Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : OldAgeHome

Special

മ​ക്ക​ളേ, ഇ​താ​ണോ പു​തി​യ കാ​ല​ത്തെ സ്നേ​ഹം? അ​ച്ഛ​ന്‍റെ ചി​ത​യെ​രി​ഞ്ഞ​ത് സ്ക്രീ​നി​ൽ ക​ണ്ട് മ​ക്ക​ൾ

വാ​ർ​ദ്ധ​ക്യ​ത്തി​ൽ മാ​താ​പി​താ​ക്ക​ൾ നേ​രി​ടു​ന്ന ഒ​റ്റ​പ്പെ​ട​ലി​ന്‍റെ​യും ബ​ന്ധ​ങ്ങ​ളി​ലെ അ​ക​ൽ​ച്ച​യു​ടെ​യും നോ​വി​ക്കു​ന്ന ചി​ത്ര​മാ​യി മാ​റു​ക​യാ​ണ് ഹ​രി​യാ​ന​യി​ലെ സോ​നി​പ്പ​ത്തി​ൽ ന​ട​ന്ന ഒ​രു സം​ഭ​വം.

മും​ബൈ​യി​ൽ മു​ൻ​പ് അ​റി​യ​പ്പെ​ടു​ന്ന വ​സ്ത്ര​വ്യാ​പാ​രി​യാ​യി​രു​ന്ന 74-കാ​ര​ൻ ശി​വ​ച​ര​ൺ റാം​ര​ത​ൻ ഗു​പ്ത​യു​ടെ അ​ന്ത്യ​ക​ർ​മ്മ​ങ്ങ​ളാ​ണ് മ​ക്ക​ൾ നേ​രി​ട്ടെ​ത്താ​തെ ഫോ​ൺ സ്ക്രീ​നി​ലൂ​ടെ വീ​ക്ഷി​ച്ച​ത്.

ജീ​വി​ത​സാ​യാ​ഹ്ന​ത്തി​ൽ സോ​നി​പ്പ​ത്തി​ലെ വൃ​ദ്ധ​സ​ദ​ന​ത്തി​ൽ അ​ഭ​യം പ്രാ​പി​ച്ച ശി​വ​ച​ര​ൺ ക​ഴി​ഞ്ഞ മൂ​ന്ന് വ​ർ​ഷ​മാ​യി അ​വി​ടെ​യാ​ണ് ക​ഴി​ഞ്ഞി​രു​ന്ന​ത്. അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ​യും ര​ണ്ടു വ​ർ​ഷം മു​ൻ​പ് ഇ​തേ വൃ​ദ്ധ​സ​ദ​ന​ത്തി​ൽ വെ​ച്ചാ​ണ് മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി​യ​ത്.

ശി​വ​ച​ര​ണി​ന്‍റെ വേ​ർ​പാ​ടി​ന് പി​ന്നാ​ലെ വൃ​ദ്ധ​സ​ദ​നം അ​ധി​കൃ​ത​ർ മും​ബൈ​യി​ലു​ള്ള മ​ക്ക​ളെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ മൃ​ത​ദേ​ഹം സ്വ​ന്തം നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​ന് പ​ക​രം സോ​നി​പ്പ​ത്തി​ൽ ത​ന്നെ സം​സ്ക​രി​ക്കാ​നാ​യി​രു​ന്നു കു​ടും​ബ​ത്തി​ന്‍റെ തീ​രു​മാ​നം.

ച​ട​ങ്ങു​ക​ൾ​ക്കാ​യി 5100 രൂ​പ ഓ​ൺ​ലൈ​നാ​യി അ​യ​ച്ചു​ന​ൽ​കി​യ മ​ക്ക​ൾ, അ​ന്ത്യ​ക​ർ​മ്മ​ങ്ങ​ൾ പൂ​ർ​ണ​മാ​യും വീ​ഡി​യോ​കോ​ൾ വ​ഴി ത​ങ്ങ​ൾ​ക്ക് കാ​ണി​ച്ചു​ത​ര​ണ​മെ​ന്നും അ​ഭ്യ​ർ​ഥി​ച്ചു.

വൃ​ദ്ധ​സ​ദ​നം ഡ​യ​റ​ക്ട​ർ ആ​ന​ന്ദ് കു​മാ​റി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് സം​സ്കാ​ര​ച്ച​ട​ങ്ങു​ക​ൾ ക്ര​മീ​ക​രി​ച്ച​തും ത​ത്സ​മ​യം കാ​ണാ​നു​ള്ള സൗ​ക​ര്യ​മൊ​രു​ക്കി​യ​തും.

സ്ക്രീ​നി​ൽ അ​ച്ഛ​ന്‍റെ ഭൗ​തി​ക​ശ​രീ​രം ക​ണ്ട​പ്പോ​ൾ മ​ക്ക​ളി​ലൊ​രാ​ൾ വി​തു​മ്പ​ലോ​ടെ "പ​പ്പ" എ​ന്ന് വി​ളി​ച്ച​തൊ​ഴി​ച്ചാ​ൽ, ച​ട​ങ്ങു​ക​ളി​ലു​ട​നീ​ളം തി​ക​ച്ചും ഔ​ദ്യോ​ഗി​ക​മാ​യ അ​ന്വേ​ഷ​ണ​ങ്ങ​ളാ​ണ് ഉ​യ​ർ​ന്ന​ത്.

സം​സ്കാ​രം പൂ​ർ​ത്തി​യാ​കാ​ൻ എ​ത്ര സ​മ​യ​മെ​ടു​ക്കു​മെ​ന്നും, ച​ട​ങ്ങി​ന്‍റെ മു​ഴു​വ​ൻ വീ​ഡി​യോ​യും പി​ന്നീ​ട് അ​യ​ച്ചു​ത​ര​ണ​മെ​ന്നും അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

വ​രു​ന്ന ഇ​രു​പ​താം തീ​യ​തി​ക്ക് മു​ൻ​പാ​യി എ​ത്തി ചി​താ​ഭ​സ്മം ഏ​റ്റു​വാ​ങ്ങ​ണ​മെ​ന്ന് അ​ധി​കൃ​ത​ർ അ​ഭ്യ​ർ​ഥി​ച്ച​പ്പോ​ൾ, സാ​ധി​ക്കു​മോ എ​ന്ന് നോ​ക്കാ​മെ​ന്ന മ​റു​പ​ടി​യാ​ണ് ഇ​ള​യ മ​ക​ളി​ൽ നി​ന്നു​ണ്ടാ​യ​ത്. ഈ ​സം​ഭ​വം കേ​ട്ട​റി​ഞ്ഞ ഏ​വ​രു​ടെ​യും ഉ​ള്ളു​ല​യ്ക്കു​ന്ന ഒ​ന്നാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

Latest News

Corehub Up