Sat, 4 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Olise

ഒ​ലീ​സെ, യൂ ​ബ്യൂ​ട്ടി...

ലി​യോ മെ​സി, കി​ലി​യ​ന്‍ എം​ബാ​പ്പെ, ഏ​ര്‍​ലിം​ഗ് ഹാ​ല​ണ്ട്, വി​നീ​ഷ്യ​സ് ജൂ​ണി​യ​ര്‍, ഹാ​രി കെ​യ്ന്‍... ആ​രാ​ധ​ക​രു​ടെ പ്ര​തീ​ക്ഷ ഒ​ട്ടും തെ​റ്റി​യി​ല്ല. ഫി​ഫ ലോ​ക​ക​പ്പ് നോ​ര്‍​ത്ത് അ​മേ​രി​ക്ക​ന്‍ എ​ഡി​ഷ​നി​ല്‍ വി​ഖ്യാ​ത താ​ര​ങ്ങ​ളെ​ല്ലാം മാ​ര​ക​ഫോ​മി​ല്‍ ഗോ​ള​ടി​ച്ചു​കൂ​ട്ടു​ക​യാ​ണ്. ക്രി​സ്റ്റി​യാ​നോ റൊ​ണാ​ള്‍​ഡോ​യും നെ​യ്മ​ര്‍ ജൂ​ണി​യ​റും ത​ങ്ങ​ളു​ടെ അ​വ​സ​ര​ത്തി​നാ​യി കാ​ത്തി​രി​ക്കു​ന്നു.

നെ​ത​ര്‍​ല​ന്‍​ഡ്‌​സ്, ബെ​ല്‍​ജി​യം, ക്രൊ​യേ​ഷ്യ എ​ന്നീ ക​രു​ത്ത​ര്‍​ക്കു കാ​ലി​ട​റി​യെ​ങ്കി​ലും കി​രീ​ട​പ്ര​തീ​ക്ഷ​യു​മാ​യെ​ത്തി​യ മ​റ്റു​ള്ള​വ​രെ​ല്ലാം ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ലെ കു​തി​പ്പ് നോ​ക്ക്ഓ​ട്ട് സ്‌​റ്റേ​ജി​ലും തു​ട​രു​ക​യാ​ണ്. പോ​രാ​ട്ടം പ്രീ​ക്വാ​ര്‍​ട്ട​റി​ലെ​ത്തി​നി​ല്‍​ക്കു​മ്പോ​ള്‍ തീ​ര്‍​ച്ച​യാ​യും ഈ ​ലോ​ക​ക​പ്പ് മേ​ല്‍​പ​റ​ഞ്ഞ താ​ര​രാ​ജാ​ക്ക​ന്‍​മാ​രു​ടേ​തു ത​ന്നെ. കാ​ര​ണം ലോ​ക​ക​പ്പു​ക​ള്‍ എ​പ്പോ​ഴും ഗോ​ള്‍​വേ​ട്ട​ക്കാ​രു​ടെ ക​ഥ​ക​ളാ​ണ് ആ​ഘോ​ഷി​ക്കാ​റു​ള്ള​ത്.

എ​ന്നാ​ല്‍, ഈ ​ലോ​ക​ക​പ്പി​ന്‍റെ യ​ഥാ​ര്‍​ഥ​സൗ​ന്ദ​ര്യം തെ​ര​ഞ്ഞാ​ല്‍ ചെ​ന്നെ​ത്തു​ക മ​റ്റൊ​രി​ട​ത്താ​ണ്. ഫ്ര​ഞ്ച് പ​ട​യു​ടെ മ​ധ്യ​നി​ര​യി​ല്‍ ക​ളി​മെ​ന​യു​ന്ന മൈ​ക്ക​ല്‍ ഒ​ലീ​സെ എ​ന്ന 24കാ​ര​ന്‍റെ കാ​ലു​ക​ളി​ല്‍! എം​ബാ​പ്പെ​യെ​ന്ന സൂ​പ്പ​ര്‍​താ​ര​ത്തി​നു പി​ന്നി​ല്‍ ഒ​ലീ​സെ എ​ന്ന ക്രി​യേ​റ്റീ​വ് ജീ​നി​യ​സ് ന​ട​ത്തു​ന്ന പ്ര​ക​ട​ന​മാ​ണ് ഫ്രാ​ന്‍​സി​നെ ഈ ​ലോ​ക​ക​പ്പി​ലെ ഏ​റ്റ​വും അ​പ​ക​ട​കാ​രി​ക​ളാ​യ ടീ​മാ​ക്കു​ന്ന​ത്.

