Thu, 17 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : OceanEconomy

മി​ഷ​ൻ സ​മു​ദ്ര സാ​മ്പ​ത്തി​കവ​ള​ർ​ച്ച​യു​ടെ പു​തി​യ ശ​ക്തി​യാ​കും: മു​ഖ്യ​മ​ന്ത്രി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ച​​​ര​​​ക്കു​​​നീ​​​ക്കം, ടൂ​​​റി​​​സം ഉ​​​ൾ​​​പ്പടെ​​​യു​​​ള്ള സ​​​മു​​​ദ്ര​​​സാ​​​ധ്യ​​​ത​​​ക​​​ളെ പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ത്തു​​​ന്ന മി​​​ഷ​​​ൻ സ​​​മു​​​ദ്ര സാ​​​മ്പ​​​ത്തി​​​കവ​​​ള​​​ർ​​​ച്ച​​​യു​​​ടെ പു​​​തി​​​യ ശ​​​ക്തി​​​യാ​​​കു​​​മെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി വി.ഡി. സ​​​തീ​​​ശ​​​ൻ.

ര​​​ണ്ടാ​​​യി​​​രം വ​​​ർ​​​ഷം മു​​​ന്പ് കേ​​​ര​​​ള​​​ത്തി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന സ​​​മു​​​ദ്ര​​​വ്യാ​​​പാ​​​ര പാ​​​ര​​​മ്പ​​​ര്യ​​​ത്തെ പു​​​തി​​​യ സാ​​​ധ്യ​​​ത​​​ക​​​ളു​​​മാ​​​യി കൂ​​​ട്ടി​​​യി​​​ണ​​​ക്കു​​​ക​​​യാ​​​ണ് ല​​​ക്ഷ്യ​​​മെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് ന​​​ട​​​ക്കു​​​ന്ന ‘റീ​​​ഇ​​​മാ​​​ജി​​​നിം​​​ഗ് കേ​​​ര​​​ളം’ ത്രി​​​ദി​​​ന റൗ​​​ണ്ട് ടേ​​​ബി​​​ൾ കോ​​​ൺ​​​ഫ​​​റ​​​ൻ​​​സി​​​ന്‍റെ ആ​​​ദ്യ ദി​​​ന​​​ത്തി​​​ൽ മി​​​ഷ​​​ൻ സ​​​മു​​​ദ്ര​​​യെ​​​ക്കു​​​റി​​​ച്ചു​​​ള്ള ച​​​ർ​​​ച്ച​​​യി​​​ൽ സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

കേ​​​ര​​​ള​​​ത്തി​​​ന്‍റെ 600 കി​​​ലോ​​​മീ​​​റ്റ​​​ർ തീ​​​ര​​​പ്ര​​​ദേ​​​ശം, ര​​​ണ്ട് അ​​​ന്താ​​​രാ​​​ഷ്‌ട്ര തു​​​റ​​​മു​​​ഖ​​​ങ്ങ​​​ൾ, ഒ​​​രു ക​​​ണ്ടെ​​​യ്ന​​​ർ ടെ​​​ർ​​​മി​​​ന​​​ൽ, 18 ചെ​​​റു​​​കി​​​ട തു​​​റ​​​മു​​​ഖ​​​ങ്ങ​​​ൾ എ​​​ന്നി​​​വ​​​യെ പ​​​ര​​​സ്പ​​​രം ബ​​​ന്ധി​​​പ്പി​​​ച്ച് സം​​​സ്ഥാ​​​ന​​​ത്തെ​​​യാ​​​കെ ഒ​​​രു പോ​​​ർ​​​ട്ട് ശൃം​​​ഖ​​​ല​​​യാ​​​ക്കി മാ​​​റ്റും.

