ന്യൂഡൽഹി: ബലാത്സംഗക്കേ സിൽ തെഹൽക്ക മുൻ എഡിറ്റർ തരുൺ തേജ്പാലിന്റെ 10 വർഷത്തെ തടവുശിക്ഷ മരവിപ്പിക്കണമെന്ന ആവശ്യം തള്ളി സുപ്രീംകോടതി.
ദീപാവലി പ്രമാണിച്ച് ഇടക്കാലജാമ്യം അനുവദിക്കണമെന്നും 2013ലെ കേസിൽ ബോംബെ ഹൈക്കോടതി വിധിച്ച ശിക്ഷ മരവിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് അദ്ദേഹം കോടതിയെ സമീപിച്ചത്.
എന്നാൽ, തേജ്പാലിനും ഗോവ സർക്കാരിനുംവേണ്ടി ഹാജരായ അഭിഭാഷകരുടെ വാദങ്ങൾ കേട്ട ശേഷം ജസ്റ്റീസുമാരായ എം.എം. സുന്ദരേഷ്, പ്രസന്ന ബി. വരാലെ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്.