കൊച്ചി: ഹൈക്കോടതി ഉത്തരവ് ലംഘിച്ചു റോഡ് ഗതാഗതം തടസപ്പെടുത്തി മുസ്ലിം യൂത്ത് ലീഗ് ജാഥയും സമ്മേളനവും നടത്തിയതിനെതിരേ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് പുതുവൈപ്പ് സ്വദേശി എം.എം. ജഹാംഗീര്‍ നല്കിയ ഹര്‍ജി ഹൈക്കോടതി ചൊവ്വാഴ്ച പരിഗണിക്കാന്‍ മാറ്റി.
മണിക്കൂറുകളോളം നഗരത്തില്‍ ട്രാഫിക് തടസമുണ്ടാക്കുകയും ഗോശ്രീ പാലം സ്തംഭിപ്പിക്കുകയും ചെയ്തുവെന്നടക്കം ചൂണ്ടിക്കാട്ടി പി.കെ. ഫിറോസ് എംഎല്‍എ, കളക്ടര്‍ ജി. പ്രിയങ്ക, സിറ്റി പൊലിസ് കമ്മിഷണര്‍ ആര്. നിശാന്തിനി, ട്രാഫിക് ഡെപ്യൂട്ടി കമ്മിഷണര്‍ മോഹിത് റാവത്ത്, ആര്‍ടിഒ കെ.ആര്. സുരേഷ് എന്നിവരെ എതിര്‍കക്ഷികളാക്കി നല്കിയ ഹര്‍ജിയാണു ജസ്റ്റീസുമാരായ അനില്‍ കെ. നരേന്ദ്രന്, എസ്. മുരളീകൃഷ്ണ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് പരിഗണിച്ചത്.
2010 ജൂണ്‍ 23ന് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിന്റെ ലംഘനമാണ് യൂത്ത് ലീഗ് ജാഥയില്‍ നടന്നതെന്നാണു ഹര്‍ജിയിലെ ആരോപണം.