Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : OICCKuwait

Middle East and Gulf

ഒ​ഐ​സി​സി കു​വൈ​റ്റ് വാ​ർ​ഷി​ക​വും ഓ​ണാ​ഘോ​ഷ​വും സെ​പ്റ്റം​ബ​ർ 25ന്

 

കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ പ്ര​വാ​സി സ​മൂ​ഹ​ത്തി​നി​ട​യി​ൽ സാ​മൂ​ഹി​ക -​ സാം​സ്കാ​രി​ക, ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഒ​ഐ​സി​സി കു​വൈ​റ്റ് 13-ാം വാ​ർ​ഷി​ക​വും ഓ​ണാ​ഘോ​ഷ​വും സം​ഘ​ടി​പ്പി​ക്കു​ന്നു.

നാ​ഷ​ണ​ൽ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ "ഓ​ണ​പ്പൊ​ലി​മ 2026' എ​ന്ന പേ​രി​ൽ സെ​പ്റ്റം​ബ​ർ 25നാണ് പ​രി​പാ​ടി​ ന‌ടക്കുകയെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ഖൈ​ത്താ​ൻ ഇ​ന്ത്യ​ൻ ക​മ്മ്യൂ​ണി​റ്റി സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ രാ​വി​ലെ 10 മു​ത​ലാ​ണ് ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ.

കേ​ര​ള നി​യ​മ​സ​ഭ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ ഷാ​നി​മോ​ൾ ഉ​സ്മാ​ൻ ആ​ഘോ​ഷ പ​രി​പാ​ടി​ക​ളി​ൽ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കും. ഓ​ണ​സ്മ​ര​ണ​ക​ൾ ഉ​ണ​ർ​ത്തു​ന്ന ക​ലാ​പ​രി​പാ​ടി​ക​ളും ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഒ​രു​ക്കി​യി​ട്ടു​ണ്ട്.

ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ല​ഹ​രി മാ​ഫി​യ​യ്‌​ക്കെ​തി​രേ ന​ട​ത്തു​ന്ന ഓ​പ്പ​റേ​ഷ​ൻ തൂ​ഫാനെ ആ​സ്പ​ദ​മാ​ക്കി കേ​ര​ള വി​ഷ​ൻ പ്ര​തി​നി​ധി എ.​വി. സു​നീ​ഷ് ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വഹി​ച്ച "ക​ലു​ങ്ക് പ​റ​ഞ്ഞ ക​ഥ' എ​ന്ന ല​ഘു​നാ​ട​ക​വും വേ​ദി​യി​ൽ അ​വ​ത​രി​പ്പി​ക്കും.

ഒ​ഐ​സി​സി കു​വൈ​റ്റി​ന്‍റെ വി​ദ്യാ​ഭ്യാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി 10, 12 ക്ലാ​സ്സു​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ ഒ​ഐ​സി​സി കു​ടും​ബ​ത്തി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള "അ​ച്ചീ​വേ​ഴ്‌​സ് അ​വാ​ർ​ഡ്' വി​ത​ര​ണ​വും ച​ട​ങ്ങി​ൽ നി​ർ​വ​ഹി​ക്കും. ഓ​ണ​സ​ദ്യ​യും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

മെ​ഡി​ക്ക​ൽ ക്യാ​മ്പ്, ചി​കി​ത്സാ സ​ഹാ​യ​ങ്ങ​ൾ, വി​ദ്യാ​ഭ്യാ​സ സ​ഹാ​യം, പാ​ലി​യേ​റ്റീ​വ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ, യു​വ​ജ​ന-​വ​നി​താ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, മോ​ട്ടി​വേ​ഷ​ൻ സെ​മി​നാ​റു​ക​ൾ, ചെ​ല​വ് കു​റ​ഞ്ഞ ചി​കി​ത്സ​ക്കാ​യി ക്ലി​നി​ക്കു​ക​ളു​മാ​യി സ​ഹ​ക​രി​ച്ചു​ള്ള പാ​ക്കേ​ജു​ക​ൾ, വെ​ൽ​ഫെ​യ​ർ സ്കീം, ​ബാ​ല​വേ​ദി രൂ​പീ​ക​ര​ണം, ജി​ല്ലാ ക​ൺ​വെ​ൻ​ഷ​നു​ക​ൾ, മെ​ഗാ പ്രോ​ഗ്രാം, അം​ഗ​ത്വ പ്ര​ചാ​ര​ണം, വി​വി​ധ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ന്നി​വ സ​മ​യ​ബ​ന്ധി​ത​മാ​യി അ​ടു​ത്ത ആ​റു മാ​സം കൊ​ണ്ട് ന​ട​പ്പി​ലാ​ക്കും.

പ്ര​വാ​സ​ത്തി​നി​ട​യി​ൽ മ​ര​ണ​മ​ട​യു​ന്ന സ​ഹോ​ദ​ര​ങ്ങ​ളു​ടെ മൃതദേഹം നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​ലും ബ​ന്ധു​ക്ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ സ​ഹാ​യം ല​ഭ്യ​മാ​ക്കു​ന്ന​തി​ലും ഒ​ഐ​സി​സി കെ​യ​ർ ടീം ​മു​ൻ​പ​ന്തി​യി​ൽ നി​ൽ​ക്കു​ന്നു. ഇ​തി​ന​കം 45 മൃതദേഹങ്ങ​ൾ യ​ഥാ​സ​മ​യം നാ​ട്ടി​ലെ​ത്തി​ക്കാ​ൻ കെ​യ​ർ ടീ​മി​ന് സാ​ധി​ച്ചി​ട്ടു​ണ്ട്.

വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ആ​ക്ടിം​ഗ് പ്ര​സി​ഡ​ന്‍റ് ബി.എ​സ്. പി​ള്ള, ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.എ. നി​സാം, ഗ്ലോ​ബ​ൽ ക​മ്മി​റ്റി അം​ഗം വ​ർ​ഗ്ഗീ​സ് പു​തു​ക്കു​ള​ങ്ങ​ര, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ബി​നു ചെ​മ്പാ​ല​യം, സി​ദ്ദി​ഖ് അ​പ്പ​ക്ക​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ നി​ബു ജേ​ക്ക​ബ്, ഇ​ല്ല്യാ​സ് പു​തു​വാ​ച്ചേ​രി എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ വി​ശ​ദീ​ക​രി​ച്ചു.

Latest News

Corehub Up