Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : NotDivided

ഭിന്നിപ്പിക്കലാകരുത് ദേശീയത

വംശീ​​​​യവി​​​​ദ്വേ​​​​ഷം യ​​​​ ഥാ​​​​ര്‍ഥ ദേ​​​​ശീ​​​​യ​​​​ബോ​​​​ധ​​​​ത്തെ ന​​​​ശി​​​​പ്പി​​​​ക്കും. ഇ​​​​ന്ത്യ​​​​ന്‍ ദേ​​​​ശീ​​​​യ​​​​ത സ​​​​ങ്കു​​​​ചി​​​​ത​​​​മോ ആ​​​​ക്ര​​​​മ​​​​ണോ​​​​ത്സു​​​​ക​​​​മോ വി​​​​നാ​​​​ശ​​​​ക​​​​ര​​​​മോ അ​​​​ല്ല. “എ​​​​ന്‍റെ ദേ​​​​ശീ​​​​യ​​​​ബോ​​​​ധം തീ​​​​വ്ര​​​​മാ​​​​ണെ​​​​ങ്കി​​​​ലും അ​​​​തു സ​​​​ങ്കു​​​​ചി​​​​ത​​​​മ​​​​ല്ല. ഏ​​​​തെ​​​​ങ്കി​​​​ലും രാ​​​ഷ്‌​​​ട്ര​​​ത്തെ​​​​യോ വ്യ​​​​ക്തി​​​​യെ​​​​യോ ദ്രോ​​​​ഹി​​​​ക്കാ​​​​ന്‍ ഉ​​​​ദ്ദേ​​​​ശി​​​​ച്ചു​​​​ള്ള​​​​തു​​​​മ​​​​ല്ല. എ​​​​ന്‍റെ ദേ​​​​ശീ​​​​യ​​​​ബോ​​​​ധം സ്വ​​​​ദേ​​​​ശി ആ​​​​ശ​​​​യ​​​​ത്തെ​​​​പ്പോ​​​​ലെ​​​ത​​​​ന്നെ വി​​​​ശാ​​​​ല​​​​മാ​​​​ണ്. ലോ​​​​കം മു​​​​ഴു​​​​വ​​​​നും പ്ര​​​​യോ​​​​ജ​​​​നം ല​​​​ഭി​​​​ക്ക​​​​ത്ത​​​​ക്ക​​​​വി​​​​ധം ഇ​​​​ന്ത്യ ഉ​​​​യ​​​​ര​​​​ണ​​​​മെ​​​​ന്നാ​​​​ണ് ആ​​​​ഗ്ര​​​​ഹി​​​​ക്കു​​​​ന്ന​​​​ത്”- രാ​​​ഷ്‌​​​ട്ര​​​​പി​​​​താ​​​​വ് മ​​​​ഹാ​​​​ത്മാ​​​ഗാ​​​​ന്ധി​​​​യു​​​​ടെ ദ​​​​ര്‍ശ​​​​ന​​​​മാ​​​​ണി​​​​ത്.

