Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Nurses Day

America

ഷി​ക്കാ​ഗോ സെ​ന്റ് മേ​രീ​സി​ൽ ന​ഴ്സ​സ് ദി​നം ആ​ച​രി​ച്ചു

ഷി​ക്കാ​ഗോ: അ​ന്താ​രാ​ഷ്ട്ര ന​ഴ്സ​സ് ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മോ​ർ​ട്ട​ൻ ഗ്രോ​വ് സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്ക ദേ​വാ​ല​യ​ത്തി​ൽ ഞാ​യ​റാ​ഴ്ച നഴ്സ​സ് ദി​നം വി​പു​ല​മാ​യി ആ​ച​രി​ച്ചു.

അ​ന്നേ​ദി​വ​സം ന​ട​ന്ന എ​ല്ലാ വി​ശു​ദ്ധ കു​ർ​ബാ​ന​ക​ൾ​ക്കും ശേ​ഷം ന​ഴ്‌​സ്‌​മാ​ർ​ക്കാ​യി പ്ര​ത്യേ​കം ആ​ശീ​ർ​വാ​ദ പ്രാ​ർ​ഥ​ന, തൈ​ലാ​ഭി​ഷേ​കം, എ​ന്നി​വ ന​ട​ത്തി. പ​ങ്കെ​ടു​ത്ത ഏ​വ​ർ​ക്കും ഇ​ട​വ​ക​യു​ടെ ഉ​പ​ഹാ​രം ന​ൽ​കി.

വി​കാ​രി ഫാ. ​സി​ജു മു​ട​ക്കോ​ടി​ൽ, അ​സി​സ്റ്റ​ന്‍റ് വി​കാ​രി അ​നീ​ഷ് മാ​വേ​ലി​പു​ത്തെ​ൻ​പു​ര​യി​ൽ എ​ന്നി​വ​ർ രാ​വി​ലെ 8.15നും 10നും, വൈ​കു​ന്നേ​രം 5.30നും ​ന​ട​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​ക​ൾ​ക്കും പ്ര​ത്യേ​ക പ്രാ​ർ​ഥ​ന​ക​ൾ​ക്കും കാ​ർ​മ്മി​ക​രാ​യി​രു​ന്നു.

ന​മ്മു​ടെ സ​മൂ​ഹ​ത്തി​ൽ ന​ഴ്‌​സു​മാ​ർ ചെ​ലു​ത്ത സ്വാ​ധീ​നം സി​ജു അ​ച്ഛ​ൻ ഊ​ന്നി​പ്പ​റ​യു​ക​യും അ​വ​രു​ടെ ദൈ​വി​ക​മാ​യ ഈ ​ശു​ഷ്രൂ​ഷ​ക്ക് ന​ന്ദി രേ​ഖ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.

പ​രി​പാ​ടി​ക​ളു​ടെ ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്ക് ന​ഴ്സ​സ് മി​നി​സ്ട്രി കോഓ​ർ​ഡി​നേ​റ്റ​ർ​സാ​യ ലി​സി മു​ല്ല​പ്പ​ള്ളി, സാ​ലി കി​ഴ​ക്കേ​ക്കു​റ്റ്, ഷേ​ർ​ളി തോ​ട്ടു​ങ്ക​ൽ, മാ​ത്യു ജോ​സ് മ​ങ്ങാ​ട്ട് എ​ന്നി​വ​രോ​ടൊ​പ്പം ഇ​ട​വ​ക​യു​ടെ കൈ​ക്കാ​ര​ന്മാ​രാ​യ സേ​വ്യ​ർ ന​ടു​പ്പ​റ​മ്പി​ൽ, സ​ണ്ണി ക​ണ്ണാ​ല, ജോ​ബി പോ​ള​ക്ക​ൽ, മ​ജോ കു​ന്ന​ശേ​രി, ഫെ​ലി​ക്സ് പാ​ല​ക​ൻ എ​ന്നി​വ​രും നേ​തൃ​ത്വം ന​ൽ​കി.

NRI

ഡാ​ള​സ് കേ​ര​ള അ​സോ​സി​യേ​ഷ​ൻ മാ​തൃ - ന​ഴ്സ​സ് ദി​നാ​ഘോ​ഷം ഇ​ന്ന്

ഡാ​ള​സ് (ഗാ​ർ​ലാ​ൻ​ഡ്): ഡാ​ള​സ് കേ​ര​ള അ​സോ​സി​യേ​ഷ​ന്‍റെ ഗോ​ൾ​ഡ​ൻ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി മാ​തൃ​ദി​ന​വും അ​ന്താ​രാ​ഷ്‌​ട്ര ന​ഴ്സ​സ് ദി​ന​വും ശ​നി​യാ​ഴ്ച വി​പു​ല​മാ​യി ആ​ഘോ​ഷി​ക്കു​ന്നു. ഗാ​ർ​ലാ​ൻ​ഡി​ലെ ഐ​സി​ഇ​സി ബാ​ങ്ക്വ​റ്റ് ഹാ​ളി​ൽ (3821 Broadway Blvd, Garland, TX) രാ​വി​ലെ 10നാ​ണ് ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ക്കു​ന്ന​ത്.

