Sun, 1 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : NotTransferred

വാ​ഹ​ന​യു​ട​മ​യു​ടെ പേ​ര് മാ​റ്റി​യി​ല്ല; അ​പ​ക​ടമ​ര​ണ​ത്തി​ന് മു​ൻ ഉ​ട​മ​സ്ഥ​ൻ 14 ല​ക്ഷം ന​ഷ്‌ട​പ​രി​ഹാ​രം ന​ൽ​ക​ണം

മൂ​​​​വാ​​​​റ്റു​​​​പു​​​​ഴ: വാ​​​​ഹ​​​​നം വാ​​​​ങ്ങി​​​​യ​​​യാ​​​ൾ ത​​​​ന്‍റെ പേ​​​​രി​​​​ലേ​​​​ക്കു വാ​​​​ഹ​​​​ന​​​​ത്തി​​​​ന്‍റെ ഉ​​​​ട​​​​മ​​​​സ്ഥാ​​​​വ​​​​സ്ഥാ​​​​കാ​​​​ശം മാ​​​​റ്റാ​​​​ത്ത​​​​തി​​​​നാ​​​​ൽ വാ​​​​ഹ​​​​ന​​​​ത്തി​​​​ന്‍റെ മു​​​​ൻ ഉ​​​​ട​​​​മ​​​​യ്ക്ക് 14 ല​​​​ക്ഷം രൂ​​​​പ​​​​യു​​​​ടെ നി​​​​യ​​​​മ​​​ബാ​​​​ധ്യ​​​​ത.

പ്രാ​​​​യ​​​​പൂ​​​​ര്‍​ത്തി​​​​യാ​​​​കാ​​​​ത്ത​​​​യാ​​​​ള്‍ ലൈ​​​​സ​​​​ന്‍​സി​​​​ല്ലാ​​​​തെ ഓ​​​​ടി​​​​ച്ച വാ​​​​ഹ​​​​ന​​​​മി​​​​ടി​​​​ച്ചു മ​​​​രി​​​​ച്ച ര​​​​ണ്ടാ​​​​ര്‍ സ്വ​​​​ദേ​​​​ശി സു​​​​മ​​​​തി​​​​യു​​​​ടെ (72) കു​​​​ടും​​​​ബ​​​​ത്തി​​​​ന് 14 ല​​​​ക്ഷം രൂ​​​​പ ന​​​​ഷ്‌​​​ട​​​​പ​​​​രി​​​​ഹാ​​​​രം ന​​​​ല്‍​കാ​​​​ന്‍ മൂ​​​​വാ​​​​റ്റു​​​​പു​​​​ഴ മോ​​​​ട്ടോ​​​​ര്‍ ആ​​​​ക്‌​​​​സി​​​​ഡ​​​​ന്‍റ് ക്ലെ​​​​യിം​​​​സ് ട്രൈ​​​​ബ്യൂ​​​​ണ​​​​ല്‍ ഉ​​​​ത്ത​​​​ര​​​​വി​​​​ട്ട​​​​തോ​​​​ടെ​​​​യാ​​​​ണു സം​​​​ഭ​​​​വ​​​​ത്തി​​​​ലെ ട്വി​​​​സ്റ്റ്.

മ​​​​രി​​​​ച്ച സു​​​​മ​​​​തി​​​​യു​​​​ടെ നി​​​​യ​​​​മ​​​​പ​​​​ര​​​​മാ​​​​യ അ​​​​വ​​​​കാ​​​​ശി​​​​ക​​​​ളാ​​​​യ മ​​​​ക്ക​​​​ള്‍​ക്ക് ഇ​​​​ന്‍​ഷ്വ​​​​റ​​​​ന്‍​സ് ക​​​​മ്പ​​​​നി ന​​​​ഷ്‌​​​ട​​​പ​​​​രി​​​​ഹാ​​​​ര​​​​ത്തു​​​​ക ന​​​​ല്‍​ക​​​​ണ​​​​മെ​​​​ന്നാ​​​​ണ് ഉ​​​​ത്ത​​​​ര​​​​വെ​​​​ങ്കി​​​​ലും അ​​​​പ​​​​ക​​​​ട​​​​സ​​​​മ​​​​യ​​​​ത്തു വാ​​​​ഹ​​​​നം ഓ​​​​ടി​​​​ച്ചി​​​​രു​​​​ന്ന​​​​ത് പ്രാ​​​​യ​​​​പൂ​​​​ര്‍​ത്തി​​​​യാ​​​​കാ​​​​ത്ത​​​​യാ​​​​ളാ​​​​യ​​​​തി​​​​നാ​​​​ല്‍ ഇ​​​​ന്‍​ഷ്വ​​​​റ​​​​ന്‍​സ് ക​​​​മ്പ​​​​നി തു​​​​ക ആ​​​​ദ്യം പ​​​​രാ​​​​തി​​​​ക്കാ​​​​ര്‍​ക്കു ന​​​​ല്‍​കു​​​​ക​​​​യും പി​​​​ന്നീ​​​​ട് വാ​​​​ഹ​​​​ന ഉ​​​​ട​​​​മ​​​​യി​​​​ല്‍​നി​​​​ന്ന് ഈ​​​​ടാ​​​​ക്കു​​​​ക​​​​യും ചെ​​​​യ്യ​​​​ണ​​​​മെ​​​​ന്നാ​​​​ണു നി​​​​ർ​​​​ദേ​​​​ശം.