സ​​​​ങ്കു​​​​ചി​​​​ത ദേ​​​​ശീ​​​​യ​​​​ത​​​​യേ​​​​ക്കാ​​​​ള്‍ മാ​​​​ന​​​​വി​​​​ക​​​​ത​​​​യ്ക്കു മു​​​​ന്‍ഗ​​​​ണ​​​​ന ന​​​​ല്‍കു​​​​ന്ന​​​​തി​​​​ലൂ​​​​ടെ​​​​യാ​​​​ണ് യ​​​​ഥാ​​​​ര്‍ഥ പു​​​​രോ​​​​ഗ​​​​തി കൈ​​​​വ​​​​രി​​​​ക്കാ​​​​നാ​​​​വു​​​​ക​​​​യെ​​​​ന്ന് വി​​​​ഖ്യാ​​​​ത എ​​​​ഴു​​​​ത്തു​​​​കാ​​​​ര​​​​നും ക​​​​വി​​​​യു​​​​മാ​​​​യ ര​​​​വീ​​​​ന്ദ്ര​​​​നാ​​​​ഥ ടാ​​​​ഗോ​​​​റും ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി. ആ​​​​ക്ര​​​​മ​​​​ണോ​​​​ത്സു​​​​ക​​​​വും യാ​​​​ന്ത്രി​​​​ക​​​​വു​​​​മാ​​​​യ ദേ​​​​ശീ​​​​യ​​​​ത വ​​​​ലി​​​​യൊ​​​​രു ഭീ​​​​ഷ​​​​ണി​​​​യാ​​​​യി അ​​​​ദ്ദേ​​​​ഹം ക​​​​ണ്ടു. അ​​​​ധി​​​​കാ​​​​രം, പ​​​​താ​​​​ക​​​​ക​​​​ള്‍, അ​​​​ഭി​​​​മാ​​​​നം എ​​​​ന്നി​​​​വ​​​​യി​​​​ല്‍ മാ​​​​ത്രം ശ്ര​​​​ദ്ധ കേ​​​​ന്ദ്രീ​​​​ക​​​​രി​​​​ക്കു​​​​ന്ന രാ​​​ഷ്‌​​​ട്രം, ആ ​​​​രാ​​​ഷ്‌​​​ട്ര​​​ത്തി​​​​നു​​​ത​​​​ന്നെ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ ദോ​​​​ഷ​​​​മാ​​​​ണെ​​​​ന്നു ജ​​​​ന ഗ​​​​ണ മ​​​​ന​​​യു​​​​ടെ ര​​​​ച​​​​യി​​​​താ​​​​വാ​​​​യ ടാ​​​​ഗോ​​​​ര്‍ വാ​​​​ദി​​​​ച്ചു. തീ​​​​വ്ര ദേ​​​​ശീ​​​​യ​​​​ത എ​​​​ളു​​​​പ്പ​​​​ത്തി​​​​ല്‍ വി​​​​ദേ​​​​ശി​​​​ക​​​​ളോ​​​​ടു​​​​ള്ള വെ​​​​റു​​​​പ്പാ​​​​യും ഒ​​​​ടു​​​​വി​​​​ല്‍ സ​​​​ഹ​​​​പൗ​​​​ര​​​​ന്മാ​​​​രോ​​​​ടു​​​​ള്ള വെ​​​​റു​​​​പ്പാ​​​​യും മാ​​​​റാ​​​​ന്‍ സാ​​​​ധ്യ​​​​ത​​​​യു​​​​ണ്ടെ​​​​ന്നും അ​​​​ദ്ദേ​​​​ഹം മു​​​​ന്ന​​​​റി​​​​യി​​​​പ്പു ന​​​​ല്‍കി​​​​യി​​​​രു​​​​ന്നു.

വെ​​​​റു​​​​പ്പി​​​​നാ​​​​ക​​​​രു​​​​ത് ദേ​​​​ശീ​​​​യ​​​​ത

“ദേ​​​​ശീ​​​​യ​​​​ത ഒ​​​​രു വ്യാ​​​​ജ ദൈ​​​​വ​​​​മാ​​​​ണ്. എ​​​​ങ്കി​​​​ലും ദ​​​​ശ​​​​ല​​​​ക്ഷ​​​​ക്ക​​​​ണ​​​​ക്കി​​​​നാ​​​​ളു​​​​ക​​​​ള്‍ അ​​​​തി​​​​നെ അ​​​​തീ​​​​വ​​​ഗൗ​​​​ര​​​​വ​​​​ത്തോ​​​​ടെ​​​​യാ​​​​ണു കാ​​​​ണു​​​​ന്ന​​​​ത്. സ്വ​​​​ന്തം രാ​​​​ജ്യ​​​​ത്തി​​​​നു​​​​വേ​​​​ണ്ടി യു​​​​ദ്ധം ചെ​​​​യ്യാ​​​​നും ന​​​​ശി​​​​പ്പി​​​​ക്കാ​​​​നും കൊ​​​​ല്ലാ​​​​നും കൊ​​​​ല്ല​​​​പ്പെ​​​​ടാ​​​​നും അ​​​​വ​​​​ര്‍ ത​​​​യാ​​​​റാ​​​​കു​​​​ന്നു. രാ​​​​ഷ്‌​​​ട്രീ​​​​യ​​​​ക്കാ​​​​ര്‍ ഇ​​​​തി​​​​നെ ത​​​​ങ്ങ​​​​ളു​​​​ടെ നേ​​​​ട്ട​​​​ത്തി​​​​നാ​​​​യി ചൂ​​​​ഷ​​​​ണം ചെ​​​​യ്യു​​​​ന്നു”- ത​​​​ത്വ​​​​ചി​​​​ന്ത​​​​ക​​​​നും എ​​​​ഴു​​​​ത്തു​​​​കാ​​​​ര​​​​നു​​​​മാ​​​​യ ജി​​​​ദ്ദു കൃ​​​​ഷ്ണ​​​​മൂ​​​​ര്‍ത്തി​​​​ക്കു സം​​​​ശ​​​​യ​​​​മേ​​​​യി​​​​ല്ല. സ്വ​​​​യം​​​വ​​​​ഞ്ച​​​​ന ക​​​​ല​​​​ര്‍ന്ന അ​​​​ധി​​​​കാ​​​​ര​​​​ക്കൊ​​​​തി​​​​യാ​​​​ണ് ദേ​​​​ശീ​​​​യ​​​​ത​​​​യെ​​​​ന്ന് വി​​​​ഖ്യാ​​​​ത ആം​​​​ഗ​​​​ലേ​​​​യ നോ​​​​വ​​​​ലി​​​​സ്റ്റ് ജോ​​​​ര്‍ജ് ഓ​​​​ര്‍വെ​​​​ല്‍ എ​​​​ഴു​​​​തി.

