ന്യൂഡൽഹി: ഡൽഹിയിലെ രാജീന്ദർ നഗറിൽ ഹോസ്റ്റൽ മുറിയിൽ നഴ്സിംഗ് വിദ്യാർഥിനി ജീവനൊടുക്കി. മൂന്നാം വർഷ ബിഎസ്സി നഴ്സിംഗ് വിദ്യാർഥിനിയാണ് മരിച്ചത്. നജഫ്ഗഡ് സ്വദേശിനിയാണ് പെൺകുട്ടി.
സുഹൃത്തുക്കളായ സഹപാഠികളാണ് ഹോസ്റ്റൽ മുറിയിൽ വിദ്യാർഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിൽ കേസെടുത്ത പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കൂടുതൽ അന്വേഷണം നടന്നുവരുന്നു.