Fri, 9 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : NutrientDense

Video

ഇ​തെ​ന്തൊ​രു കേ​ക്ക്! ക്രീ​മി​ന് പ​ക​രം എ​ല്ലി​ൻ മ​ജ്ജ; ഒ​ന്നാം പി​റ​ന്നാ​ളി​ന് കു​ഞ്ഞി​നാ​യി അ​മ്മ ഉ​ണ്ടാ​ക്കി​യ വി​ചി​ത്ര കേ​ക്ക്

കു​ഞ്ഞി​ന്‍റെ ഒ​ന്നാം പി​റ​ന്നാ​ൾ കേ​ക്ക് നി​ർ​മ്മാ​ണ​ത്തി​ൽ തി​ക​ച്ചും വ്യ​ത്യ​സ്ത​വും അ​പ്ര​തീ​ക്ഷി​ത​വു​മാ​യ ഒ​രു പ​രീ​ക്ഷ​ണം ന​ട​ത്തി സോ​ഷ്യ​ൽ മീ​ഡി​യ​യു​ടെ ശ്ര​ദ്ധ ക​വ​ർ​ന്നി​രി​ക്കു​ക​യാ​ണ് വി​ദേ​ശി​യാ​യ ഇ​ൻ​ഫ്ലു​വ​ൻ​സ​ർ ബ്രി​ഡ്ജ​റ്റ് ലെ​വി​ൻ.

പ​ര​മ്പ​രാ​ഗ​ത​മാ​യി കേ​ക്ക് ഉ​ണ്ടാ​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന മൈ​ദ​യും പ​ഞ്ച​സാ​ര​യും പൂ​ർ​ണ​മാ​യി ഒ​ഴി​വാ​ക്കി, ത​ണ്ണി​മ​ത്ത​നും അ​ടി​ച്ചെ​ടു​ത്ത എ​ല്ലി​ൻ മ​ജ്ജ​യും മാ​ത്ര​മാ​ണ് ഇ​വ​ർ ത​ന്‍റെ കു​ഞ്ഞി​ന്‍റെ പി​റ​ന്നാ​ൾ വി​രു​ന്നി​നാ​യി തി​ര​ഞ്ഞെ​ടു​ത്ത​ത്.

ത​ണ്ണി​മ​ത്ത​ൻ കേ​ക്കി​ന്‍റെ ആ​കൃ​തി​യി​ൽ ചെ​ത്തി​യെ​ടു​ത്ത ശേ​ഷം അ​തി​നു മു​ക​ളി​ൽ ക്രീ​മി​ന് പ​ക​രം മൃ​ദു​വാ​യി അ​ടി​ച്ചെ​ടു​ത്ത എ​ല്ലി​ൻ മ​ജ്ജ തേ​ച്ചു​പി​ടി​പ്പി​ക്കു​ന്ന വീ​ഡി​യോ പീ​പ്പി​ൾ മാ​ഗ​സി​ൻ റി​പ്പോ​ർ​ട്ട് ചെ​യ്ത​തോ​ടെ​യാ​ണ് സം​ഭ​വം ലോ​ക​ശ്ര​ദ്ധ നേ​ടി​യ​ത്.

വ​ള​രു​ന്ന പ്രാ​യ​ത്തി​ൽ കു​ട്ടി​ക​ൾ​ക്ക് വെ​റു​തെ വ​യ​ർ നി​റ​യ്ക്കു​ന്ന ആ​ഹാ​ര​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നേ​ക്കാ​ൾ, അ​വ​രു​ടെ ശ​രീ​ര​ത്തി​ന് ആ​വ​ശ്യ​മാ​യ പോ​ഷ​ക​ങ്ങ​ളും ആ​രോ​ഗ്യ​ക​ര​മാ​യ കൊ​ഴു​പ്പു​ക​ളും ധാ​തു​ക്ക​ളും അ​ട​ങ്ങി​യ ശ​രി​യാ​യ ഭ​ക്ഷ​ണം ന​ൽ​കാ​നാ​ണ് താ​ൻ ആ​ഗ്ര​ഹി​ച്ച​തെ​ന്ന് ബ്രി​ഡ്ജ​റ്റ് വ്യ​ക്ത​മാ​ക്കു​ന്നു.

എ​ന്നാ​ൽ ഈ ​വീ​ഡി​യോ ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ ക​ണ്ട​തോ​ടെ ഇ​ന്‍റ​ർ​നെ​റ്റി​ൽ സ​മ്മി​ശ്ര അ​ഭി​പ്രാ​യ​പ്ര​ക​ട​ന​ങ്ങ​ളാ​ണ് ഉ​യ​ർ​ന്നു​വ​ന്ന​ത്. ഒ​ന്നാം പി​റ​ന്നാ​ളി​ൽ കു​ഞ്ഞി​ന് ഒ​ര​ല്പം സാ​ധാ​ര​ണ കേ​ക്ക് ന​ൽ​കു​ന്ന​തി​ൽ തെ​റ്റി​ല്ലെ​ന്നും, തൈ​ര് പോ​ലെ​യു​ള്ള മ​റ്റ് ആ​രോ​ഗ്യ​ക​ര​മാ​യ വി​ഭ​വ​ങ്ങ​ൾ​ക്ക് പ​ക​രം ഇ​ത്ത​രം രീ​തി​ക​ൾ തി​ര​ഞ്ഞെ​ടു​ക്കു​ന്ന​ത് കൗ​തു​ക​ത്തി​ന് വേ​ണ്ടി​യാ​ണെ​ന്നും ചി​ല​ർ വി​മ​ർ​ശി​ച്ചു.

അ​തേ​സ​മ​യം, മൂ​ന്ന് വ​യ​സു​വ​രെ കു​ട്ടി​ക​ൾ​ക്ക് കൃ​ത്രി​മ പ​ഞ്ച​സാ​ര ന​ൽ​കാ​തി​രി​ക്കു​ന്ന​ത് ഭാ​വി​യി​ൽ അ​വ​രു​ടെ ആ​രോ​ഗ്യ​ത്തി​ന് വ​ള​രെ ന​ല്ല​താ​ണെ​ന്നും, ത​ണ്ണി​മ​ത്ത​നി​ലെ നാ​രു​ക​ളും മ​ജ്ജ​യി​ലെ കൊ​ഴു​പ്പും പ​ഞ്ച​സാ​ര​യു​ടെ അ​ള​വ് പെ​ട്ടെ​ന്ന് ശ​രീ​ര​ത്തി​ൽ പി​ടി​ക്കു​ന്ന​ത് ത​ട​യു​മെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി ഒ​ട്ടേ​റെ ആ​ളു​ക​ൾ ഈ ​അ​മ്മ​യു​ടെ തീ​രു​മാ​ന​ത്തെ പി​ന്തു​ണ​യ്ക്കു​ക​യും ചെ​യ്തു.

Latest News

Corehub Up