മുംബൈ: മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാര്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് നടന്ന പ്രതിഷേധത്തിനിടയില്‍ നടത്തിയ പ്രകോപനപരമായ ഇടപെടലുകള്‍ക്ക് ഇമ്രാന് ഖാന് മാപ്പു പറയണമെന്ന ബോംബെ ഹൈക്കോടതി ആവശ്യപ്പെട്ടതിനെത്തുടർന്നായിരുന്നു മാപ്പുപറച്ചിൽ.
ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ (ഒസിഐ) കാര്‍ഡ് ഉടമയായ അദ്ദേഹത്തിന് ഇന്ത്യന്‍ പൗരനെപ്പോലെ പെരുമാറാന്‍ സാധിക്കില്ലെന്നും എസ്ഐആര്‍ പ്രക്രിയ ഒരു തരത്തിലും ബാധിക്കാത്ത സാഹചര്യത്തില്‍ ഇത്തരം പ്രതിഷേധങ്ങളില്‍ പങ്കെടുക്കാനോ പ്രക്ഷോഭങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കാനോ ഇമ്രാന് അവകാശമില്ലെന്നും കോടതി വ്യക്തമാക്കി. ഇതേത്തുടര്‍ന്നാണു നടന് കോടതിയിൽ മാപ്പുപറഞ്ഞത്.
പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തതിന് ഇന്ത്യ വിട്ടുപോകണമെന്ന് നിര്‍ദേശിച്ച് ഫോറിനേഴ്സ് റീജിയണല്‍ രജിസ്ട്രേഷന് ഓഫീസ് നല്കിയ നോട്ടീസ് ചോദ്യം ചെയ്ത് ഇമ്രാന് ഖാന് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയായിരുന്നു കോടതിയുടെ പരാമര്‍ശം.
അദ്ദേഹം ഇന്ത്യന്‍ പൗരനല്ലെന്നും വോട്ടര്‍ പട്ടിക പുതുക്കുന്നതിനുള്ള എസ്ഐആർ നടപടികള്‍ അദ്ദേഹത്തെ ബാധിക്കുന്നില്ലെന്നും ബോംബെ ഹൈക്കോടതി വ്യക്തമാക്കി.