തിരുവനന്തപുരം: കിഫ്ബി വിജിലൻസ് അന്വേഷണം സംബന്ധിച്ച ഉത്തരവ് സർക്കാർ കൈമാറുന്ന മുറയ്ക്ക് വിജിലൻസ് അന്വേഷണ സംഘത്തെ പ്രഖ്യാപിക്കും. ഇതു സംബന്ധിച്ച ഉത്തരവ് ഇന്ന് ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അങ്ങനെയെങ്കിൽ വിജിലൻസ് അന്വേഷണ സംഘത്തേയും വിജിലൻസ് ഡയറക്ടർ വൈകാതെ പ്രഖ്യാപിക്കും. കിഫ്ബി ഭൂമി കുംഭകോണത്തിൽ വിജിലൻസ് അന്വേഷണം നടത്താൻ കഴിഞ്ഞ ദിവസം മന്ത്രിസഭ തീരുമാനിച്ചിരുന്നു.