Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Not Worry

ക​ർ​ഷ​ക​ർ​ക്ക് ആ​ശ​ങ്ക വേ​ണ്ട: നരേന്ദ്ര മോദി

ന്യൂ​ഡ​ൽ​ഹി: പ​ശ്ചി​മേ​ഷ്യ​യി​ലെ സം​ഘ​ർ​ഷ​ത്തി​ന്‍റെ വെ​ളി​ച്ച​ത്തി​ൽ ക​ർ​ഷ​ക​രെ സ​ഹാ​യി​ക്കാ​ൻ സ​ർ​ക്കാ​ർ എ​ല്ലാ ശ്ര​മ​ങ്ങ​ളും തു​ട​രു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി.

ഇ​ന്ത്യ​യ്ക്ക് ആ​വ​ശ്യ​ത്തി​നു ധാ​ന്യ സ്റ്റോ​ക്ക് ക​ർ​ഷ​ക​ർ ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ടെ​ന്നു പാ​ർ​ല​മെ​ന്‍റി​ൽ ന​ട​ത്തി​യ പ്ര​സ്താ​വ​ന​യി​ൽ മോ​ദി പ​റ​ഞ്ഞു. ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ളു​ടെ മ​തി​യാ​യ സ്റ്റോ​ക്കു​ണ്ട്. കൊ​റോ​ണ വൈ​റ​സ് പ​ക​ർ​ച്ച​വ്യാ​ധി​യു​ടെ സ​മ​യ​ത്തു​പോ​ലും ക​ർ​ഷ​ക​ർ ബു​ദ്ധി​മു​ട്ടു​ന്നി​ല്ലെ​ന്നു സ​ർ​ക്കാ​ർ ഉ​റ​പ്പു​വ​രു​ത്തി​യെ​ന്നു മോ​ദി അ​വ​കാ​ശ​പ്പെ​ട്ടു.

കോ​വി​ഡ് കാ​ല​ത്തു ലോ​ക​വി​പ​ണി​ക​ളി​ൽ യൂ​റി​യ വി​ല ക്വി​ന്‍റ​ലി​ന് 3,000 രൂ​പ​യാ​യി​രു​ന്നു. ഇ​ന്ത്യ​യി​ൽ വി​ല 300 രൂ​പ​യി​ൽ നി​ല​നി​ർ​ത്തി.യു​എ​സ് ഇ​സ്ര​യേ​ൽ ഇ​റാ​ൻ സം​ഘ​ർ​ഷം മൂ​ലം ഊ​ർ​ജ, വ​ള വ്യാ​പാ​ര പാ​ത​ക​ൾ ത​ട​സ​പ്പെ​ടു​ന്നു. ഷി​പ്പിം​ഗ് ഇ​ൻ​ഷ്വ​റ​ൻ​സ് ക​ർ​ശ​ന​മാ​ക്കി. ലോ​ക​മെ​ന്പാ​ടും ചെ​ല​വു​ക​ൾ വ​ർ​ധി​ക്കു​ക​യും ചെ​യ്യു​ന്നു.

നി​ർ​ണാ​യ​ക​മാ​യ ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ലൂ​ടെ​യാ​ണു വ​ളം അ​സം​സ്കൃ​ത വ​സ്തു​ക്ക​ളും അ​ന്തി​മ ഉ​ൽ​പ​ന്ന​ങ്ങ​ളും നീ​ങ്ങു​ന്ന​ത്. ഇ​റ​ക്കു​മ​തി​യെ ആ​ശ്ര​യി​ക്കു​ന്ന പ​ല രാ​ജ്യ​ങ്ങ​ളി​ലും വി​ത​ര​ണ​ക്ഷാ​മ​വും കാ​ർ​ഷി​ക ചെ​ല​വു​ക​ളും കു​തി​ച്ചു​യ​രു​ന്ന​താ​യി കാ​ണു​ന്നു. എ​ങ്കി​ലും, മു​ൻ​കാ​ല പ്ര​തി​സ​ന്ധി​ക​ളെ അ​പേ​ക്ഷി​ച്ച് ഇ​ന്ത്യ മി​ക​ച്ച ത​യാ​റെ​ടു​പ്പി​ലാ​ണ്.ത​ദ്ദേ​ശീ​യ​മാ​യി ഉ​ത്പാ​ദി​പ്പി​ക്കു​ന്ന യൂ​റി​യ​യു​ടെ മു​ന്നേ​റ്റം ഇ​ന്ത്യ​യ്ക്കു സ​ഹാ​യ​ക​മാ​ണ്.