കു​ടും​ബ​ങ്ങ​ളെ പ​രി​പാ​ലി​ക്കു​ന്ന അ​മ്മ​മാ​രു​ടെ​യും സ​മൂ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യ​ത്തി​നാ​യി അ​ശ്രാ​ന്തം പ​രി​ശ്ര​മി​ക്കു​ന്ന ന​ഴ്സു​മാ​രു​ടെ​യും സേ​വ​ന​ങ്ങ​ളെ ആ​ദ​രി​ക്കു​ന്ന​തി​നാ​യാ​ണ് ഈ ​ഒ​ത്തു​ചേ​ര​ൽ സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ച​ട​ങ്ങി​ൽ ഡോ. ​ജോ​ജി വ​ർ​ഗീ​സ് (MD, FACC, FSCAI): "സ്ത്രീ​ക​ളി​ലെ ഹൃ​ദ്രോ​ഗം: മി​ഥ്യ​യോ യാ​ഥാ​ർ​ഥ്യ​മോ?' എ​ന്ന വി​ഷ​യ​ത്തി​ൽ പ്ര​ഭാ​ഷ​ണം ന​ട​ത്തും.

ഉ​മ വേ​ണു​ഗോ​പാ​ൽ (MSN, RN, CCRN): നാ​ഷ​ണ​ൽ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​ൻ ന​ഴ്സ​സ് ഓ​ഫ് അ​മേ​രി​ക്ക (NAINA) പ്ര​സി​ഡ​ന്‍റാ​യ ഇ​വ​ർ "ക​ട​മ​ക​ൾ​ക്കും സ്നേ​ഹ​ത്തി​നും അ​പ്പു​റം' എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി സം​സാ​രി​ക്കും.

പ​രി​പാ​ടി​യു​ടെ വി​ജ​യ​ത്തി​നാ​യി ഡാ​ള​സ് കേ​ര​ള അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ഷി​ജു എ​ബ്ര​ഹാം, ഐസിഇസി പ്ര​സി​ഡ​ന്‍റ് മാ​ത്യു നൈ​നാ​ൻ, സെ​ക്ര​ട്ട​റി​മാ​രാ​യ മ​ഞ്ജി​ത്ത് കൈ​നി​ക്ക​ര, തോ​മ​സ് ഈ​ശോ, സോ​ഷ്യ​ൽ സ​ർ​വീ​സ് ഡ​യ​റ​ക്ട​ർ ടെ​സി മാ​ത്യു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ക​മ്മി​റ്റി പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്നു.

എ​ല്ലാ​വ​രെ​യും പ രി​പാ​ടി​യി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

NRI

യു​ക്മ ന​ഴ്സ​സ് ഫോ​റം ദേ​ശീ​യ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച

വോ​ൾ​വ​ർ​ഹാം​പ്ട​ൺ: യു​ക്മ ന​ഴ്സ​സ് ഫോ​റം സം​ഘ​ടി​പ്പി​ക്കു​ന്ന എ​ട്ടാ​മ​ത് ദേ​ശീ​യ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച വോ​ൾ​വ​ർ​ഹാം​പ്ട​ണി​ലെ യു​കെ​കെ​സി​എ ഹാ​ളി​ൽ ന​ട​ക്കും.

അ​ന്താ​രാ​ഷ്‌​ട്ര ന​ഴ്സ​സ് ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി യു​ക്‌​മ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. എ​ബി സെ​ബാ​സ്റ്റ്യ​ൻ, സെ​ക്ര​ട്ട​റി ജ​യ​കു​മാ​ർ നാ​യ​ർ എ​ന്നി​വ​ർ അ​റി​യി​ച്ചു.

വൈ​സ് പ്ര​സി​ഡ​ന്‍റ് സ്മി​ത തോ​ട്ടം, ന​ഴ്‌​സിം​ഗ് പ്രഫ​ഷ​ണ​ൽ ആൻഡ് ട്രെ​യി​നിം​ഗ് ലീ​ഡ് സോ​ണി​യ ലൂ​ബി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ന്‍റെ വി​ജ​യ​ക​ര​മാ​യ ന​ട​ത്തി​പ്പി​ന് വേ​ണ്ടി വി​പു​ല​മാ​യ ത​യാ​റെ​ടു​പ്പു​ക​ളാ​ണ് പൂ​ർ​ത്തി​യാ​യി​രി​ക്കു​ന്ന​ത്.