11,02,000 രൂ​​​​പ​​​​യും അ​​​​തി​​​​ന് എ​​​​ട്ടു ശ​​​​ത​​​​മാ​​​​നം പ​​​​ലി​​​​ശ​​​​യും കോ​​​​ട​​​​തി​​​ച്ചെ​​​​ല​​​​വു​​​​ക​​​​ളും ഉ​​​​ള്‍​പ്പ​​​ടെ ഏ​​​​ക​​​​ദേ​​​​ശം 14 ല​​​​ക്ഷം രൂ​​​​പ​​​​യാ​​​​ണ് ന​​​​ഷ്‌​​​ട​​​​പ​​​​രി​​​​ഹാ​​​​ര​​​​മാ​​​​യി ന​​​​ൽ​​​​കേ​​​​ണ്ട​​​​ത്.

മൂ​​​​വാ​​​​റ്റു​​​​പു​​​​ഴ സി​​​​വി​​​​ൽ സ്റ്റേ​​​​ഷ​​​​നു സ​​​​മീ​​​​പം വെ​​​​ള്ളൂ​​​​ര്‍​ക്കു​​​​ന്ന​​​​ത്ത് താ​​​​മ​​​​സി​​​​ക്കു​​​​ന്ന കൗ​​​​മാ​​​​ര​​​​ക്കാ​​​​ര​​​​നാ​​​​യി​​​​രു​​​​ന്നു അ​​​​പ​​​​ക​​​​ട​​​​സ​​​​മ​​​​യ​​​​ത്ത് ബൈ​​​​ക്ക് ഓ​​​​ടി​​​​ച്ചി​​​​രു​​​​ന്ന​​​​ത്. ഇ​​​​യാ​​​​ള്‍​ക്ക് അ​​​​പ​​​​ക​​​​ടം ന​​​​ട​​​​ന്ന 2024ൽ ​​​​ഡ്രൈ​​​​വിം​​​​ഗ് ലൈ​​​​സ​​​​ന്‍​സും ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്നി​​​​ല്ല.

ഇ​​​​തോ​​​​ടെ​​​​യാ​​​​ണു വാ​​​​ഹ​​​​ന​​​​ത്തി​​​​ന്‍റെ ഉ​​​​ട​​​​മ​​​​യാ​​​​യ പോ​​​​ത്താ​​​​നി​​​​ക്കാ​​​​ട് കൂ​​​​വ​​​​ള്ളൂ​​​​ർ സ്വ​​​​ദേ​​​​ശി ​ഇ​​​​തി​​​​നു ബാ​​​​ധ്യ​​​​സ്ഥ​​​​നാ​​​​കു​​​​ക. കൗ​​​​മാ​​​​ര​​​​ക്കാ​​​​ര​​​​നെ എ​​​​റ​​​​ണാ​​​​കു​​​​ളം ജു​​​​വ​​​​നൈ​​​​ല്‍ ജ​​​​സ്റ്റീ​​​​സ് ബോ​​​​ര്‍​ഡ് നേ​​​​ര​​​​ത്തേ കു​​​​റ്റ​​​​വി​​​​മു​​​​ക്ത​​​​നാ​​​​ക്കി​​​​യി​​​​രു​​​​ന്നു.

Latest News

Corehub Up