ക​ഴി​ഞ്ഞ ദ​ശ​ക​ത്തി​ൽ ആ​റു യൂ​റി​യ പ്ലാ​ന്‍റു​ക​ൾ ആ​രം​ഭി​ച്ചു. ഇ​ത് 76 ല​ക്ഷം മെ​ട്രി​ക് ട​ണ്‍ യൂ​റി​യ ഉ​ത്പാ​ദ​ന​ത്തി​ലേ​ക്കു ന​യി​ച്ചു. പു​തി​യ​തും പു​ന​രു​ജ്ജീ​വി​പ്പി​ച്ച​തു​മാ​യ പ്ലാ​ന്‍റു​ക​ൾ ആ​ഭ്യ​ന്ത​ര വി​ത​ര​ണം ശ​ക്തി​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. നെ​ല്ല്, ഗോ​ത​ന്പ്, ക​രി​ന്പ്, ചോ​ളം അ​ട​ക്ക​മു​ള്ള​വ​യു​ടെ കൃ​ഷി​ക്ക് നൈ​ട്ര​ജ​ൻ സ​ന്പു​ഷ്ട വ​ള​മാ​യ യൂ​റി​യ ആ​വ​ശ്യ​മാ​ണ്.

►3.75 ല​​​ക്ഷം പ്ര​​​വാ​​​സി​​​ക​​​ളെ​​​ത്തി

പ​​​ശ്ചി​​​മേ​​​ഷ്യ​ൻ യു​​​ദ്ധം ആ​​​രം​​​ഭി​​​ച്ച​​​തി​​​നു​​​ശേ​​​ഷം 3.75 ല​​​ക്ഷ​​​ത്തി​​​ല​​​ധി​​​കം ഇ​​​ന്ത്യ​​​ക്കാ​​​ർ സു​​​ര​​​ക്ഷി​​​ത​​​മാ​​​യി തി​​​രി​​​ച്ചെ​​​ത്തി. ഗ​​​ൾ​​​ഫ് മേ​​​ഖ​​​ല​​​യി​​​ലാ​​​കെ ഒ​​​രു കോ​​​ടി ഇ​​​ന്ത്യ​​​ക്കാ​​​രു​​​ണ്ട്. ഇ​​​റാ​​​നി​​​ൽ നി​​​ന്ന് ആ​​​യി​​​ര​​​ത്തോ​​​ളം ഇ​​​ന്ത്യ​​​ക്കാ​​​ർ തി​​​രി​​​ച്ചെ​​​ത്തി​​​യെ​​​ന്ന് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി പ​​​റ​​​ഞ്ഞു.

ഇ​​​റാ​​​നി​​​ൽ നി​​​ന്നെ​​​ത്തി​​​യ​​​വ​​​രി​​​ൽ എ​​​ഴു​​​നൂ​​​റി​​​ല​​​ധി​​​കം പേ​​​ർ മെ​​​ഡി​​​ക്ക​​​ൽ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളാ​​​ണ്. സാ​​​ഹ​​​ച​​​ര്യം ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്ത്, ഗ​​​ൾ​​​ഫ് രാ​​​ജ്യ​​​ങ്ങ​​​ളി​​​ലെ സ്കൂ​​​ളു​​​ക​​​ളി​​​ൽ 10, 12 ക്ലാ​​​സു​​​ക​​​ളി​​​ലെ പ​​​രീ​​​ക്ഷ​​​ക​​​ൾ സി​​​ബി​​​എ​​​സ്ഇ റ​​​ദ്ദാ​​​ക്കി. വി​​​ദ്യാ​​​ഭ്യാ​​​സം ത​​​ട​​​സ​​​മി​​​ല്ലാ​​​തെ തു​​​ട​​​രു​​​ന്നു​​​വെ​​​ന്ന് ഉ​​​റ​​​പ്പാ​​​ക്കാ​​​ൻ ആ​​​വ​​​ശ്യ​​​മാ​​​യ ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്നു​​​ണ്ട്.

Latest News

Corehub Up