Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : NursingRecruitment

Europe

ജ​ര്‍​മ​നി​യി​ലേ​യ്ക്കു​ള്ള ന​ഴ്സിം​ഗ് റി​ക്രൂ​ട്ട്മെ​ന്‍റ്; വെ​ബി​നാ​ര്‍ തി​ങ്ക​ളാ​ഴ്ച

കൊ​ളോ​ണ്‍: ജ​ര്‍​മ​നി​യി​ല്‍ ന​ഴ്സിം​ഗ് ജോ​ലി ആ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍​ക്ക് കൃ​ത്യ​മാ​യ മാ​ര്‍​ഗ​നി​ര്‍​ദ്ദേ​ശ​ങ്ങ​ളും സം​ശ​യ​നി​വാ​ര​ണ​വും ന​ല്‍​കു​ന്ന​തി​നാ​യി എ​യ്ബ്സ് യൂ​റോ​പ്പ സൗ​ജ​ന്യ വെ​ബി​നാ​ര്‍ സം​ഘ​ടി​പ്പി​ക്കു​ന്നു.

തി​ങ്ക​ളാ​ഴ്ച ജ​ര്‍​മ​ന്‍ സ​മ​യം രാ​വി​ലെ 11ന് (ഇ​ന്ത്യ​ന്‍ സ​മ​യം ഉ​ച്ച​കഴിഞ്ഞ് 3.30) ഓ​ണ്‍​ലൈ​നാ​യാ​ണ് വെ​ബി​നാ​ര്‍ ന​ട​ക്കു​ന്ന​ത്. ജ​ര്‍മ​നി​യി​ലെ പ്ര​മു​ഖ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​നും പൊ​തു​പ്ര​വ​ര്‍​ത്ത​ക​നു​മാ​യ ജോ​സ് കു​മ്പി​ളു​വേ​ലിയാണ് മു​ഖ്യ​പ്ര​ഭാ​ഷ​ക​ൻ.

ന​ഴ്സിം​ഗ് റി​ക്രൂ​ട്ട്മെ​ന്‍റു​മാ​യി ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളു​ടെ എ​ല്ലാ സം​ശ​യ​ങ്ങ​ള്‍​ക്കും ത​ത്സ​മ​യം മ​റു​പ​ടി ന​ല്‍​കു​ന്ന രീ​തി​യി​ലാ​ണ് പ​രി​പാ​ടി ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

വെ​ബി​നാ​റി​ല്‍ ച​ര്‍​ച്ച ചെ​യ്യു​ന്ന പ്ര​ധാ​ന വി​ഷ​യ​ങ്ങ​ള്‍:​ ജ​ര്‍​മനി​യി​ലേ​ക്കു​ള്ള ന​ഴ്സിം​ഗ് റി​ക്രൂ​ട്ട്മെ​ന്‍റ് ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍, ആ​വ​ശ്യ​മാ​യ യോ​ഗ്യ​ത​ക​ളും നി​ബ​ന്ധ​ന​ക​ള്‍, ബി2 ​ലെ​വ​ല്‍ ജ​ര്‍​മന്‍ ഭാ​ഷാ പ്രാ​വീ​ണ്യ​ത്തി​ന്‍റെ പ്രാ​ധാ​ന്യം. തൊ​ഴി​ല്‍ അ​വ​സ​ര​ങ്ങ​ളും ശ​മ്പ​ള നി​ര​ക്കു​ക​ള്‍. വ​ര്‍​ക്ക് വി​സ​യും താ​മ​സാ​നു​മ​തി സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ള്‍.

എം.​എ​സ്. ഐ​റി​ന്‍, എം.​എ​സ്. സെ​റി​ന്‍, എം.​എ​സ്. ഗ്ലെ​മി എ​ന്നി​വ​രും വെ​ബി​നാ​റി​ല്‍ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. വി​ദ​ഗ്ധ നി​ര്‍​ദേശ​ങ്ങ​ള്‍, മെ​ഡി​ക്ക​ല്‍ മേ​ഖ​ല​യി​ലെ വി​വ​ര​ങ്ങ​ള്‍ എ​ന്നി​വ​യി​ലൂ​ടെ ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളു​ടെ ക​രി​യ​ര്‍ വ​ള​ര്‍​ച്ച​യ്ക്ക് പി​ന്തു​ണ ന​ല്‍​കു​ക​യാ​ണ് വെ​ബി​നാ​റി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.

പ​ങ്കെ​ടു​ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍ മു​ന്‍​കൂ​ട്ടി ര​ജി​സ്റ്റ​ര്‍ ചെ​യ്യേ​ണ്ട​താ​ണ്. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്കും ര​ജി​സ്ട്രേ​ഷ​നും: +49 1575 0075724.

Latest News

Corehub Up