Wed, 7 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : NorwegianMayor

Viral

ഓ​ട്ടോ​യോ​ടി​ക്കു​ന്ന ഈ ​വി​ദേ​ശി​യെ നി​സാ​ര​നാ​യി കാ​ണ​ല്ലേ; ഗൂ​ഗി​ളി​ൽ തി​ര​ഞ്ഞ​പ്പോ​ൾ ഞെ​ട്ടി പ്ര​ദേ​ശ​വാ​സി​ക​ൾ

ഗു​ജ​റാ​ത്തി​ലെ തെ​രു​വു​ക​ളി​ൽ സാ​ധാ​ര​ണ​ക്കാ​ര​നാ​യി ഇ​റ​ങ്ങി​ന​ട​ന്ന് സോ​ഷ്യ​ൽ മീ​ഡി​യ​യു​ടെ കൈ​യ​ടി നേ​ടു​ക​യാ​ണ് ഒ​രു വി​ദേ​ശ പ്ര​മു​ഖ​ൻ.

നോ​ർ​വേ​യി​ലെ പോ​ർ​സാം​ഗ​ർ മു​നി​സി​പ്പാ​ലി​റ്റി മേ​യ​റാ​യ ജോ ​ഇം​ഗെ ഹെ​സ്ജെ​വി​ക് ആ​ണ് പ​ദ​വി​ക​ളു​ടെ യാ​തൊ​രു ഗാം​ഭീ​ര്യ​വു​മി​ല്ലാ​തെ ലിം​ഡി​യി​ലൂ​ടെ ഓ​ട്ടോ​റി​ക്ഷ​യോ​ടി​ച്ച് പ്ര​ദേ​ശ​വാ​സി​ക​ളെ​യും സോ​ഷ്യ​ൽ മീ​ഡി​യ​യെ​യും ഒ​രു​പോ​ലെ അ​മ്പ​ര​പ്പി​ച്ച​ത്.

ത​ദ്ദേ​ശീ​യ​നാ​യ ഒ​രു എ​ൻ​ജി​നീ​യ​റാ​ണ് അ​പൂ​ർ​വ​മാ​യ ഈ ​കാ​ഴ്ച ക്യാ​മ​റ​യി​ൽ പ​ക​ർ​ത്തി​യ​ത്. ഒ​രു വി​ദേ​ശി ഓ​ട്ടോ ഓ​ടി​ക്കു​ന്ന​ത് ക​ണ്ട് കൗ​തു​കം തോ​ന്നി ഗൂ​ഗി​ളി​ൽ തി​ര​ഞ്ഞ​പ്പോ​ഴാ​ണ് ഒ​പ്പ​മു​ള്ള​ത് നോ​ർ​വേ​യി​ലെ പ്ര​മു​ഖ രാ​ഷ്ട്രീ​യ നേ​താ​വാ​ണെ​ന്ന് അ​ദ്ദേ​ഹം തി​രി​ച്ച​റി​ഞ്ഞ​ത്.

ഇ​ത്ര വ​ലി​യ പ​ദ​വി​യി​ലി​രി​ക്കു​ന്ന ഒ​രാ​ൾ ഇ​ന്ത്യ​യി​ലെ നാ​ട്ടി​ൻ​പു​റ​ങ്ങ​ളി​ലൂ​ടെ ഒ​രു സാ​ധാ​ര​ണ ഓ​ട്ടോ​റി​ക്ഷ​യി​ൽ ചു​റ്റി​ക്ക​റ​ങ്ങു​ന്ന​ത് ക​ണ്ട​പ്പോ​ൾ അ​ത്ഭു​തം തോ​ന്നി​യെ​ന്നും, അ​ദ്ദേ​ഹ​ത്തി​ന്‍റെ എ​ളി​മ ത​ന്നെ ഏ​റെ ആ​ക​ർ​ഷി​ച്ചെ​ന്നും വീ​ഡി​യോ ചി​ത്രീ​ക​രി​ച്ച​യാ​ൾ വ്യ​ക്ത​മാ​ക്കു​ന്നു.

സു​ര​ക്ഷാ വ്യൂ​ഹ​ങ്ങ​ളു​ടെ​യോ ആ​ഡം​ബ​ര​ങ്ങ​ളു​ടെ​യോ അ​ക​മ്പ​ടി​യി​ല്ലാ​തെ പ്രാ​ദേ​ശി​ക ജീ​വി​ത​രീ​തി​ക​ളെ​യും സം​സ്കാ​ര​ത്തെ​യും അ​ടു​ത്ത​റി​യാ​ൻ ത​യ്യാ​റാ​യ ഈ ​നോ​ർ​വീ​ജി​യ​ൻ മേ​യ​റു​ടെ ദൃ​ശ്യ​ങ്ങ​ൾ നി​മി​ഷ​ങ്ങ​ൾ​ക്ക​കം വൈ​റ​ലാ​യി.

ഔ​ദ്യോ​ഗി​ക പ​ദ​വി​ക​ൾ​ക്ക​പ്പു​റം സാ​ധാ​ര​ണ​ക്കാ​രി​ലേ​ക്ക് ഇ​റ​ങ്ങി​ച്ചെ​ല്ലാ​ൻ മ​ടി കാ​ണി​ക്കാ​ത്ത ഇ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ലെ​യി​ൻ ലാ​ളി​ത്യ​ത്തെ​യും നി​ല​പാ​ടു​ക​ളെ​യും വാ​ഴ്ത്തു​ക​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ.

Latest News

Corehub Up