“ദേ​​​​ശീ​​​​യ​​​​ത ഒ​​​​രു ബാ​​​​ല്യ​​​​കാ​​​​ല രോ​​​​ഗ​​​​മാ​​​​ണ്. മ​​​​നു​​​​ഷ്യ​​​​രാ​​​​ശി​​​​യെ ബാ​​​​ധി​​​​ക്കു​​​​ന്ന അ​​​​ഞ്ചാം​​​​പ​​​​നി പോ​​​​ലെ​​​​യാ​​​​ണ​​​​ത്” എ​​​​ന്നാ​​​​യി​​​​രു​​​​ന്നു ആ​​​​ല്‍ബ​​​​ര്‍ട്ട് ഐ​​​​ന്‍സ്റ്റീ​​​​ന്‍ അ​​​​ഭി​​​​പ്രാ​​​​യ​​​​പ്പെ​​​​ട്ട​​​​ത്. ദേ​​​​ശ​​​​സ്‌​​​​നേ​​​​ഹം സ്വ​​​​ന്തം ജ​​​​ന​​​​ത​​​​യോ​​​​ടു​​​​ള്ള സ്‌​​​​നേ​​​​ഹ​​​​ത്തി​​​​നു മു​​​​ന്‍ഗ​​​​ണ​​​​ന ന​​​​ല്‍കു​​​​ന്ന​​​​താ​​​​ണെ​​​​ങ്കി​​​​ല്‍ സ്വ​​​​ന്തം ജ​​​​ന​​​​ത​​​​യ​​​​ല്ലാ​​​​ത്ത​​​​വ​​​​രോ​​​​ടു​​​​ള്ള വെ​​​​റു​​​​പ്പി​​​​നു മു​​​​ന്‍ഗ​​​​ണ​​​​ന ന​​​​ല്‍കു​​​​ന്ന​​​​താ​​​​ണു ദേ​​​​ശീ​​​​യ​​​​ത​​​​യെ​​​​ന്നാ​​​​ണ് ഫ്ര​​​​ഞ്ച് ചി​​​​ന്ത​​​​ക​​​​നാ​​​​യ ചാ​​​​ള്‍സ് ഡി ​​​​ഗോ​​​​ള്‍ പ​​​​റ​​​​ഞ്ഞ​​​​ത്.

വി​​​​വാ​​​​ദ​​​​മ​​​​ല്ല, വേ​​​​ണം ആ​​​​ദ​​​​ര​​​​വ്

ഒ​​​​രു ജ​​​​ന​​​​ത​​​​യ്ക്കു ത​​​​ങ്ങ​​​​ളു​​​​ടേ​​​​താ​​​​യ ഭൂ​​​​പ്ര​​​​ദേ​​​​ശം, ഭാ​​​​ഷ, സം​​​​സ്‌​​​​കാ​​​​രം, ച​​​​രി​​​​ത്രം എ​​​​ന്നി​​​​വ​​​​യി​​​​ലു​​​​ള്ള പ​​​​ങ്കു​​​​വ​​​യ്ക്ക​​​​പ്പെ​​​​ട്ട ബോ​​​​ധ​​​​വും ഐ​​​​ക്യ​​​​വു​​​​മാ​​​​ണു ദേ​​​​ശീ​​​​യ​​​​ത. യ​​​​ഥാ​​​​ര്‍ഥ ദേ​​​​ശീ​​​​യ​​​​ത​​​​യു​​​​ടെ പേ​​​​രി​​​​ല്‍ സ്വ​​​​ന്തം ജ​​​​ന​​​​ത​​​​യ്ക്കി​​​​ട​​​​യി​​​​ല്‍ വി​​​​ഭാ​​​​ഗീ​​​​യ​​​​ത​​​​യും അ​​​​സ​​​​ഹി​​​​ഷ്ണു​​​​ത​​​​യും വ​​​​ള​​​​ര്‍ത്തു​​​​ന്ന പ്ര​​​​വ​​​​ണ​​​​ത​​​​യാ​​​​ണു ക​​​​പ​​​​ട​​​ദേ​​​​ശീ​​​​യ​​​​ത. രാ​​​​ജ്യ​​​​സ്‌​​​​നേ​​​​ഹ​​​​ത്തി​​​​ന​​​​പ്പു​​​​റം രാ​​​​ഷ്‌​​​ട്രീ​​​​യ അ​​​​ധി​​​​കാ​​​​ര​​​​മാ​​​​ണ് ഇ​​​​തി​​​​ന്‍റെ ല​​​​ക്ഷ്യം. രാ​​​​ജ്യ​​​​സ്‌​​​​നേ​​​​ഹം അ​​​​ള​​​​ക്കാ​​​​നു​​​​ള്ള ഉ​​​​പാ​​​​ധി​​​​യാ​​​​ക​​​​രു​​​​ത് ദേ​​​​ശീ​​​​യ​​​​ഗാ​​​​ന​​​​വും ദേ​​​​ശീ​​​​യ​​​ഗീ​​​​ത​​​​വും. എ​​​​തി​​​​ര്‍സ്വ​​​​ര​​​​ങ്ങ​​​​ളെ ദേ​​​​ശ​​​​ദ്രോ​​​​ഹ​​​​മാ​​​​യി ചി​​​​ത്രീ​​​​ക​​​​രി​​​​ച്ച് ഇ​​​​ല്ലാ​​​​യ്മ ചെ​​​​യ്യു​​​​ന്ന പ്ര​​​​വ​​​​ണ​​​​ത​​​​യാ​​​​ണു രാ​​​​ജ്യ​​​​വി​​​​രു​​​​ദ്ധം.