"Educate, Envision, Liberate' എ​ന്ന മു​ദ്രാ​വാ​ക്യം മു​ൻ നി​ർ​ത്തി സം​ഘ​ടി​പ്പി​ക്കു​ന്ന ഈ ​ദേ​ശീ​യ സ​മ്മേ​ള​നം ഇ​തി​നോ​ട​കം ത​ന്നെ യു​കെ​യി​ൽ ന​ഴ്‌​സിം​ഗ് മേ​ഖ​ല​യി​ൽ ജോ​ലി ചെ​യ്യു​ന്ന ഒ​രു വ​ലി​യ വി​ഭാ​ഗ​ത്തി​ന്‍റെ പി​ന്തു​ണ നേടി ക​ഴി​ഞ്ഞു.

ശ​നി​യാ​ഴ്ച രാ​വി​ലെ 9.30ന് ​തു​ട​ങ്ങു​ന്ന സ​മ്മേ​ള​നം തി​ക​ച്ചും പ്ര​ഫ​ഷ​ണ​ൽ രീ​തി​യി​ലാ​ണ് സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

സ​മ്മേ​ള​ന​ത്തി​ൽ എ​ൻഎം​സി സീ​നി​യ​ർ ന​ഴ്‌​സിം​ഗ് അ​ഡ്വൈ​സ​ർ പൗ​ള മ​ക്ലാ​ര​ൻ സ്പെ​ഷ്യ​ൽ ഗ​സ്റ്റാ​യി പ​ങ്കെ​ടു​ക്കു​മ്പോ​ൾ ഡ​ഡ്‌​ലി എ​ൻഎ​ച്ച്എ​സ് ഫൗ​ണ്ടേ​ഷ​ൻ ട്ര​സ്റ്റ് ട്രാ​ൻ​സ്ഫോ​ർ​മേ​ഷ​ൻ & ഇം​പ്രൂ​വ്മെ​ന്‍റ് മാ​നേ​ജ​ർ ലോ​ല ഒ​മോ​ട്ടോ​സൊ ഗ​സ്റ്റ് ഓ​ഫ് ഓ​ണ​ർ ആ​യി​രി​ക്കും.

യു​കെ​യി​ലെ പ്ര​മു​ഖ സോ​ളി​സി​റ്റ​ർ പോ​ൾ ജോ​ൺ, ഡോ. ​ഹു​സൈ​ൻ ഖാ​ക്കി, മാ​ർ​ഗ​ര​റ്റ് ഗാ​ർ​ബ​റ്റ്, സാ​മ​ന്ത മ​ക്‌​ഡ​ണ​ൽ, കെ​വി​ൻ ക്രി​മ്മ​ൻ​സ് എ​ന്നി​വ​ർ വി​വി​ധ സെ​ഷ​നു​ക​ളി​ൽ സം​സാ​രി​ക്കും. യു​കെ​യി​ലെ ന​ഴ്‌​സിം​ഗ് അധ്യാപ​ന, സേ​വ​ന മേ​ഖ​ല​ക​ളി​ൽ മി​ക​വ് തെ​ളി​യി​ച്ച പ്ര​മു​ഖ​രാ​ണ് സ​മ്മേ​ള​ന​ത്തി​ലെ വി​വി​ധ സെ​ഷ​നു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

യു​കെ​യി​ലെ മ​ല​യാ​ളി ന​ഴ്‌​സ​സി​നെ സം​ഘ​ടി​പ്പി​ക്കു​ന്ന​തി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന ഊ​ർ​ജ്ജ​സ്വ​ല​രാ​യ ന​ഴ്‌​സു​മാ​രു​ടെ പ​ത്ത് ടീ​മു​ക​ളാ​ണ് സ​മ്മേ​ള​ന​ത്തിന്‍റെ ഒ​രു​ക്ക​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. യു​ക്മ ദേ​ശീ​യ ഭാ​ര​വാ​ഹി​ക​ൾ, ദേ​ശീ​യ സ​മി​തി​യം​ഗ​ങ്ങ​ൾ, റീ​ജി​യ​ണ​ൽ ക​മ്മി​റ്റി​ക​ൾ എ​ന്നി​വ​ർ പൂ​ർ​ണ പി​ന്തു​ണ​യോ​ടെ സം​ഘാ​ട​ക സ​മി​തി​ക്കൊ​പ്പ​മു​ണ്ട്.