റോ​​​ഡു​​​ക​​​ളി​​​ലെ ഗ​​​താ​​​ഗ​​​ത​​​ത്തി​​​ര​​​ക്ക് കു​​​റ​​​യ്ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ച​​​ര​​​ക്കു​​​നീ​​​ക്ക​​​ത്തി​​​ന്‍റെ 50 ശ​​​ത​​​മാ​​​നം ജ​​​ല​​​പാ​​​ത​​​ക​​​ളി​​​ലേ​​​ക്കും തീ​​​ര​​​ദേ​​​ശ പാ​​​ത​​​ക​​​ളി​​​ലേ​​​ക്കും മാ​​​റ്റും. ആ​​​ദ്യ​​​ഘ​​​ട്ട​​​ത്തി​​​ൽ എ​​​ണ്ണ, ഗ്യാ​​​സ് തു​​​ട​​​ങ്ങി​​​യ അ​​​പ​​​ക​​​ട​​​ക​​​ര​​​മാ​​​യ വ​​​സ്തു​​​ക്ക​​​ളു​​​ടെ നീ​​​ക്ക​​​വും ര​​​ണ്ടാം​​​ ഘ​​​ട്ട​​​ത്തി​​​ൽ മ​​​റ്റ് ച​​​ര​​​ക്കു​​​ക​​​ളു​​​ടെ നീ​​​ക്ക​​​വും ജ​​​ല​​​പാ​​​ത​​​ക​​​ളി​​​ലേ​​​ക്കും തീ​​​ര​​​ദേ​​​ശ പാ​​​ത​​​ക​​​ളി​​​ലേ​​​ക്കും മാ​​​റ്റാ​​​നാ​​​ണ് തീ​​​രു​​​മാ​​​നം.

പ​​​ദ്ധ​​​തി​​​ക​​​ൾ​​​ക്ക് ആ​​​വ​​​ശ്യ​​​മാ​​​യ സ്ഥ​​​ലം പ​​​ര​​​മാ​​​വ​​​ധി ഏ​​​റ്റെ​​​ടു​​​ക്കാ​​​ൻ വ്യ​​​വ​​​സാ​​​യ ഏ​​​ജ​​​ൻ​​​സി​​​ക​​​ൾ​​​ക്ക് നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്. നി​​​ക്ഷേ​​​പം ന​​​ട​​​ത്താ​​​ൻ താ​​​ത്പ​​​ര്യ​​​മു​​​ള്ള​​​വ​​​ർ​​​ക്ക് ആ​​​വ​​​ശ്യ​​​മാ​​​യ സൗ​​​ക​​​ര്യ​​​ങ്ങ​​​ൾ ഒ​​​രു​​​ക്കു​​​ക​​​യാ​​​ണ് സ​​​ർ​​​ക്കാ​​​ർ ന​​​യം. ഭൂ​​​മി ഏ​​​റ്റെ​​​ടു​​​ക്ക​​​ലി​​​നും നി​​​ക്ഷേ​​​പ​​​ങ്ങ​​​ൾ​​​ക്കു​​​മു​​​ള്ള വാ​​​യ്പ​​​ക​​​ൾ ല​​​ഭ്യ​​​മാ​​​ക്കാ​​​ൻ സം​​​സ്ഥാ​​​ന​​​ത​​​ല ബാ​​​ങ്കേ​​​ഴ്സ് സ​​​മി​​​തി​​​യും ബാ​​​ങ്കു​​​ക​​​ളും സ​​​ന്ന​​​ദ്ധ​​​മാ​​​ണ്.

ടൂ​​​റി​​​സ്റ്റ് ടെ​​​ർ​​​മി​​​ന​​​ലു​​​ക​​​ൾ ആ​​​രം​​​ഭി​​​ച്ച് ചെ​​​റു​​​കി​​​ട തു​​​റ​​​മു​​​ഖ​​​ങ്ങ​​​ളു​​​മാ​​​യും 44 ന​​​ദി​​​ക​​​ളു​​​മാ​​​യും ബ​​​ന്ധി​​​പ്പി​​​ക്കും. ഇ​​​തോ​​​ടൊ​​​പ്പം മാ​​​രി​​​ടൈം, ലോ​​​ജി​​​സ്റ്റി​​​ക്സ്, മാ​​​രി​​​ടൈം നി​​​യ​​​മ​​​ങ്ങ​​​ൾ തു​​​ട​​​ങ്ങി​​​യ മേ​​​ഖ​​​ല​​​ക​​​ളി​​​ൽ അ​​​ക്കാ​​​ദ​​​മി​​​ക് കോ​​​ഴ്സു​​​ക​​​ളും ആ​​​രം​​​ഭി​​​ക്കും. പ​​​ത്ത് വ​​​ർ​​​ഷം മു​​​മ്പ് സീ ​​​ഫു​​​ഡ് ക​​​യ​​​റ്റു​​​മ​​​തി​​​യി​​​ൽ ഇ​​​ന്ത്യ​​​യി​​​ൽ ഒ​​​ന്നാം സ്ഥാ​​​ന​​​ത്തു​​​ണ്ടാ​​​യി​​​രു​​​ന്ന സ്ഥാ​​​നം കേ​​​ര​​​ളം തി​​​രി​​​ച്ചു​​​പി​​​ടി​​​ക്കും.

