തലശേരി: സ്വകാര്യ ആശുപത്രിയിലെ നഴ്സിനെ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം അഷ്ടമുടി സ്വദേശിനി അലീന സാബു (25) വിനെയാണ് വ്യാഴാഴ്ച രാത്രി 8.30 ന്ടെമ്പിൻ ഗേറ്റിനടുത്ത ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ട്രെയിനി നഴ്സായി പ്രവർത്തിച്ചു വരികയായിരുന്നു അലീന. പ്രണയ നൈരാശ്യമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന സൂചനകൾ പുറത്തു വന്നിട്ടുണ്ട്. ആത്മഹത്യ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്.