ദേ​​​​ശ​​​​ഭ​​​​ക്തി​​​​യു​​​​ടെ മ​​​​റ​​​​വി​​​​ല്‍ ജ​​​​ന​​​​ങ്ങ​​​​ളെ ഭി​​​​ന്നി​​​​പ്പി​​​​ച്ചു മു​​​​ത​​​​ലെ​​​​ടു​​​​ക്കാ​​​​ന്‍ ആ​​​​രെ​​​​യും അ​​​​നു​​​​വ​​​​ദി​​​​ക്ക​​​​രു​​​​ത്. ഇ​​​​ന്ത്യ​​​​യു​​​​ടെ ദേ​​​​ശീ​​​​യ​​​ഗാ​​​​ന​​​​മാ​​​​യ ജ​​​​ന ഗ​​​​ണ മ​​​​ന, ദേ​​​​ശീ​​​​യ​​​ഗീ​​​​ത​​​​മാ​​​​യ വ​​​​ന്ദേ​​​​മാ​​​​ത​​​​രം എ​​​​ന്നി​​​​വ ഒ​​​​രുപോ​​​​ലെ ആ​​​​ദ​​​​രി​​​​ക്ക​​​​പ്പെ​​​​ടു​​​​ക​​​​യാ​​​​ണു വേ​​​​ണ്ട​​​​ത്. മാ​​​​നു​​​​ഷ്യ​​​​രെ​​​​ല്ലാം ഒ​​​​ന്നു​​​​പോ​​​​ലെ എ​​​​ന്ന ഓ​​​​ണാ​​​​ശം​​​​സ രാ​​​​ജ്യ​​​​ത്തി​​​​നാ​​​​കെ ക​​​​രു​​​​ത്താ​​​​ക​​​​ട്ടെ.

