കൊളോണ്‍: ജര്‍മനിയില്‍ നഴ്സിംഗ് ജോലി ആഗ്രഹിക്കുന്നവര്‍ക്ക് കൃത്യമായ മാര്‍ഗനിര്‍ദ്ദേശങ്ങളും സംശയനിവാരണവും നല്‍കുന്നതിനായി എയ്ബ്സ് യൂറോപ്പ സൗജന്യ വെബിനാര്‍ സംഘടിപ്പിക്കുന്നു.
തിങ്കളാഴ്ച ജര്‍മന്‍ സമയം രാവിലെ 11ന് (ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 3.30) ഓണ്‍ലൈനായാണ് വെബിനാര്‍ നടക്കുന്നത്. ജര്‍മനിയിലെ പ്രമുഖ മാധ്യമപ്രവര്‍ത്തകനും പൊതുപ്രവര്‍ത്തകനുമായ ജോസ് കുമ്പിളുവേലിയാണ് മുഖ്യപ്രഭാഷകൻ.
നഴ്സിംഗ് റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട ഉദ്യോഗാര്‍ഥികളുടെ എല്ലാ സംശയങ്ങള്‍ക്കും തത്സമയം മറുപടി നല്കുന്ന രീതിയിലാണ് പരിപാടി ക്രമീകരിച്ചിരിക്കുന്നത്.
വെബിനാറില്‍ ചര്‍ച്ച ചെയ്യുന്ന പ്രധാന വിഷയങ്ങള്‍: ജര്‍മനിയിലേക്കുള്ള നഴ്സിംഗ് റിക്രൂട്ട്മെന്റ് നടപടിക്രമങ്ങള്‍, ആവശ്യമായ യോഗ്യതകളും നിബന്ധനകള്‍, ബി2 ലെവല്‍ ജര്‍മന്‍ ഭാഷാ പ്രാവീണ്യത്തിന്റെ പ്രാധാന്യം. തൊഴില്‍ അവസരങ്ങളും ശമ്പള നിരക്കുകള്‍. വര്‍ക്ക് വിസയും താമസാനുമതി സംബന്ധിച്ച വിവരങ്ങള്‍.
എം.എസ്. ഐറിന്, എം.എസ്. സെറിന്‍, എം.എസ്. ഗ്ലെമി എന്നിവരും വെബിനാറില്‍ പങ്കെടുക്കുന്നുണ്ട്. വിദഗ്ധ നിര്‍ദേശങ്ങള്‍, മെഡിക്കല്‍ മേഖലയിലെ വിവരങ്ങള്‍ എന്നിവയിലൂടെ ഉദ്യോഗാര്‍ഥികളുടെ കരിയര്‍ വളര്‍ച്ചയ്ക്ക് പിന്തുണ നല്‍കുകയാണ് വെബിനാറിലൂടെ ലക്ഷ്യമിടുന്നത്.
പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും: +49 1575 0075724.