Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ochira

Kollam

വീ​ർ​പ്പു​മു​ട്ടി ഓ​ച്ചി​റ

ഓ​ച്ചി​റ : അ​നി​യ​ന്ത്രി​ത​മാ​യ ഭ​ക്ത​ജ​ന​ത്തി​ര​ക്കും അ​ശാ​സ്ത്രീ​യ​മാ​യ ഗ​താ​ഗ​ത നി​യ​ന്ത്ര​ണ സം​വി​ധാ​ന​വും​മൂ​ലം ഓ​ച്ചി​റ ഗ​താ​ഗ​ത​ക്കു​രു​ക്കി​ൽ വീ​ർ​പ്പു​മു​ട്ടു​ന്നു. ദി​വ​സ​വും വൈ​കുന്നേരം ആ​റു​മ​ണി​യോ​ടെ ആ​രം​ഭി​ക്കു​ന്ന ഗ​താ​ഗ​ത​ക്കു​രു​ക്ക് രാ​ത്രി ഏ​റെ വൈ​കി​യും തു​ട​രു​ക​യാ​ണ്. വാ​ഹ​ന​ങ്ങ​ൾ മ​ണി​ക്കൂ​റു​ക​ളോ​ളം ദേ​ശീ​യ​പാ​ത​യി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ക​യാ​ണ്.

ദേ​ശീ​യ​പാ​ത​യി​ൽ കൊ​ട്‌​നാ​ട്ട്‌​മു​ക്കി​ലെ കു​പ്പി​ക്ക​ഴു​ത്തു​പോ​ലു​ള്ള​ഭാ​ഗ​ത്താ​ണ് വാ​ഹ​ന​ങ്ങ​ൾ കൂ​ട്ട​മാ​യി കു​രു​ക്കി​ൽ​പ്പെ​ടു​ന്ന​ത്. ഇ​തു​മൂ​ലം പ​ള്ളി​മു​ക്കു​മു​ത​ൽ വ​ട​ക്കേ മു​സ്‌​ലിം പ​ള്ളി​വ​രെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ മ​ണി​ക്കൂ​റു​ക​ളോ​ളം ഗ​താ​ഗ​ത​ക്കു​രു​ക്ക് അ​നു​ഭ​വ​പ്പെ​ടു​ക​യാ​ണ്.

ഗ​താ​ഗ​ത​പ്ര​ശ്‌​നം രൂ​ക്ഷ​മാ​യ​തോ​ടെ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​മു​യ​ർ​ന്നു. ഇ​തോ​ടെ ക​ള​ക്ട​ർ ആ​നി ജൂ​ലാ തോ​മ​സ് ഓ​ച്ചി​റ​യി​ലെ​ത്തി അ​ടി​യ​ന്ത​ര യോ​ഗം വി​ളി​ച്ചു​ചേ​ർ​ത്തു. സി.​ആ​ർ. മ​ഹേ​ഷ് എം​എ​ൽ​എ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​മോ​ഹ​ന​ൻ, ക​രു​നാ​ഗ​പ്പ​ള്ളി എ.​സി.​പി. വി​നോ​ദ്കു​മാ​ർ, എ​സ്.​എ​ച്ച്.​ഒ. അ​ഭി​ജി​ത്ത്, ക്ഷേ​ത്ര​ഭ​ര​ണ​സ​മി​തി സെ​ക്ര​ട്ട​റി ബി.​എ​സ്. വി​നോ​ദ്, വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ർ.​ഡി. പ​ത്മ​കു​മാ​ർ, ട്ര​ഷ​റ​ർ സാ​ഗ​ർ മ​ക്കാ​ടം തു​ട​ങ്ങി​യ​വ​രു​മാ​യി പ്ര​ശ്‌​നം ച​ർ​ച്ച​ചെ​യ്തു. തു​ട​ർ​ന്ന് സം​ഘം ദേ​ശീ​യ​പാ​ത​യി​ലെ പ്ര​ധാ​ന​മാ​യും ഗ​താ​ഗ​ത​ക്കു​രു​ക്കു​ണ്ടാ​കു​ന്ന സ്ഥ​ല​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചു.

ഗ​താ​ഗ​ത​ക്കു​രു​ക്ക് പ​രി​ഹ​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ക്ഷേ​ത്ര​ക​വാ​ട​ത്തി​നു മു​ൻ​ഭാ​ഗ​ത്തെ പാ​ർ​ക്കിം​ഗ് നി​രോ​ധി​ച്ചു. അ​വി​ട​ങ്ങ​ളി​ലെ വ​ഴി​യോ​ര​ക​ച്ച​വ​ട​ക്കാ​രെ ഒ​ഴി​വാ​ക്കി. ഓ​ട്ടോ​റി​ക്ഷാ​ക​ൾ ഗോ​പു​ര​ത്തി​നു മു​ന്നി​ൽ​നി​ന്ന് ര​ജി​സ്ട്രാ​ർ ഓ​ഫീ​സി​നു വ​ട​ക്കു​ഭാ​ഗ​ത്തേ​ക്ക് മാ​റ്റി സ​ർ​വീ​സ് ന​ട​ത്താ​നും തീ​രു​മാ​ന​മാ​യി.

പു​തി​യ ദേ​ശീ​യ​പാ​ത​യു​ടെ നി​ർ​മാ​ണം നി​ല​ച്ച ഭാ​ഗ​ങ്ങ​ളി​ൽ വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യ​ണം. അ​വി​ട​ങ്ങ​ളി​ൽ ആ​വ​ശ്യ​നു​സ​ര​ണം സൈ​ൻ ബോ​ർ​ഡു​ക​ൾ വെ​യ്ക്കാ​നും തീ​രു​മാ​ന​മാ​യി.

നി​ല​വി​ൽ 110 സ്പെ​ഷ​ൽ പൊലിസി​നെ​യാ​ണ് നി​യ​മി​ച്ചി​ട്ടു​ള്ള​ത്. വ​രും​ദി​വ​സ​ങ്ങ​ളി​ലെ വ​ലി​യ തി​ര​ക്ക് മു​ന്നി​ൽ​ക​ണ്ടു​കൊ​ണ്ട് അ​ധി​ക​മാ​യി 50 പേ​രെ​ക്കൂ​ടി നി​യ​മി​ക്കാ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. സ്‌​പെ​ഷ​ൽ പൊലിസി​നു​ള്ള വേ​ത​നം ക്ഷേ​ത്ര​ഭ​ര​ണ​സ​മി​തി​യാ​ണ് ന​ൽ​കു​ന്ന​ത്. ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് ശാ​ശ്വ​ത​മാ​യ പ​രി​ഹാ​രം​കാ​ണാ​ൻ ഇ​രു​പ​ത്തെ​ട്ടാം​ഓ​ണ മാ​തൃ​ക​യി​ൽ വ​ലി​യ വാ​ഹ​ന​ങ്ങ​ൾ വ​ഴി​തി​രി​ച്ചു​വി​ടാ​നു​ള്ള ന​ട​പ​ടി​ക​ൾ ജി​ല്ലാ ഭ​ര​ണ​കൂ​ട​വും പൊലിസും എ​ടു​ക്ക​ണ​മെ​ന്ന് ക്ഷേ​ത്ര​ഭ​ര​ണ​സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു.

Latest News

Corehub Up