യു​കെ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നെ​ത്തു​ന്ന ന​ഴ്‌​സു​മാ​ർ അ​വ​ത​രി​പ്പി​ക്കു​ന്ന ക​ലാ​പ​രി​പാ​ടി​ക​ൾ യു ​എ​ൻ എ​ഫ് ദേ​ശീ​യ സ​മ്മേ​ള​ന​ത്തി​ന്‍റെ മാ​റ്റുകൂ​ട്ടും. ന​ഴ്‌​സിം​ഗ് സ​മൂ​ഹ​ത്തി​ന്‍റെ ഐ​ക്യം, ക​ഴി​വ്, സാം​സ്കാ​രി​ക വൈ​വി​ധ്യം എ​ന്നി​വ​യെ ഒ​രു​മി​പ്പി​ക്കു​ന്ന അ​ഭി​മാ​ന​ക​ര​മാ​യ ആ​ഘോ​ഷ​മാ​യി​രി​ക്കും ഈ ​സ​മ്മേ​ള​നം.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് യു​ക്മ വൈ​സ് പ്ര​സി​ഡന്‍റ് സ്മി​ത തോ​ട്ടം (07450964670), യു​ക്മ ന​ഴ്‌​സിം​ഗ് പ്ര​ഫ​ഷ​ണ​ൽ ആൻഡ് ട്രെ​യി​നിം​ഗ് ലീ​ഡ് സോ​ണി​യ ലൂ​ബി (07729473749) എ​ന്നി​വ​രെ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

സ​മ്മേ​ള​നം ന​ട​ക്കു​ന്ന വേ​ദി​യു​ടെ വിലാസം: UKKCA COMMUNITY

 

NRI

ഡാ​ള​സ് കേ​ര​ള അ​സോ​സി​യേ​ഷ​ൻ മാ​തൃ - ന​ഴ്സ​സ് ദി​നാ​ഘോ​ഷം മേ​യ് ഒ​മ്പ​തി​ന്

ഡാ​ള​സ്: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സും ഇ​ന്ത്യ ക​ൾ​ച്ച​റ​ൽ ആ​ൻ​ഡ് എ​ഡ്യൂ​ക്കേ​ഷ​ൻ സെ​ന്‍റ​റും സം​യു​ക്ത​മാ​യി മാ​തൃ​ദി​ന​വും ന​ഴ്സ​സ് ദി​ന​വും ആ​ഘോ​ഷി​ക്കു​ന്നു. മേയ് ഒമ്പതിന് രാ​വി​ലെ 10 മു​ത​ൽ ഗാ​ർ​ല​ൻ​ഡി​ലെ കെഎഡി ബാ​ങ്ക്വ​റ്റ് ഹാ​ളി​ലാ​ണ് ച​ട​ങ്ങു​ക​ൾ ന​ട​ക്കു​ന്ന​ത്.

"സ്ത്രീ​ക​ളി​ലെ ഹൃ​ദ്രോ​ഗം: മി​ഥ്യ​യും യാ​ഥാ​ർ​ഥ്യ​വും' എ​ന്ന വി​ഷ​യം ആസ്പദമാക്കി ഡോ. ​ജോ​ജി വ​ർ​ഗീ​സ് സം​സാ​രി​ക്കും. ഉ​മാ വേ​ണു​ഗോ​പാ​ൽ (പ്ര​സി​ഡ​ന്‍റ്) "Beyond Duty, Beyond Love' എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി പ്ര​ഭാ​ഷ​ണം ന​ട​ത്തും.

കു​ടും​ബ​ങ്ങ​ളെ പ​രി​പാ​ലി​ക്കു​ക​യും സ​മൂ​ഹ​ത്തെ ശ​ക്തി​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ന്ന അ​മ്മ​മാ​രു​ടെ​യും ന​ഴ്സു​മാ​രു​ടെ​യും സ്നേ​ഹ​ത്തെ​യും അ​ർ​പ്പ​ണ​ബോ​ധ​ത്തെ​യും ആ​ദ​രി​ക്കാ​നാ​ണ് ഈ ​പ്ര​ത്യേ​ക പ്ര​ഭാ​ത സം​ഗ​മം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് ഭാ​ര​വാ​ഹി​ക​ളാ​യ ഷി​ജു എ​ബ്ര​ഹാം (214 929 3570), മാ​ത്യു നൈ​നാ​ൻ (214 478 6543), മ​ൻ​ജി​ത് കൈ​നി​ക്ക​ര (972 679 8555) അ​ല്ലെ​ങ്കി​ൽ തോ​മ​സ് ഈ​ശോ (214 435 1340) എ​ന്നി​വ​രു​മാ​യി ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

NRI

യു​ക്മ ന​ഴ്സ​സ് ഫോ​റം ദേ​ശീ​യ സ​മ്മേ​ള​ന​വും അ​ന്താ​രാ​ഷ്‌​ട്ര ന​ഴ്സ​സ് ദി​നാ​ഘോ​ഷ​വും മേ​യ് ഒ​മ്പ​തി​ന്