നി​​​​യ​​​​മ​​​​ഭേ​​​​ദ​​​​ഗ​​​​തി അ​​​​ത്ര ല​​​​ളി​​​​ത​​​​മ​​​​ല്ല

വ​​​​ന്ദേ​​​​മാ​​​​ത​​​​ര​​​​ത്തി​​​​ന്‍റെ ആ​​​​ദ്യ ര​​​​ണ്ടു ച​​​​ര​​​​ണ​​​​ങ്ങ​​​​ള്‍ മാ​​​​ത്രം ആ​​​​ല​​​​പി​​​​ച്ചാ​​​​ല്‍ മ​​​​തി​​​​യെ​​​​ന്നു ക​​​​ഴി​​​​ഞ്ഞ ബു​​​​ധ​​​​നാ​​​​ഴ്ച ഡ​​​​ല്‍ഹി​​​​യി​​​​ല്‍ ചേ​​​​ര്‍ന്ന കോ​​​​ണ്‍ഗ്ര​​​​സ് വ​​​​ര്‍ക്കിം​​​​ഗ് ക​​​​മ്മി​​​​റ്റി തീ​​​​രു​​​​മാ​​​​നി​​​​ച്ചു. സ്വാ​​​​ത​​​​ന്ത്ര്യ​​​​ദി​​​​ന​​​​ത്തി​​​​ല്‍ എ​​​​ഐ​​​​സി​​​​സി ആ​​​​സ്ഥാ​​​​ന​​​​ത്തു വ​​​​ന്ദേ​​​​മാ​​​​ത​​​​രം പൂ​​​​ര്‍ണ​​​​മാ​​​​യി പാ​​​​ടി​​​​യ​​​​തും ര​​​​ണ്ടു ച​​​​ര​​​​ണ​​​​ങ്ങ​​​​ള്‍ ക​​​​ഴി​​​​ഞ്ഞ​​​​പ്പോ​​​​ള്‍ ഗാ​​​​നാ​​​​ലാ​​​​പ​​​​നം നി​​​​ര്‍ത്താ​​​​ന്‍ സോ​​​​ണി​​​​യാ ഗാ​​​​ന്ധി നി​​​​ര്‍ദേ​​​​ശി​​​​ച്ച​​​​തും വി​​​​വാ​​​​ദ​​​​മാ​​​​യി. കേ​​​​ര​​​​ള​​​​ത്തി​​​​ല്‍ വ​​​​ന്ദേ​​​​മാ​​​​ത​​​​രം ഒ​​​​ഴി​​​​വാ​​​​ക്കി​​​​യ​​​​തും ക​​​​ര്‍ണാ​​​​ട​​​​ക​​​​യി​​​​ലും ഹി​​​​മാ​​​​ച​​​​ല്‍പ്ര​​​​ദേ​​​​ശി​​​​ലും പൂ​​​​ര്‍ണ​​​​മാ​​​​യി പാ​​​​ടു​​​​ക​​​​യും ചെ​​​​യ്ത​​​​പ്പോ​​​​ള്‍ വി​​​​വാ​​​​ദം കൊ​​​​ഴു​​​​ത്തു. ഇ​​​​തി​​​​നു​​​ശേ​​​​ഷ​​​​മാ​​​​ണു കോ​​​​ണ്‍ഗ്ര​​​​സ് പ്ര​​​​വ​​​​ര്‍ത്ത​​​​കസ​​​​മി​​​​തി കൃ​​​​ത്യ​​​​മാ​​​​യ നി​​​​ല​​​​പാ​​​​ടു സ്വീ​​​​ക​​​​രി​​​​ച്ച​​​​ത്. വ​​​​ന്ദേ​​​​മാ​​​​ത​​​​രം ആ​​​​ദ്യ ര​​​​ണ്ടു ച​​​​ര​​​​ണ​​​​ങ്ങ​​​​ള്‍ മാ​​​​ത്രം പാ​​​​ടി​​​​യാ​​​​ല്‍ മ​​​​തി​​​​യെ​​​​ന്ന് 1937ല്‍ ​​​​കോ​​​​ണ്‍ഗ്ര​​​​സ് വ​​​​ര്‍ക്കിം​​​​ഗ് ക​​​​മ്മി​​​​റ്റി പ്ര​​​​മേ​​​​യം പാ​​​​സാ​​​​ക്കി​​​​യി​​​​രു​​​​ന്നു.

