Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Office Delayed

Kollam

അ​ഞ്ച​ൽ പ​ഞ്ചാ​യ​ത്ത് കാ​ര്യാ​ല​യ മാ​റ്റം വൈ​കു​ന്നു

അ​ഞ്ച​ൽ : അ​ഞ്ച​ൽ പ​ഞ്ചാ​യ​ത്ത് കാ​ര്യാ​ല​യം മാ​റ്റി​സ്ഥാ​പി​ക്കാ​നു​ള്ള ന​ട​പ​ടി വൈ​കു​ന്നു. ആ​ർ​ഒ ജം​ഗ്ഷ​നി​ലു​ള്ള കാ​ര്യാ​ല​യം മാ​ർ​ക്ക​റ്റ് ജം​ഗ്ഷ​നി​ലെ സി​വി​ൽ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ നി​ർ​മി​ക്കാ​നാ​യി​രു​ന്നു തീ​രു​മാ​നം. ഇ​തി​നാ​യി 12 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി ത​യ്യാ​റാ​ക്കി സ​ർ​ക്കാ​രി​ന് സ​മ​ർ​പ്പി​ക്കു​ക​യും അം​ഗീ​കാ​രം ല​ഭി​ക്കു​ക​യും ചെ​യ്തു. എ​ങ്കി​ലും ഇ​തു​വ​രെ പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ നി​ർ​മാ​ണം ആ​രം​ഭി​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല.

അ​ഞ്ച​ൽ പ​ഞ്ചാ​യ​ത്തി​ന്‍റെ മാ​ർ​ക്ക​റ്റ് ജം​ഗ്ഷ​നി​ലെ ഒ​രേ​ക്ക​ർ ഭൂ​മി​യി​ൽ 60 സെ​ന്‍റി​ലാ​ണ് മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്‌. ബാ​ക്കി 40 സെ​ന്‍റ് പഞ്ചാ​യ​ത്ത് കാ​ര്യാ​ല​യം നി​ർ​മി​ക്കാ​ൻ ഉ​പ​യോ​ഗി​ക്കാം. ആ​ർഒ ജം​ഗ്ഷ​നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് കാ​ര്യാ​ല​യം അ​വി​ടെ​നി​ന്ന് മാ​റ്റു​ന്ന​തോ​ടെ ആ ​സ്ഥ​ലം ഗ​വ​ൺ​മെ​ന്‍റ് ആ​ശു​പ​ത്രി​യു​ടെ വി​ക​സ​ന​ത്തി​നോ മ​റ്റോ ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യും.
ഒ​രു സൗ​ക​ര്യ​വും ഇ​ല്ലാ​തെ​യാ​ണ് നി​ല​വി​ലെ പ​ഞ്ചാ​യ​ത്ത് ഓ​ഫിസ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഓ​ഫിസി​ലെ​ത്തു​ന്ന​വ​ർ​ക്ക് വാ​ഹ​നം പാ​ർ​ക്ക് ചെ​യ്യാ​നും ഇ​ട​മി​ല്ല.

സ​ബ് ട്ര​ഷ​റി, കൃ​ഷി​ഭ​വ​ൻ, വി​ല്ലേ​ജ് ഓ​ഫിസ്, സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫിസ്, റീ ​സ​ർ​വേ ഓ​ഫിസ്, സെ​യി​ൽ സ്‌ ​ടാ​ക്‌​സ് ഓ​ഫിസ്, പൊ​തു​മ​രാ​മ​ത്ത് റോ​ഡ്, കെ​ട്ടി​ട വി​ഭാ​ഗ​ങ്ങ​ൾ, അ​ക്ഷ​യ​കേ​ന്ദ്രം ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​യാ​ണ് മി​നി സി​വി​ൽ സ്റ്റേ​ഷ​നി​ൽ ഇ​പ്പോ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്‌. പ​ഞ്ചാ​യ​ത്ത് ഓ​ഫിസു​കൂ​ടി എ​ത്തു​ന്ന​തോ​ടെ മ​റ്റ് ഓ​ഫീ​സു​ക​ളും ഇ​വി​ടേ​ക്ക് കൊ​ണ്ടു​വ​രാ​ൻ ക​ഴി​യും. എ​ല്ലാ നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും വേ​ഗം പൂ​ർ​ത്തീ​ക​രി​ക്കാ​ൻ എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ യോ​ഗം തീ​രു​മാ​നി​ച്ചു​വെ​ങ്കി​ലും ഇ​തു​വ​രെ പ്ര​വൃ​ത്തി​ക​ൾ ആ​രം​ഭി​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല.

 

Latest News

Corehub Up