വോ​ൾ​വ​ർ​ഹാം​ട്ട​ൺ: മേ​യ് ഒ​മ്പ​തി​ന് വോ​ൾ​വ​ർ​ഹാം​ട്ട​ണി​ലെ യു​കെ കെ​സി​എ ഹാ​ളി​ൽ ന​ട​ക്കു​ന്ന യു​ക്മ​യു​ടെ ന​ഴ്സു​മാ​ർ​ക്ക് വേ​ണ്ടി​യു​ള്ള പോ​ഷ​ക സം​ഘ​ട​ന​യാ​യ യു​ക്മ ന​ഴ്സ​സ് ഫോ​റ​ത്തി​ന്‍റെ (യു​എ​ൻ​എ​ഫ്) ആ​ഭി​മു​ഖ്യ​ത്തി​ൽ എ​ട്ടാ​മ​ത് ദേ​ശീ​യ സ​മ്മേ​ള​ന​ത്തി​ലും അ​ന്താ​രാ​ഷ്ട്ര ന​ഴ്സ​സ് ദി​നാ​ഘോ​ഷ​ത്തി​ലും പ​ങ്കെ​ടു​ക്കു​വാ​ൻ താ​ത്പ​ര്യ​മു​ള്ള​വ​ർ​ക്കാ​യി ര​ജി​സ്ട്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ലേ​ക്ക്.

പ്ര​സ്തു​ത സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ താ​ത്പ​ര്യ​മു​ള്ള​വ​ർ എ​ത്ര​യും വേ​ഗം ര​ജി​സ്റ്റ​ർ ചെ​യ്ത് സീ​റ്റു​ക​ൾ ഉ​റ​പ്പു​വ​രു​ത്തേ​ണ്ട​താ​ണ്. സീ​റ്റു​ക​ൾ പ​രി​മി​ത​മാ​യ​തി​നാ​ൽ ആ​ദ്യം ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​വ​ർ​ക്കാ​യി​രി​ക്കും സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ അ​വ​സ​രം ല​ഭി​ക്കു​ക.

പ്ര​സ്തു​ത സ​മ്മേ​ള​ന​ത്തി​ൽ യു​കെ​യി​ലെ ന​ഴ്സിം​ഗ് രം​ഗ​ത്തെ പ്ര​മു​ഖ​രും മ​റ്റ് വി​ശി​ഷ്ട വ്യ​ക്തി​ക​ളും പ​ങ്കെ​ടു​ക്കു​ന്ന​താ​ണ്. യു​ക്മ ന​ഴ്‌​സ​സ് ഫോ​റ​ത്തി​ന്‍റെ എ​ട്ടാം ദേ​ശീ​യ സ​മ്മേ​ള​ന​വും അ​ന്താ​രാ​ഷ്ട്ര ന​ഴ്‌​സ​സ് ദി​നാ​ഘോ​ഷ​വും

റീ​ൽ മ​ത്സ​ര​ത്തി​ന് തു​ട​ക്കം

ന​ഴ്‌​സു​മാ​രു​ടെ​യും കെ​യ​റ​ർ​മാ​രു​ടെ​യും സേ​വ​ന​മ​നോ​ഭാ​വ​വും സ​മ​ർ​പ്പ​ണ​വും സ​മൂ​ഹ​ത്തി​ന് മു​ന്നി​ലെ​ത്തി​ക്കു​ന്ന​തി​ന് ഒ​രു സൃ​ഷ്ടി​പ​ര​മാ​യ "ന​ഴ്‌​സ​സ് ഡേ ​റീ​ൽ മ​ത്സ​രം' സം​ഘ​ടി​പ്പി​ക്കു​ന്നു.

“Educate, Envision, Liberate” എ​ന്ന പ്ര​മേ​യ​വു​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ഈ ​പ​രി​പാ​ടി ന​ഴ്‌​സിം​ഗ് മേ​ഖ​ല​യി​ലെ പ്ര​ഫ​ഷ​ണ​ൽ മി​ക​വും നേ​തൃ​ഗു​ണ​വും സ​മൂ​ഹ​സേ​വ​ന​വും ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന​തി​ൽ യു​ക്മ ന​ഴ്‌​സ​സ് ഫോ​റ​ത്തി​ന്‍റെ പ്ര​തി​ബ​ദ്ധ​ത​യെ​യാ​ണ് പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​ത്.

സൃ​ഷ്ടി​പ​ര​മാ​യ അ​വ​ത​ര​ണ​ത്തി​ലൂ​ടെ ന​ഴ്‌​സിം​ഗ് സേ​വ​ന​ത്തി​ന് ആ​ദ​രം

“ന​ഴ്‌​സിം​ഗ് / കേ​റ​ർ” എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി 30 മു​ത​ൽ 90 സെ​ക്ക​ൻ​ഡ് വ​രെ ദൈ​ർ​ഘ്യ​മു​ള്ള റീ​ലു​ക​ൾ ത​യാ​റാ​ക്കി​യാ​ണ് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കേ​ണ്ട​ത്.‌

മ​ത്സ​ര വി​വ​ര​ങ്ങ​ൾ:മ​ത്സ​ര വി​വ​ര​ങ്ങ​ൾ: • വി​ഷ​യം: ന​ഴ്സിം​ഗ്/ കേ​റ​ർ • ദൈ​ർ​ഘ്യം: 30 - 90 സെ​ക്ക​ൻ​ഡ് • പ​ങ്കാ​ളി​ത്തം: ഗ്രൂ​പ്പ് എ​ൻ​ട്രി (കു​റ​ഞ്ഞ​ത് ര​ണ്ട് പേ​ർ) • പോ​സ്റ്റിം​ഗ് കാ​ല​യ​ള​വ്: 15 ഫെ​ബ്രു​വ​രി 2026 - 20 ഏ​പ്രി​ൽ 2026.