ദേ​​​​ശീ​​​​യ ബ​​​​ഹു​​​​മാ​​​​ന​​​​ത്തെ അ​​​​വ​​​​ഹേ​​​​ളി​​​​ക്കു​​​​ന്ന​​​​തു ത​​​​ട​​​​യ​​​​ല്‍ ഭേ​​​​ദ​​​​ഗ​​​​തി നി​​​​യ​​​​മം- 2026 (ദി ​​​​പ്രി​​​​വ​​​​ന്‍ഷ​​​​ന്‍ ഓ​​​​ഫ് ഇ​​​​ന്‍സ​​​​ള്‍ട്ട്‌​​​​സ് ടു ​​​​നാ​​​​ഷ​​​​ണ​​​​ല്‍ ഓ​​​​ണ​​​​ര്‍ അ​​​​മെ​​​​ന്‍​മെ​​​​ന്‍റ്) കേ​​​​ന്ദ്ര​​​​സ​​​​ര്‍ക്കാ​​​​ര്‍ അ​​​​ടു​​​​ത്തി​​​​ടെ ന​​​​ട​​​​പ്പാ​​​​ക്കി​​​​യ​​​​തോ​​​​ടെ​​​​യാ​​​​ണു പു​​​​തി​​​​യ വി​​​​വാ​​​​ദം. വ​​​​ന്ദേ​​​​മാ​​​​ത​​​​ര​​​​ത്തി​​​​ന്‍റെ 150-ാം വാ​​​​ര്‍ഷി​​​​ക​​​​ത്തോ​​​​ട​​​​നു​​​​ബ​​​​ന്ധി​​​​ച്ചാ​​​​ണു ന​​​​ട​​​​പ​​​​ടി. ദേ​​​​ശീ​​​​യപ​​​​താ​​​​ക, ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​ന, ദേ​​​​ശീ​​​​യ​​​ഗാ​​​​നം എ​​​​ന്നി​​​​വ​​​​യ്ക്കു മാ​​​​ത്രം സം​​​​ര​​​​ക്ഷ​​​​ണം ന​​​​ല്‍കി​​​​യി​​​​രു​​​​ന്ന 1971ലെ ​​​​നി​​​​യ​​​​മ​​​​ത്തി​​​​ലു​​​​ള്ള മൂ​​​​ന്നാം​​​വ​​​​കു​​​​പ്പു പ​​​​രി​​​​ഷ്‌​​​​ക​​​​രി​​​​ച്ചാ​​​​ണു ജ​​​​ന​ ഗ​​​​ണ ​മ​​​​ന​​​​യ്ക്കു ന​​​​ല്‍കു​​​​ന്ന അ​​​​തേ നി​​​​യ​​​​മ പ​​​​രി​​​​ര​​​​ക്ഷ വ​​​​ന്ദേ​​​​മാ​​​​ത​​​​ര​​​​ത്തി​​​​നും ന​​​​ല്‍കി​​​​യ​​​​ത്. എ​​​​ന്നാ​​​​ല്‍, ഈ ​​​​നി​​​​യ​​​​മം വ​​​​ന്ദേ​​​​മാ​​​​ത​​​​രം നി​​​​ര്‍ബ​​​​ന്ധ​​​​മാ​​​​ക്കു​​​​ന്നി​​​​ല്ല. ഔ​​​​ദ്യോ​​​​ഗി​​​​ക ച​​​​ട​​​​ങ്ങു​​​​ക​​​​ളി​​​​ല്‍ ര​​​​ണ്ടും ഒ​​​​രു​​​​മി​​​​ച്ച് ആ​​​​ല​​​​പി​​​​ക്കു​​​​മ്പോ​​​​ള്‍, 52 സെ​​​​ക്ക​​​​ന്‍ഡ് ദൈ​​​​ര്‍ഘ്യ​​​​മു​​​​ള്ള ദേ​​​​ശീ​​​​യ​​​ഗാ​​​​ന​​​​ത്തി​​​​നു മു​​​​മ്പാ​​​​യി വ​​​​ന്ദേ​​​​മാ​​​​ത​​​​രം ആ​​​​ല​​​​പി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് ആ​​​​ഭ്യ​​​​ന്ത​​​​ര മ​​​​ന്ത്രാ​​​​ല​​​​യ​​​​ത്തി​​​​ന്‍റേ​​​​താ​​​​യി ഒ​​​​രു നി​​​​ര്‍ദേ​​​​ശ​​​​വും ഇ​​​​റ​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്.

