ഷിക്കാഗോ: ഇന്ത്യന്‍ എന്‍ജിനിയേഴ്സ് അസോസിയേഷന്റെ അനുവല്‍ ഗാലയും സ്കോളര്‍ഷിപ്പ് വിതരണവും നവംബര്‍ 21ന് ഓക് ബ്രൂക്ക് മാരിയറ്റിന്റെ ഗ്രാന്‍ഡ് ബാള്‍ റൂമില്‍ നടക്കും. സമ്മേളനത്തിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് ഗ്ലാഡ്സണ്‍ വര്‍ഗീസും ആനുവല്‍ ഗാല ചെയര്മാന് ഗുല്‍സാര്‍ സിംഗും അറിയിച്ചു.
സമ്മേളനത്തില്‍ ഇല്ലിനോയ്സ് ഗവര്‍ണര്‍ ജെ.ബി പ്രിറ്റ്സകര്‍, കൗണ്‍സില്‍ ജനറല്‍ ഓഫ് ഇന്ത്യ ഡോ. ആനന്ദ് പ്രകാശ്, യുഎസ് കോണ്‍ഗ്രസ് വുമണ്‍ സ്ഥാനാര്‍ഥി മെലിസ ബീന്‍, ഇവാന്‍സ്റ്റന്‍ മേയറും യുഎസ് കോണ്‍ഗ്രസ്മാന്‍ സ്ഥാനാര്‍ഥിയുമായ ഡാനിയേല്‍ മിസ് എന്നിവർ പങ്കെടുക്കും.
എഐയില്‍ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ എസ്ഡിഐ പ്രസൻസ് സിഇഒ ഹര്‍ദ്ദിക്ക് ഭട്ട് നയിക്കും.