ആയൂർ : നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർഥി നൗഷാദ് യൂനുസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം ഇടമുളയ്ക്കൽ പഞ്ചായത്തിൽ സംഘടിപ്പിച്ച സ്വീകരണ പര്യടനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
ആയൂർ ജംഗ്ഷനിൽ നടന്ന ചടങ്ങിൽ ഡിസിസി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് സ്വീകരണ പര്യടനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. പനച്ചവിള കശുവണ്ടി ഫാക്ടറിയിൽ നടന്ന സ്വീകരണ യോഗത്തിൽ വികാരനിർഭരമായാണ് നൗഷാദ് യൂനുസ് തൊഴിലാളികളെ അഭിസംബോധന ചെയ്തത്.