ദേ​​​​ശീ​​​​യ​​​​ഗീ​​​​തം ആ​​​​യു​​​​ധ​​​​മാ​​​​ക്കു​​​​ന്ന​​​​വ​​​​ര്‍

1875ല്‍ ​​​​ബ​​​​ങ്കിം ച​​​​ന്ദ്ര ചാ​​​​റ്റ​​​​ര്‍ജി സം​​​​സ്‌​​​​കൃ​​​​ത​​​​വ​​​​ത്ക​​​​രി​​​​ച്ച ബം​​​​ഗാ​​​​ളി ഭാ​​​​ഷ​​​​യി​​​​ല്‍ ര​​​​ചി​​​​ച്ച വ​​​​ന്ദേ​​​​മാ​​​​ത​​​​ര​​​​ത്തി​​​​ന്‍റെ ‘അ​​​​മ്മേ, ഞാ​​​​ന്‍ അ​​​​ങ്ങ​​​​യെ വ​​​​ണ​​​​ങ്ങു​​​​ന്നു’ എ​​​​ന്ന​​​​ര്‍ഥം വ​​​​രു​​​​ന്ന​​​​താ​​​​ണ് ആ​​​​ദ്യ ര​​​​ണ്ടു ച​​​​ര​​​​ണ​​​​ങ്ങ​​​​ള്‍. ഓ​​​​രോ ഭാ​​​​ര​​​​തീ​​​​യ​​​​ന്‍റെ​​​​യും അ​​​​ഭി​​​​മാ​​​​നം ഉ​​​​യ​​​​ര്‍ത്തു​​​​ന്ന​​​​താ​​​​ണി​​​​ത്. സ്വാ​​​​ത​​​​ന്ത്ര്യ​​​​സ​​​​മ​​​​ര​​​​ത്തി​​​​ല്‍ ജ​​​​ന​​​​വി​​​​കാ​​​​രം ആ​​​​ളി​​​​ക്ക​​​​ത്തി​​​​ച്ച ഗീ​​​​ത​​​​ത്തി​​​​ന് ആ​​​​റു ച​​​​ര​​​​ണ​​​​ങ്ങ​​​​ളാ​​​​ണു​​​​ള്ള​​​​ത്. എ​​​​ന്നാ​​​​ല്‍, “പ​​​​ത്ത് ആ​​​​യു​​​​ധ​​​​ങ്ങ​​​​ളു​​​​ള്ള ദു​​​​ര്‍ഗ​​​​യാ​​​​ണു നീ; ​​​​താ​​​​മ​​​​ര​​​​ക്കു​​​​മ്പി​​​​ളി​​​​ല്‍ വാ​​​​ഴു​​​​ന്ന ല​​​​ക്ഷ്മി​​​​യാ​​​​ണു നീ; ​​​​വി​​​​ജ്ഞാ​​​​ന​​​​ദാ​​​​നി​​​​യാ​​​​യ സ​​​​ര​​​​സ്വ​​​​തി​​​​യാ​​​​ണു നീ, ​​​​നി​​​​ന​​​​ക്കു മു​​​​ന്നി​​​​ല്‍ ന​​​​മി​​​​ക്കു​​​​ന്നു” എ​​​​ന്നു വി​​​​വ​​​​ര്‍ത്ത​​​​നം ചെ​​​​യ്യാ​​​​വു​​​​ന്ന വ​​​​രി​​​​ക​​​​ള​​​​ട​​​​ങ്ങി​​​​യ നാ​​​​ലു ച​​​​ര​​​​ണ​​​​ങ്ങ​​​​ളാ​​​​ണ് തീ​​​​വ്ര ഹി​​​​ന്ദു​​​​ത്വ​​​വാ​​​​ദി​​​​ക​​​​ള്‍ ആ​​​​യു​​​​ധ​​​​മാ​​​​ക്കു​​​​ന്ന​​​​ത്. സ്വാ​​​​ത​​​​ന്ത്ര്യ​​​സ​​​​മ​​​​ര​​​​കാ​​​​ല​​​​ത്തു രാ​​​​ജ്യ​​​​ത്ത് ഉ​​​​രു​​​​ത്തി​​​​രി​​​​ഞ്ഞ ഒ​​​​ത്തു​​​​തീ​​​​ര്‍പ്പി​​​​നു വി​​​​രു​​​​ദ്ധ​​​​മാ​​​​ണു പു​​​​തി​​​​യ നി​​​​യ​​​​മ​​​​നി​​​​ര്‍മാ​​​​ണം. സം​​​​ഘ​​​​പ​​​​രി​​​​വാ​​​​ര്‍ അ​​​​ജ​​​​ന്‍ഡ​​​​യാ​​​​ണു നി​​​​യ​​​​മ​​​​ഭേ​​​​ദ​​​​ഗ​​​​തി​​​​യെ​​​​ന്നാ​​​​ണ് പ്ര​​​​തി​​​​പ​​​​ക്ഷ ആ​​​​രോ​​​​പ​​​​ണം.

വ​​​​ന്ദേ​​​​മാ​​​​ത​​​​രം വി​​​​ഷ​​​​യ​​​​ത്തി​​​​ല്‍ ഇ​​​​ന്ത്യ​​​​യു​​​​ടെ രാ​​​​ഷ്‌​​​ട്രീ​​​യ നേ​​​​തൃ​​​​ത്വം ആ​​​​ദ്യം​​​മു​​​​ത​​​​ല്‍ ഇ​​​​ട​​​​പെ​​​​ട്ടു നി​​​​ല​​​​പാ​​​​ടെ​​​​ടു​​​​ത്തി​​​​രു​​​​ന്നു. 1937ലെ ​​​​കോ​​​​ണ്‍ഗ്ര​​​​സ് വ​​​​ര്‍ക്കിം​​​​ഗ് ക​​​​മ്മി​​​​റ്റി പ്ര​​​​മേ​​​​യ​​​​വും ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​നാ നി​​​​ര്‍മാ​​​​ണസ​​​​ഭ​​​​യി​​​​ലെ ച​​​​ര്‍ച്ച​​​​ക​​​​ളും ഇ​​​​തി​​​​ന്‍റെ തെ​​​​ളി​​​​വാ​​​​ണ്. വ​​​​ന്ദേ​​​​മാ​​​​ത​​​​ര​​​​ത്തി​​​​നെ​​​​തി​​​​രാ​​​​യ പ്ര​​​​തി​​​​ഷേ​​​​ധം വ​​​​ലി​​​​യ പ​​​​രി​​​​ധി​​​​വ​​​​രെ വ​​​​ര്‍ഗീ​​​​യ​​​​വാ​​​​ദി​​​​ക​​​​ള്‍ കൃ​​​​ത്രി​​​​മ​​​​മാ​​​​യി ഉ​​​​ണ്ടാ​​​​ക്കി​​​​യെ​​​​ടു​​​​ത്ത​​​​താ​​​​ണെ​​​​ന്നു ജ​​​​ന​​​​ഹ​​​​ര്‍ലാ​​​​ല്‍ നെ​​​​ഹ്‌​​​​റു അ​​​​ന്നേ അ​​​​ഭി​​​​പ്രാ​​​​യ​​​​പ്പെ​​​​ട്ടു. എ​​​​ങ്കി​​​​ലും, അ​​​​തി​​​​ല്‍ ചി​​​​ല വ​​​​സ്തു​​​​ത​​​​ക​​​​ളു​​​​ണ്ടെ​​​​ന്നും അ​​​​ദ്ദേ​​​​ഹം നി​​​​രീ​​​​ക്ഷി​​​​ച്ചു. വ​​​​ര്‍ഗീ​​​​യ​​​​വാ​​​​ദി​​​​ക​​​​ളു​​​​ടെ വി​​​​കാ​​​​ര​​​​ങ്ങ​​​​ളെ തൃ​​​​പ്തി​​​​പ്പെ​​​​ടു​​​​ത്താ​​​​ന​​​​ല്ല; മ​​​​റി​​​​ച്ച്, യ​​​​ഥാ​​​​ര്‍ഥ പ​​​​രാ​​​​തി​​​​ക​​​​ള്‍ പ​​​​രി​​​​ഹ​​​​രി​​​​ക്കാ​​​​നാ​​​​യി​​​​രി​​​​ക്ക​​​​ണം ല​​​​ക്ഷ്യ​​​​മെ​​​​ന്നും നെ​​​​ഹ്‌​​​​റു വ്യ​​​​ക്ത​​​​മാ​​​​ക്കി.

