് ബൈ​ക്ക് യാ​ത്ര​ക്കാ​ര​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. മ​ഴ​യ്ക്കൊ​പ്പ​മു​ണ്ടാ​യ ക​ന​ത്ത കാ​റ്റി​ൽ കൃ​ഷി​യി​ട​ങ്ങ​ളി​ൽ വ​ലി​യ രീ​തി​യി​ലു​ള്ള നാ​ശ​ന​ഷ്ട​ങ്ങ​ളാ​ണ് ഉ​ണ്ടാ​യ​ത്. ക​വി​ലും​പാ​റ സ്വ​ദേ​ശി പ​വി​ത്ര​ൻ എ​ന്ന ക​ർ​ഷ​ക​ൻ കൃ​ഷി ചെ​യ്തി​രു​ന്ന ര​ണ്ടാ​യി​ര​ത്തോ​ളം ഏ​ത്ത​വാ​ഴ​ക​ളി​ൽ ആ​യി​ര​ത്തോ​ളം എ​ണ്ണം കാ​റ്റി​ൽ ഒ​ടി​ഞ്ഞു വീ​ണു ന​ശി​ച്ചു.

ക​ണ്ണൂ​രി​ലും ശ​ക്ത​മാ​യ മ​ഴ​യാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി വീ​ഴു​ക​യും ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ടു​ക​യും ചെ​യ്തു. മേ​ൽ​ക്കൂ​ര ത​ക​ർ​ന്ന് വി​വ​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ന​ത്ത നാ​ശ​ന​ഷ്ട​ങ്ങ​ൾ സം​ഭ​വി​ച്ചി​ട്ടു​ണ്ട്. വ​രും മ​ണി​ക്കൂ​റു​ക​ളി​ലും മ​ഴ തു​ട​രാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ നി​ർ​ദ്ദേ​ശി​ച്ചു.

Latest News

Corehub Up