മല്ലപ്പള്ളി:വനിതാ ശിശുക്ഷേമ വകുപ്പിന്റെ നേതൃത്തിൽ നടത്തിയ ജില്ലാ തല പോഷക മാസാചരണ സമാപനം പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് വരിക്കണ്ണാമല അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോശാമ്മ തോമസ്, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ. ജി. സാബു, പി.ടി. ഏബ്രഹാം, ഗീത അപ്പുക്കുട്ടൻ, ജ്ഞാനമണി മോഹനൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ജി. സതീഷ് ബാബു, ബിജു ടി. ജോർജ്, മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എബി മേക്കരിങ്ങാട്ട്, അംഗങ്ങളായ മുഹമ്മദ് ഇസ്മായിൽ, ലൈലാ അലക്സാണ്ടർ, ലക്ഷ്മി അജിത്ത്, രഞ്ജിനി അജിത്, ലിബിൻ ജോസഫ്, എ. ഡി. ജോൺ, കൃഷ്ണൻകുട്ടി മുള്ളൻകുഴി, സി. പി. മാത്യു, ഷിനി കെ. പിള്ള, എം. ഡി. ദിനേശ്കുമാർ, റിമി ലിറ്റി, ധന്യാമോൾ ലാലി, കൊറ്റനാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആശിഷ് പാലക്കാമണ്ണിൽ, അവിരാ ചാക്കോ, നിതാ ദാസ് എന്നിവർ പ്രസംഗിച്ചു.
പരിപാടിയുടെ ഭാഗമായി മെഗാ വള്ളംകളി, പോഷകാഹാര പ്രദർശനം, ബോധവൽകരണ ക്ലാസ്, പാചക മത്സരങ്ങൾ, കലാ പരിപാടികൾ എന്നിവ നടന്നു.