പ​ങ്കെ​ടു​ക്കു​ന്ന വി​ധം: • നി​ങ്ങ​ളു​ടെ റീ​ൽ ഇ​ന്‍റ​സ്റ്റാ​ഗ്രാം അ​ല്ലെ​ങ്കി​ൽ ഫേ​സ്ബു​ക്കി​ൽ പോ​സ്റ്റ് ചെ​യ്യു​ക • ഔ​ദ്യോ​ഗി​ക യു​ക്മ  പേ​ജു​ക​ളു​മാ​യി ടാ​ഗ് ചെ​യ്യു​ക​യും കോ​ളാ​ബ​റേ​റ്റ് ചെ​യ്യു​ക​യും ചെ​യ്യു​ക • Instagram: @uukma1 • Facebook: @UUKMA നെ ​കോ​ളാ​ബ് ചെ​യ്ത് യു​എ​ൻ​എ​ഫ് UNF UUKMA Nurses Forum ടാ​ഗ് ചെ​യ്യു​ക • അ​ക്കൗ​ണ്ട് പ​ബ്ലി​ക്ക് ആ​യി​രി​ക്ക​ണം • ഉ​ള്ള​ട​ക്കം മ​ര്യാ​ദാ​പൂ​ർ​ണ​വും നൈ​തി​ക​വു​മാ​ക​ണം


വി​ല​യി​രു​ത്ത​ൽ മാ​ന​ദ​ണ്ഡ​ങ്ങ​ൾ


മ​ത്സ​ര എ​ൻ​ട്രി​ക​ൾ താ​ഴെ പ​റ​യു​ന്ന മാ​ന​ദ​ണ്ഡ​ങ്ങ​ൾ പ്ര​കാ​രം വി​ല​യി​രു​ത്തും: • സൃ​ഷ്ടി​പ​ര​ത​യും വൈ​വി​ധ്യ​വും • ഉ​ള്ള​ട​ക്ക​ത്തി​ന്‍റെ ഗു​ണ​മേ​ന്മ • സ​ന്ദേ​ശ​വും സ്വാ​ധീ​ന​വും • ഓ​റി​യ​ന്‍റേ​ഷ​ൻ: പോ​ർ​ട്രെ​യി​റ്റ് മോ​ഡ് നി​ർ​ബ​ന്ധം • എ​ൻ​ഗേ​ജ്മെ​ന്‍റ്           • വ്യൂ​സ് - 20 ശ​ത​മാ​നം • ലെെ​ക്സ് - 20 ശ​ത​മാ​നം(ഇ​ന്‍റ​സ്റ്റാ​ഗ്രാം, ഫേ​സ്ബു​ക്ക് എ​ന്നി​വ​യി​ലെ വ്യൂ​സ് & ലെെ​ക്സ് കൂ​ട്ടി​ച്ചേ​ർ​ക്കും)


ടൈ ​ബ്രേ​ക്ക​ർ മാ​ന​ദ​ണ്ഡ​ങ്ങ​ൾ: • ന​ഴ്‌​സ​സ് ദി​ന​വു​മാ​യി കൂ​ടു​ത​ൽ ബ​ന്ധ​പ്പെ​ട്ട ഉ​ള്ള​ട​ക്കം • കൂ​ടു​ത​ൽ വ്യൂ​സ് ല​ഭി​ച്ച എ​ൻ​ട്രി നി​യ​മ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത എ​ൻ​ട്രി​ക​ൾ അ​യോ​ഗ്യ​രാ​ക്ക​പ്പെ​ടും.


സ​മ്മാ​ന​ങ്ങ​ൾ


വി​ജ​യി​ക​ളെ മേ​യ് ഒ​മ്പ​തി​ന് ന​ട​ക്കു​ന്ന ദേ​ശീ​യ സ​മ്മേ​ള​ന വേ​ദി​യി​ൽ പ്ര​ഖ്യാ​പി​ക്കും. • ? ഒ​ന്നാം സ​മ്മാ​നം: £100 • ? ര​ണ്ടാം സ​മ്മാ​നം: £50 • ? മൂ​ന്നാം സ​മ്മാ​നം: £25 • ? നാ​ലാം സ​മ്മാ​നം: മെ​ഡ​ൽ