അ​​​ക്വാ​​​ക​​​ൾ​​​ച്ച​​​ർ പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നാ​​​യി നി​​​ല​​​വി​​​ലു​​​ള്ള നി​​​യ​​​മ​​​ങ്ങ​​​ളി​​​ൽ ഭേ​​​ദ​​​ഗ​​​തി വ​​​രു​​​ത്തും. മി​​​ഷ​​​ൻ സ​​​മു​​​ദ്ര​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി ന​​​ട​​​പ്പാ​​​ക്കു​​​ന്ന പ​​​ദ്ധ​​​തി​​​ക​​​ൾ പ​​​രി​​​സ്ഥി​​​തി സൗ​​​ഹൃ​​​ദ​​​മാ​​​യി​​​രി​​​ക്കും. തീ​​​ര​​​ദേ​​​ശ​​​ത്തെ യു​​​വാ​​​ക്ക​​​ൾ​​​ക്ക് തൊ​​​ഴി​​​ല​​​വ​​​സ​​​ര​​​ങ്ങ​​​ൾ ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന​​​തി​​​നൊ​​​പ്പം പു​​​ന​​​ര​​​ധി​​​വാ​​​സ​​​വും ഉ​​​റ​​​പ്പാ​​​ക്കു​​​മെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

കേ​​​ര​​​ള​​​ത്തി​​​ലെ ടൂ​​​റി​​​സം വി​​​ക​​​സ​​​ന​​​ത്തി​​​നും സാ​​​മ്പ​​​ത്തി​​​ക പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ഉ​​​ത്തേ​​​ജി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു​​​മാ​​​യി ഓ​​​ഷ്യ​​​നേ​​​റി​​​യ​​​വും മാ​​​രി​​​ടൈം മ്യൂ​​​സി​​​യ​​​വും പ്ര​​​ധാ​​​ന പ​​​ദ്ധ​​​തി​​​യാ​​​യി ന​​​ട​​​പ്പി​​​ലാ​​​ക്കു​​​മെ​​​ന്ന് ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ച​​​ർ​​​ച്ച​​​യി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു. ലോ​​​ക​​​ത്തി​​​ലെ ഏ​​​റ്റ​​​വും പു​​​തി​​​യ സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​​ക​​​ളും ആ​​​ധു​​​നി​​​ക മാ​​​തൃ​​​ക​​​ക​​​ളും പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ത്തു​​​മെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​ക്കി.

മി​​​ഷ​​​ൻ സ​​​മു​​​ദ്ര​​​യെ​​​ക്കു​​​റി​​​ച്ചു​​​ള്ള ച​​​ർ​​​ച്ച​​​യി​​​ൽ തു​​​റ​​​മു​​​ഖ വ​​​കു​​​പ്പ് സെ​​​ക്ര​​​ട്ട​​​റി ര​​​ത്ത​​​ൻ യു. ​​​ഖേ​​​ൽ​​​ക്ക​​​ർ, വി​​​ഴി​​​ഞ്ഞം സീ​​​പോ​​​ർ​​​ട്ട് ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ ലി​​​മി​​​റ്റ​​​ഡ് മാ​​​നേ​​​ജിം​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ ജെ​​​റോ​​​മി​​​ക് ജോ​​​ർ​​​ജ്, മേ​​​ഖ​​​ല​​​യി​​​ലെ വി​​​ദ​​​ഗ്ധ​​​ർ, പ്ര​​​തി​​​നി​​​ധി​​​ക​​​ൾ, ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ സം​​​ബ​​​ന്ധി​​​ച്ചു.

Latest News

Corehub Up