അ​​​​ഭി​​​​മാ​​​​ന​​​​മാ​​​​യ ര​​​​ണ്ടു ച​​​​ര​​​​ണ​​​​ങ്ങ​​​​ള്‍

വ​​​​ന്ദേ​​​​മാ​​​​ത​​​​ര​​​​ത്തി​​​​ന്‍റെ ഉ​​​​പ​​​​യോ​​​​ഗ​​​​ത്തെ ബ്രി​​​​ട്ടീ​​​​ഷു​​​​കാ​​​​ര്‍ അ​​​​ടി​​​​ച്ച​​​​മ​​​​ര്‍ത്തി​​​​യി​​​​രു​​​​ന്നു. എ​​​​ന്നാ​​​​ല്‍ ചെ​​​​റു​​​​ത്തു​​​​നി​​​​ല്‍പ്പി​​​​ന്‍റെ​​​​യും ത്യാ​​​​ഗ​​​​ത്തി​​​​ന്‍റെ​​​​യും പ്ര​​​​തീ​​​​ക​​​​മാ​​​​യാ​​​​ണു സ്വാ​​​​ത​​​​ന്ത്ര്യ​​​​സ​​​​മ​​​​ര സേ​​​​നാ​​​​നി​​​​ക​​​​ള്‍ ഇ​​​​തി​​​​നെ സ്വീ​​​​ക​​​​രി​​​​ച്ച​​​​ത്. മാ​​​​തൃ​​​​ഭൂ​​​​മി​​​​യു​​​​ടെ സൗ​​​​ന്ദ​​​​ര്യ​​​​ത്തെ​​​​യും സ​​​​മൃ​​​​ദ്ധി​​​​യെ​​​​യും വാ​​​​ഴ്ത്തു​​​​ന്ന ആ​​​​ദ്യ​​​​ത്തെ ര​​​​ണ്ടു ച​​​​ര​​​​ണ​​​​ങ്ങ​​​​ൾ ഈ ​​​​പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ലാ​​​​ണു ദേ​​​​ശീ​​​​യ​​​​ത​​​​ല​​​​ത്തി​​​​ല്‍ അം​​​​ഗീ​​​​കാ​​​​രം നേ​​​​ടി​​​​യ​​​​ത്. മ​​​​ത​​​ബിം​​​​ബ​​​​ങ്ങ​​​​ള്‍ അ​​​​ട​​​​ങ്ങി​​​​യ, ശേ​​​​ഷ​​​​മു​​​​ള്ള ച​​​​ര​​​​ണ​​​​ങ്ങ​​​​ളെ​​​​ക്കു​​​​റി​​​​ച്ച് മു​​​​സ്‌​​​​ലിം​​​​ക​​​​ള്‍ ഉ​​​​ന്ന​​​​യി​​​​ച്ച ആ​​​​ശ​​​​ങ്ക​​​​ക​​​​ള്‍ കോ​​​​ണ്‍ഗ്ര​​​​സ് പ്ര​​​​വ​​​​ര്‍ത്ത​​​​കസ​​​​മി​​​​തി പ​​​​രി​​​​ഗ​​​​ണി​​​​ച്ചി​​​​രു​​​​ന്നു. 

Latest News

Corehub Up