ഐ​ക്യ​ത്തി​നും അം​ഗീ​കാ​ര​ത്തി​നും ഒ​രു വേ​ദി


ഈ ​ദേ​ശീ​യ സ​മ്മേ​ള​ന​വും ന​ഴ്‌​സ​സ് ദി​നാ​ഘോ​ഷ​വും യു.​കെ മു​ഴു​വ​ൻ പ്ര​വ​ർ​ത്തി​ക്കു​ന്ന ന​ഴ്‌​സു​മാ​രെ​യും ആ​രോ​ഗ്യ​രം​ഗ​ത്തെ പ്ര​വ​ർ​ത്ത​ക​രെ​യും ഒ​രു​മി​പ്പി​ക്കു​ന്ന വേ​ദി​യാ​യി​രി​ക്കും. ന​ഴ്‌​സിം​ഗ് സേ​വ​ന​ത്തി​ന്റെ മ​നു​ഷ്യ​സ്നേ​ഹ​പ​ര​മാ​യ മൂ​ല്യ​ങ്ങ​ളും സ​മൂ​ഹ​ത്തി​ന് ന​ൽ​കി​യ സം​ഭാ​വ​ന​ക​ളും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വ്യാ​പ​ക​മാ​യി പ്ര​ച​രി​പ്പി​ക്കു​ക​യാ​ണ് റീ​ൽ മ​ത്സ​ര​ത്തി​ന്‍റെ ല​ക്ഷ്യം.


യു​ക്മ​യ്ക്ക് കീ​ഴി​ലു​ള്ള 155 അം​ഗ അ​സോ​സി​യേ​ഷ​നു​ക​ളു​ടെ പി​ന്തു​ണ​യോ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന ന​ഴ്‌​സ​സ് ഫോ​റം, ന​ഴ്‌​സിം​ഗ് സ​മൂ​ഹ​ത്തി​ന്‍റെ വ​ള​ർ​ച്ച​യ്ക്കും അം​ഗീ​കാ​ര​ത്തി​നും ക്ഷേ​മ​ത്തി​നും തു​ട​ർ​ച്ച​യാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​വ​രു​ന്നു.


“Educate, Envision, Liberate” എ​ന്ന ആ​ശ​യ​വു​മാ​യി 2026 ലെ ​ഈ ആ​ഘോ​ഷം ന​ഴ്‌​സിം​ഗ് സ​മൂ​ഹ​ത്തി​ന്‍റെ സ​മ​ർ​പ്പ​ണ​ത്തി​നും ക​രു​ണ​യ്ക്കും പ്ര​ഫ​ഷ​ണ​ൽ മി​ക​വി​നും ഒ​രു​പാ​ട് അ​ഭി​മാ​ന​ക​ര​മാ​യ വേ​ദി​യാ​കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.


കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കാ​യി യു​ക്മ​യു​ടെ ഔ​ദ്യോ​ഗി​ക സോ​ഷ്യ​ൽ മീ​ഡി​യ പേ​ജു​ക​ൾ പി​ന്തു​ട​രു​ക. അ​ന്താ​രാ​ഷ്ട്ര ന​ഴ്സ​സ് ദി​നം മേ​യ് 12ന് ​ലോ​ക​മെ​മ്പാ​ടു​മു​ള്ള ന​ഴ്സു​മാ​ർ ആ​ഘോ​ഷി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ന​ഴ്സ​സ്  ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള പ്ര​ഫ​ഷ​ണ​ൽ ദേ​ശീ​യ സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. 


യു​ക്മ ന​ഴ്സ​സ് ഫോ​റം ദേ​ശീ​യ സ​മ്മേ​ള​ന​ത്തോ​ട​നു ബ​ന്ധി​ച്ച് ന​ഴ്സു​മാ​ർ​ക്കാ​യി ഒ​രു റീ​ൽ മ​ത്സ​ര​വും സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. ന​ഴ്‌​സിം​ഗ് പ്ര​ഫ​ഷ​ണ​ലു​ക​ൾ, അ​ധ്യാ​പ​ക​ർ, ഗ​വേ​ഷ​ക​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കു​ന്ന ഈ ​പ​രി​പാ​ടി​യി​ൽ ന​ഴ്‌​സിം​ഗ് മേ​ഖ​ല​യി​ലെ പ്ര​മു​ഖ വ്യ​ക്തി​ത്വ​ങ്ങ​ളും പ്ര​ഫ​ഷ​ണ​ൽ, റെ​ഗു​ലേ​റ്റ​റി ബോ​ഡി​ക​ളു​ടെ പ്ര​തി​നി​ധി​ക​ളും സ​ന്നി​ഹി​ത​രാ​യി​രി​ക്കും.


