Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Nutritional Food Distribution Scheme Launched

Kottayam

പോ​ഷ​കാ​ഹാ​ര വി​ത​ര​ണ പ​ദ്ധ​തി തു​ട​ങ്ങി

ത​ല​യോ​ല​പ്പ​റ​മ്പ്: പ​ഞ്ചാ​യ​ത്തി​ലെ ഗ​വ​ൺ​മെ​ന്‍റ് സ്‌​കൂ​ളു​ക​ളി​ലെ എ​ൽ​പി, യു​പി വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ന​ട​പ്പാ​ക്കു​ന്ന പോ​ഷ​കാ​ഹാ​ര വി​ത​ര​ണ പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി. ത​ല​യോ​ല​പ്പ​റ​മ്പ് ഗ​വ​ൺ​മെ​ന്‍റ് യു​പി സ്‌​കൂ​ളി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ പോ​ഷ​കാ​ഹാ​ര വി​ത​ര​ണോ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​സ്‌​ വേ​ലി​ക്ക​കം നി​ർ​വ​ഹി​ച്ചു.

ത​ല​യോ​ല​പ്പ​റ​മ്പ് യു​പി സ്‌​കൂ​ൾ, വ​ട​യാ​ർ ഇ​ള​ങ്കാ​വ് ഗ​വ​ൺ​മെ​ന്‍റ് യു​പി സ്‌​കൂ​ൾ, ത​ല​യോ​ല​പ്പ​റ​മ്പ് ഗ​വ​ൺ​മെ​ന്‍റ് എ​ൽ​പി​എ​സ് എ​ന്നീ സ്‌​കൂ​ളു​ക​ളി​ലെ 150 ഓ​ളം വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ര​ണ്ടു ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ചാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. പ​ദ്ധ​തി തു​ക ജ​നു​വ​രി​യോ​ടെ വി​നി​യോ​ഗി​ച്ചാ​ൽ പ​ദ്ധ​തി​ക്കാ​യി ഇ​നി​യും തു​ക പ​ഞ്ചാ​യ​ത്ത് അ​നു​വ​ദി​ക്കു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​സ് വേ​ലി​ക്ക​കം പ​റ​ഞ്ഞു. പി​ടി​എ പ്ര​സി​ഡ​ന്‍റ് വി.​ആ​ർ. അ​ജി​ത് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
‌

പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​നി​താ സു​ഭാ​ഷ്, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്‌​സ​ൺ മാ​രാ​യ കെ.​എ​സ്. ച​ന്ദ്രി​ക, സോ​ബി ജോ​സ​ഫ്, അ​മ്പി​ളി മാ​യാ​ത്മ​ജ​ൻ, മെം​ബ​ർ​മാ​രാ​യ നി​ഷ വി. ​നാ​യ​ർ, നി​ർ​മ​ല മാ​ർ​ട്ടി​ൻ, എ​ച്ച്എം ഇ​ൻ ചാ​ർ​ജ് എ.​യു. ആ​ശ, അ​ധ്യാ​പ​ക​രാ​യ വി.​ആ​ർ. സി​ന്ധു, ടി.​കെ. ഉ​ഷ, ജ​സീ​ല​മോ​ൾ, പി​ടി​എ ഭാ​ര​വാ​ഹി അ​ബ്ദു​ൾ ക​ലാം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up