ഡബ്ലിൻ: അയർലൻഡിൽ മലയാളിയായ നൈസിൻ തോമസ് (37) അന്തരിച്ചു. സ്ലൈഗോ യൂണിവേഴ്സിറ്റി ആശുപത്രിയിലെ നഴ്സായിരുന്നു. ചാലക്കുടി മാളിയേക്കൽ കുടുംബാംഗമാണ്.
സംസ്കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടിന് സ്ലൈഗോ ബാലീസഡേയർ സെന്റ് ബ്രിഡ്ജ് ദേവാലയത്തിൽ നടക്കും. ഭർത്താവ് ആൽബിൻ സെബാസ്റ്റ്യൻ (നഴ്സ് സ്ലൈഗോ യൂണിവേഴ്സിറ്റി ആശുപത്രി). മക്കൾ: നേതൻ, തോമസ്.
പൊതുദർശനം ഞായറാഴ്ച ഉച്ചയ്ക്ക് 12.30 മുതൽ മൂന്നര വരെ സ്ലൈഗോ ഷോൺ ഫീലിസ് ഫ്യൂണറൽ ഹോമിൽ നടക്കും.