ന​ഴ്‌​സിം​ഗ് രം​ഗ​ത്തെ നേ​തൃ​ത്വം, അ​റി​വ് പ​ങ്കി​ട​ൽ, പ്രൊ​ഫ​ഷ​ണ​ൽ വി​ക​സ​നം എ​ന്നി​വ ല​ക്ഷ്യ​മാ​ക്കി സം​ഘ​ടി​പ്പി​ക്കു​ന്ന ഈ ​പ​രി​പാ​ടി​യി​ൽ ന​ഴ്‌​സിം​ഗ് പ്രാ​ക്ടീ​സി​ലും വി​ദ്യാ​ഭ്യാ​സ​ത്തി​ലും ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സും ന​വീ​ന ടെ​ക്നോ​ള​ജി​ക​ളും പ്ര​ധാ​ന ച​ർ​ച്ചാ​വി​ഷ​യ​ങ്ങ​ളാ​യി​രി​ക്കും. 


ഡി​ജി​റ്റ​ൽ ഹെ​ൽ​ത്ത്, സ്മാ​ർ​ട്ട് ഹെ​ൽ​ത്ത്‌​കെ​യ​ർ സം​വി​ധാ​ന​ങ്ങ​ൾ, കൂ​ടാ​തെ ടെ​ക്നോ​ള​ജി അ​ധി​ഷ്ഠി​ത ആ​രോ​ഗ്യ​സം​വി​ധാ​ന​ങ്ങ​ളി​ൽ ന​ഴ്‌​സു​മാ​രു​ടെ ഭാ​വി പ​ങ്ക് എ​ന്നി​വ​യും വി​ശ​ദ​മാ​യി അ​വ​ത​രി​പ്പി​ക്കും.


പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക്:


• രാ​ജ്യ​ത്തെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള ന​ഴ്‌​സിം​ഗ് നേ​താ​ക്ക​ളു​മാ​യി സം​വ​ദി​ക്കാ​നും ബ​ന്ധം സ്ഥാ​പി​ക്കാ​നും അ​വ​സ​ര​മു​ണ്ടാ​കും.• പ്ര​ഫ​ഷ​ണ​ൽ, റെ​ഗു​ലേ​റ്റ​റി ബോ​ഡി​ക​ളു​മാ​യി നേ​രി​ട്ട് ഇ​ട​പ​ഴ​കാ​നു​മു​ള്ള വേ​ദി​യാ​കും.

• തു​ട​ർ​ച്ച​യാ​യ പ്രൊ​ഫ​ഷ​ണ​ൽ വി​ക​സ​ന (സി​പി​ഡി) പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാ​നും – പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക് സി​പി​ഡി പോ​യി​ന്‍റു​ക​ൾ ന​ൽ​കു​ന്ന​താ​യി​രി​ക്കും.

• ക​രി​യ​ർ മാ​ർ​ഗ​നി​ർ​ദേ​ശ​വും ഇ​ന്‍റ​വ്യൂ പി​ന്തു​ണ​യും ല​ഭി​ക്കു​ന്ന​തി​ലൂ​ടെ പു​തി​യ ത​ല​മു​റ​യി​ലെ ന​ഴ്സു​മാ​ർ​ക്ക് വ​ലി​യ ത​ര​ത്തി​ൽ പ്ര​യോ​ജ​ന​പ്പെ​ടു​ന്ന​താ​ണ്.• ന​ഴ്‌​സിം​ഗ് പ്രാ​ക്ടീ​സ്, വി​ദ്യാ​ഭ്യാ​സം, നേ​തൃ​മേ​ഖ​ല എ​ന്നി​വ​യി​ൽ നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ൾ എ​ന്നി​വ ച​ർ​ച്ച ചെ​യ്യു​വാ​നു​ള്ള വേ​ദി​യാ​കും.


വി​ശ​ദ​മാ​യ പ​രി​പാ​ടി​ക്ര​മം, വ​ക്താ​ക്ക​ൾ, സി​പി​ഡി അ​ക്ര​ഡി​റ്റേ​ഷ​ൻ, ര​ജി​സ്ട്രേ​ഷ​ൻ വി​വ​ര​ങ്ങ​ൾ ഉ​ട​ൻ അ​റി​യി​ക്കു​ന്ന​താ​യി​രി​ക്കും.


കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് യു​ക്മ വൈ​സ് പ്ര​സി​ഡ​ന്‍റ് സ്മി​ത തോ​ട്ട​വു​മാ​യോ (07450964670) യു​ക്മ ന​ഴ്സ​സ് ഫോ​റം നാ​ഷ​ണ​ൽ  സോ​ണി​യ ലൂ​ബി​യു​മാ​യോ (07729473749) ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.


പ​രി​പാ​ടി ന​ട​ക്കു​ന്ന സ്ഥ​ല​ത്തി​ന്‍റെ വി​ലാ​സം:  UUKCA COMMUNITY CENTER, OODCROSS LANE, BILSTON, WOLVERHAMPTON, WV14 9BW.

Latest News

Corehub Up