Sat, 7 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Not A New House

Wayanad

പു​തി​യ വീ​ടി​ല്ല; ത​ക​ർ​ന്ന വീ​ട്ടി​ൽ ഭീ​തി​യോ​ടെ കാ​ട്ടു​നാ​യ്ക്ക കു​ടും​ബം

സു​ൽ​ത്താ​ൻ ബ​ത്തേ​രി: മേ​ൽ​ക്കൂ​ര ചി​ത​ല​രി​ച്ച് ത​ക​ർ​ച്ച​യു​ടെ വ​ക്കി​ലെ​ത്തി​യ വീ​ട്. വി​ണ്ടു​കീ​റി​യ ചു​മ​രു​ക​ൾ​ക്കു​ള്ളി​ൽ എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും നി​ലം​പൊ​ത്തു​മെ​ന്ന ഭീ​തി​യോ​ടെ ജീ​വി​തം.

വീ​ടി​ന് പു​റ​ത്തേ​ക്ക് ഇ​റ​ങ്ങി​യാ​ൽ കാ​ടി​ന്‍റെ ഏ​കാ​ന്ത​ത​യും യാ​ത്ര ചെ​യ്യാ​ൻ വ​ഴി​പോ​ലു​മി​ല്ലാ​ത്ത ദു​രി​ത​വും. നൂ​ൽ​പ്പു​ഴ പു​ത്തൂ​ർ വ​ന​ഗ്രാ​മ​ത്തി​ലെ മാ​ര​നും കു​ടും​ബ​ത്തി​നും ജീ​വി​തം ഓ​രോ ദി​വ​സ​വും അ​തി​ജീ​വ​ന​ത്തി​ന്‍റെ പോ​രാ​ട്ട​മാ​ണ്. വ​ന്യ​ജീ​വി​സ​ങ്കേ​ത​ത്തി​നു​ള്ളി​ലെ പു​ത്തൂ​ർ ഗ്രാ​മ​ത്തി​ൽ അ​വ​ശേ​ഷി​ക്കു​ന്ന ഏ​ക കു​ടും​ബ​മാ​ണ് മാ​ര​ന്‍റേ​ത്. മാ​ര​നും മ​ക​നും മ​രു​മ​ക​ളും കൊ​ച്ചു​മ​ക​ളും അ​ട​ങ്ങു​ന്ന കു​ടും​ബ​മാ​ണ് കാ​ല​പ്പ​ഴ​ക്ക​ത്താ​ൽ ജീ​ർ​ണി​ച്ച വീ​ട്ടി​ൽ ഭ​യ​പ്പാ​ടോ​ടെ ക​ഴി​യു​ന്ന​ത്.

പു​തി​യ വീ​ടി​നാ​യി പ​ല​ത​വ​ണ അ​പേ​ക്ഷ ന​ൽ​കി​യെ​ങ്കി​ലും ഇ​തു​വ​രെ അ​നു​കൂ​ല ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ന്നാ​ണ് മ​ഴ​ക്കാ​ല​ത്തും രാ​ത്രി​യി​ലും വീ​ട്ടി​ൽ ക​ഴി​യു​ന്ന​ത് ആ​ശ​ങ്ക​യോ​ടെ​യാ​ണ്. സു​ര​ക്ഷി​ത​മാ​യി താ​മ​സി​ക്കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​യി​ട്ടും പു​തി​യ വീ​ട് എ​ന്ന സ്വ​പ്നം അ​ധി​കൃ​ത​ർ യാ​ഥാ​ർ​ഥ്യ​മാ​ക്കി​യി​ട്ടി​ല്ല.

വീ​ട്ടി​ലേ​ക്ക് എ​ത്തി​ച്ചേ​രാ​ൻ വ​ഴി​യി​ല്ലാ​ത്ത​ത് കു​ടും​ബ​ത്തി​ന്‍റെ ദു​രി​തം വ​ർ​ധി​പ്പി​ക്കു​ന്നു. ഇ​തു​മൂ​ലം കൊ​ച്ചു​മ​ക​ളു​ടെ പ​ഠ​ന​ത്തി​നു​പോ​ലും ഹോ​സ്റ്റ​ലി​നെ ആ​ശ്ര​യി​ക്കേ​ണ്ടി​വ​രു​ന്നു.

പു​ന​ര​ധി​വാ​സ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ട്ട പ്ര​ദേ​ശ​മാ​യ​തി​നാ​ൽ പു​തി​യ വീ​ട് അ​നു​വ​ദി​ക്കു​ന്ന​തി​ന് ത​ട​സ​ങ്ങ​ളു​ണ്ടെ​ന്നാ​ണ് ജ​ന​പ്ര​തി​നി​ധി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ പ​റ​യു​ന്ന​ത്. എ​ന്നാ​ൽ സ്വ​യം​സ​ന്ന​ദ്ധ പു​ന​ര​ധി​വാ​സ പ​ദ്ധ​തി​യി​ൽ ഗ്രാ​മം വി​ട്ടു​പോ​കാ​ൻ കു​ടും​ബ​ത്തെ നി​ർ​ബ​ന്ധി​ക്കാ​നാ​കി​ല്ല. പ്രാ​ക്ത​ന ഗോ​ത്ര​വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട ഒ​രു കു​ടും​ബ​ത്തി​ന്‍റെ സു​ര​ക്ഷി​ത​ത്വ​വും അ​ടി​സ്ഥാ​ന ജീ​വി​ത​സൗ​ര്യ​ങ്ങ​ളും ഉ​റ​പ്പാ​ക്കാ​ൻ അ​ധി​കൃ​ത​ർ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.

Latest News

Corehub Up