Thu, 24 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ODICricketSeries

ഏ​ക​ദി​ന ക്രി​ക്ക​റ്റ് പ​ര​മ്പര: ആ​ദ്യമ​ത്സ​ര​ത്തി​നാ​യി ഇ​രു ടീ​മു​ക​ളും തി​രു​വ​ന​ന്ത​പു​ര​ത്ത് വി​മാ​ന​മി​റ​ങ്ങി

തി​രു​വ​ന​ന്ത​പു​രം: മ​ല​യാ​ള​ക്ക​ര​യി​ൽ ക്രി​ക്ക​റ്റ് ആ​വേ​ശം വാ​നോ​ള​മു​യ​ർ​ത്തു​ന്ന ഇ​ന്ത്യ x വെ​സ്റ്റ് ഇ​ൻ​ഡീ​സ് ഏ​ക​ദി​ന ക്രി​ക്ക​റ്റ് പ​ര​ന്പ​ര​യി​ലെ ആ​ദ്യമ​ത്സ​ര​ത്തി​നാ​യി ഇ​രു ടീ​മു​ക​ളും തി​രു​വ​ന​ന്ത​പു​ര​ത്ത് വി​മാ​ന​മി​റ​ങ്ങി.

വെ​സ്റ്റ് ഇ​ൻ​ഡീ​സ് ടീം ​ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് തി​രു​വ​ന​ന്ത​പു​രം അ​ന്താ​രാ​ഷ്‌​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലി​റ​ങ്ങി​യ​ത്. കേ​ര​ള ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ ചേ​ർ​ന്നു ടീം ​അം​ഗ​ങ്ങ​ളെ സ്വീ​ക​രി​ച്ചു.

ഇ​ന്ത്യ​ൻ ടീ​മം​ഗ​ങ്ങ​ൾ പ​ല വി​മാ​ന​ങ്ങ​ളി​ലാ​യാ​യാ​ണ് തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി​യ​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​ര​ത്തോ​ടെ മും​ബൈ​യി​ൽ​നി​ന്നു​ള്ള വി​മാ​ന​ത്തി​ൽ വി​രാ​ട് കോ​ഹ്‌​ലി തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി. ഋ​തു​രാ​ജ് ഗെ​യ്ക്‌​വാ​ദ്, യ​ശ​സ്വി ജ​യ്സ്വാ​ൾ എ​ന്നി​വ​ർ രാ​ത്രി 7.45നു ​വി​മാ​ന​മി​റ​ങ്ങി.

മു​ൻ ക്യാ​പ്റ്റ​ൻ രോ​ഹി​ത് ശ​ർ​മ ഉ​ൾ​പ്പടെ​യു​ള്ള​വ​ർ ഇ​ന്നു രാ​വി​ലെ 11.50 ന് ​എ​ത്തും. കാ​ര്യ​വ​ട്ടം അ​ന്താ​രാ​ഷ്‌‌​ട്ര സ്റ്റേ​ഡി​യ​ത്തി​ൽ ഞാ​യ​റാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടു മു​ത​ലാ​ണ് മ​ത്സ​രം.

ത​ല​സ്ഥാ​ന​ത്തെത്തി​യ താ​ര​ങ്ങ​ളെ ക​ന​ത്ത സു​ര​ക്ഷാവ​ല​യ​ത്തി​ലാ​ണ് താ​മ​സ​സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ച്ച​ത്. മ​ത്സ​ര​ത്തോ​ട​നു​ബ​ന്ധി​ച്ച് വി​മാ​ന​ത്താ​വ​ളം, താ​ര​ങ്ങ​ൾ താ​മ​സി​ക്കു​ന്ന ഹോ​ട്ട​ലു​ക​ൾ, ഗ്രീ​ൻ​ഫീ​ൽ​ഡ് സ്റ്റേ​ഡി​യം എ​ന്നി​വി​ട​ങ്ങ​ളി​ൽ സു​ര​ക്ഷ ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

Latest News

Corehub Up