കുവൈറ്റ് സിറ്റി: മലയാള സിനിമയിൽ തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച കോൺഗ്രസ് സഹയാത്രികനായിരുന്ന സലീംകുമാറിനെ ഒഐസിസി യൂത്ത് വിംഗ് കുവൈറ്റിന്റെ നേതൃത്വത്തിൽ അനുസ്മരിച്ചു.
അബ്ബാസിയ നയനം ഓഡിറ്റോറിയത്തിൽ നടത്തിയ അനുശോചന യോഗത്തിൽ യൂത്ത് വിംഗ് കുവൈറ്റ് പ്രസിഡന്റ് ഷോബിൻ സണ്ണി അദ്ധ്യക്ഷത വഹിച്ചു.
ഒഐസിസി കുവൈറ്റ് ആക്ടിംഗ് പ്രസിഡന്റ് ബി.എസ്. പിള്ള ഉദ്ഘാടനം ചെയ്തു. സലിം കുമാറിന്റെ വിയോഗം മലയാള ചലച്ചിത്ര മേഖലയ്ക്ക് തീരാനഷ്ടമാണെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
ഒഐസിസി ജനറൽ സെക്രട്ടറി (സംഘടനാ ചുമതല) എം.എ. നിസാം, വൈസ് പ്രസിഡന്റ് വിപിൻ മങ്ങാട്, ജോബിൻ ജോസ്, ട്രഷറർ സൂരജ് കണ്ണൻ, ലേഡീസ് വിംഗ് പ്രസിഡന്റ് ഷെറിൻ ബിജു, ജനറൽ സെക്രട്ടറിമാരായ ഇല്യാസ് പൊതുവച്ചേരി, രാമകൃഷ്ണൻ കള്ളാർ, സെക്രട്ടറിമാരായ ജോസഫ് മാത്യു, റെജി കൊരുത്, സുഭാഷ് നായർ, ജില്ലാ നേതാക്കളായ അക്ബർ വയനാട്, എബി അത്തിക്കയം, ഇസ്മായിൽ കൂനത്തിൽ, അനിൽ ചീമേനി, സുജിത് കായലോട്, റാഫിയ അനസ്, സാം മാത്യു, ഷെറിൻ അരുൺ തുടങ്ങിയവർ സംസാരിച്ചു.
യൂത്ത് വിംഗ് ജനറൽ സെക്രട്ടറി റോയ് ജോസഫ് സ്വാഗതം പറഞ്ഞ ചടങ്ങിൽ ട്രഷറർ ഹസീബ് കീപ്പാട്ട് നന്ദി പറഞ്ഞു.