ജബൽപുർ: മധ്യപ്രദേശിലെ 27 ശതമാനം ഒബിസി സംവരണം ഹൈക്കോടതി റദ്ദാക്കി. 50 ശതമാനത്തിലധികം സംവരണം വരുന്നതു ഭരണഘടനാവിരുദ്ധമാണെന്നു കോടതി വ്യക്തമാക്കി സംവരണം വർധിപ്പിക്കേണ്ട സവിശേഷ സാഹചര്യമില്ലെന്നു ചൂണ്ടിക്കാട്ടിയ കോടതി 14 ശതമാനം ഒബിസി സംവരണം പുനഃസ്ഥാപിച്ചു.
കമൽനാഥ് നേതൃത്വം നൽകിയ കോൺഗ്രസ് സർക്കാരാണ് 2019ൽ ഒബിസി സംവരണം 14 ശതമാനത്തിൽനിന്ന് 27 ശതമാനമാക്കി ഉയർത്തിയത്.
ആവശ്യത്തിനു തയാറെടുപ്പില്ലാതെ തിടുക്കത്തിലാണ് സംവരണം വർധിപ്പിച്ചതെന്ന് ജസ്റ്റീസുമാരായ ആനന്ദ് പാഠക്, വിനയ് സറഫ് എന്നിവരുടെ ബെഞ്ച് പറഞ്ഞു.