റി​ക്കാ​ര്‍​ഡു​ക​ള്‍ വ​ഴി​മാ​റു​ന്ന അ​സി​സ്റ്റ് വേ​ട്ട

സ്വീ​ഡ​നെ​തി​രാ​യ പ്രീ-​ക്വാ​ര്‍​ട്ട​ര്‍ പോ​രാ​ട്ട​ത്തി​ല്‍ ഫ്രാ​ന്‍​സ് 3-0 നു ​വി​ജ​യം വ​രി​ച്ച​പ്പോ​ള്‍, ഇ​ര​ട്ട ഗോ​ളു​ക​ളോ​ടെ എം​ബാ​പ്പെ​യാ​ണു ത​ല​ക്കെ​ട്ടു​ക​ളി​ല്‍ നി​റ​ഞ്ഞ​ത്. എ​ന്നാ​ല്‍ ആ ​മ​ത്സ​ര​ത്തി​ന്‍റെ യ​ഥാ​ര്‍​ഥ ശി​ല്‍​പി ഒ​ലീ​സെ ആ​യി​രു​ന്നു. എം​ബാ​പ്പെ​യു​ടെ​യും ബ​ര്‍​ക്കോ​ള​യു​ടെ​യും ഗോ​ളു​ക​ള്‍​ക്കു വ​ഴി​യൊ​രു​ക്കി​ക്കൊ​ണ്ട് ബ​യേ​ണി​ന്‍റെ അ​റ്റാ​ക്കിം​ഗ് മി​ഡ്ഫീ​ല്‍​ഡ​ര്‍ ഈ ​ലോ​ക​ക​പ്പി​ല്‍ ത​ന്‍റെ അ​സി​സ്റ്റു​ക​ളു​ടെ എ​ണ്ണം അ​ഞ്ച് ആ​യി ഉ​യ​ര്‍​ത്തി.

അ​പൂ​ര്‍​വ റി​ക്കാ​ര്‍​ഡ്: 1994ല്‍ ​ജ​ര്‍​മ്മ​നി​യു​ടെ തോ​മ​സ് ഹാ​സ്‌​ല​ര്‍​ക്കു​ശേ​ഷം ഒ​രു സിം​ഗി​ള്‍ ലോ​ക​ക​പ്പ് എ​ഡി​ഷ​നി​ല്‍ അ​ഞ്ച് അ​സി​സ്റ്റു​ക​ള്‍ നേ​ടു​ന്ന ആ​ദ്യ താ​ര​മാ​യി ഒ​ലീ​സെ മാ​റി. ഇ​തി​ന​കം ത​ന്നെ ആ​ന്‍റോ​യി​ന്‍ ഗ്രീ​സ്മാ​ന്‍ (2022), സി​ന​ദി​ന്‍ സി​ദാ​ന്‍ തു​ട​ങ്ങി​യ ഫ്ര​ഞ്ച് ഇ​തി​ഹാ​സ​ങ്ങ​ളു​ടെ ഒ​റ്റ ലോ​ക​ക​പ്പി​ലെ അ​സി​സ്റ്റ് റി​ക്കാ​ര്‍​ഡു​ക​ള്‍ ഈ ​യു​വ​താ​രം മ​റി​ക​ട​ന്നു​ക​ഴി​ഞ്ഞു.

'സി​ന​ദി​ന്‍ വി​യേ​ര'

ഒ​ലീ​സെ​യു​ടെ ക​ളി​ശൈ​ലി​യെ ഫ്ര​ഞ്ച് ഇ​തി​ഹാ​സം തി​യ​റി ഒ​ന്‍‌​റി വി​ശേ​ഷി​പ്പി​ച്ച​തു സാ​ക്ഷാ​ല്‍ സി​ന​ദി​ന്‍ സി​ദാ​ന്‍റെ​യും പാ​ട്രി​ക് വി​യേ​ര​യു​ടെ​യും സ​ങ്ക​ര​മാ​യി​ട്ടാ​ണ്. 'പ​ന്തു​മാ​യി നീ​ങ്ങു​മ്പോ​ള്‍ അ​വ​ന്‍ സി​ദാ​നെ​പ്പോ​ലെ​യാ​ണ്, പ​ന്തി​ല്ലാ​തെ പ്ര​തി​രോ​ധി​ക്കു​മ്പോ​ള്‍ പാ​ട്രി​ക് വി​യേ​ര​യെ​പ്പോ​ലെ​യും. ന​മു​ക്ക​വ​നെ 'സി​ന​ദി​ന്‍ വി​യേ​ര' എ​ന്നു വി​ളി​ക്കാം! ഫു​ട്‌​ബോ​ള്‍ എ​ങ്ങ​നെ ക​ളി​ക്ക​ണ​മെ​ന്ന് പ​ഠി​ക്ക​ണ​മെ​ങ്കി​ല്‍ മൈ​ക്ക​ല്‍ ഒ​ലീ​സെ​യു​ടെ ക​ളി കാ​ണു​ക'.

ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ല്‍ ഇ​റാ​ഖി​നെ​തി​രേ ര​ണ്ട് അ​സി​സ്റ്റു​ക​ള്‍, സെ​ന​ഗ​ലി​നെ​തി​രേ ഒ​രു അ​സി​സ്റ്റ്, സ്വീ​ഡ​നെ​തി​രേ വീ​ണ്ടും ര​ണ്ട് അ​സി​സ്റ്റു​ക​ള്‍. ദി​ദി​യ​ര്‍ ദെ​ഷാം​പ്‌​സ് എ​ന്ന ഫ്ര​ഞ്ച് പ​രി​ശീ​ല​ക​ന്‍ ഒ​ലീ​സെ​യെ വിം​ഗി​ല്‍ നി​ന്നു മാ​റ്റി അ​റ്റാ​ക്കിം​ഗ് മി​ഡ്ഫീ​ല്‍​ഡ​ര്‍ റോ​ളി​ലേ​ക്കു പ്ര​തി​ഷ്ഠി​ച്ച​തോ​ടെ ഫ്രാ​ന്‍​സി​ന്‍റെ ആ​ക്ര​മ​ണ​ങ്ങ​ള്‍​ക്ക് പു​തി​യൊ​രു താ​ള​ബോ​ധം കൈ​വ​ന്നു. സ്വീ​ഡ​നെ​തി​രേ​യു​ള്ള മ​ത്സ​ര​ത്തി​ല്‍ ഒ​രു ബൈ​സി​ക്കി​ള്‍ കി​ക്കി​ലൂ​ടെ ലോ​ക​ക​പ്പ് ച​രി​ത്ര​ത്തി​ലെ ത​ന്നെ ഏ​റ്റ​വും മി​ക​ച്ച ഗോ​ളു​ക​ളി​ലൊ​ന്നി​നു തൊ​ട്ട​രി​കി​ലെ​ത്തി​യ​താ​ണ് ഒ​ലീ​സെ. നി​ര്‍​ഭാ​ഗ്യ​വ​ശാ​ല്‍ പ​ന്ത് പോ​സ്റ്റി​ല്‍ ത​ട്ടി​ത്തെ​റി​ച്ചു.

ബ​യേ​ണി​ല്‍​നി​ന്നു ലോ​ക​ത്തി​ന്‍റെ നെ​റു​ക​യി​ലേ​ക്ക്

ക്ല​ബ് ഫു​ട്‌​ബോ​ളി​ല്‍ ബ​യേ​ണ്‍ മ്യൂ​ണി​ക്കി​നാ​യി ക​ഴി​ഞ്ഞ ര​ണ്ടു സീ​സ​ണു​ക​ളി​ല്‍ 27 ഗോ​ളു​ക​ളും ബാ​ക്ക്-​ടു-​ബാ​ക്ക് ബു​ന്ദ​സ്ലി​ഗ കി​രീ​ട​ങ്ങ​ളു​മാ​യി എ​ത്തി​യ ഒ​ലീ​സെ, ത​ന്‍റെ ക​രി​യ​റി​ലെ ഏ​റ്റ​വും മി​ക​ച്ച ഫോ​മി​ലാ​ണി​പ്പോ​ള്‍. ക​ളി​ക്ക​ള​ത്തി​ലെ വേ​ഗ​ത, പ​ന്ത​ട​ക്കം, പ്ര​തി​രോ​ധ​നി​ര​യി​ലെ വി​ള്ള​ലു​ക​ള്‍ ക​ണ്ടെ​ത്താ​നു​ള്ള അ​സാ​ധാ​ര​ണ​മാ​യ ഉ​ള്‍​ക്കാ​ഴ്ച, അ​ള​ന്നു​കു​റി​ച്ചു​ള്ള പാ​സു​ക​ള്‍ എ​ന്നി​വ​യാ​ണ് ഒ​ലീ​സെ​യെ മ​റ്റു​ള്ള​വ​രി​ല്‍ നി​ന്നു വേ​റി​ട്ടു​നി​ര്‍​ത്തു​ന്ന​ത്.

ഫ്ര​ഞ്ച്‌​നി​ര​യി​ല്‍ എം​ബാ​പ്പെ​യും ഡെം​ബ​ലെ​യും ബ​ര്‍​ക്കോ​ള​യു​മൊ​ക്കെ ഗോ​ള​ടി​ച്ചു​കൂ​ട്ടു​മ്പോ​ള്‍, ക​ളി​തു​ട​ങ്ങും മു​ന്‍​പേ എ​തി​രാ​ളി​ക​ളു​ടെ ത​ന്ത്ര​ങ്ങ​ളെ നി​ഷ്പ്ര​ഭ​മാ​ക്കു​ന്ന ഒ​രു നി​ശ​ബ്ദ മാ​ന്ത്രി​ക​നു​ണ്ട്. ഗോ​ള​ടി​ക്കു​ന്ന​വ​ര്‍ ഹീ​റോ​ക​ളാ​കു​ന്ന ലോ​ക​ക​പ്പി​ല്‍, ഗോ​ള​ടി​പ്പി​ക്കു​ന്ന ഒ​ലീ​സെ ത​ന്നെ​യാ​ണ് ഇ​തു​വ​രെ​യു​ള്ള ടൂ​ര്‍​ണ​മെ​ന്‍റി​ലെ ഏ​റ്റ​വും മി​ക​ച്ച താ​രം! ക്വാ​ര്‍​ട്ട​റി​ല്‍ ഫൈ​ന​ലി​ല്‍ പ​രാ​ഗ്വെ​യെ നേ​രി​ടാ​നൊ​രു​ങ്ങു​ന്ന ഫ്രാ​ന്‍​സി​ന്‍റെ കി​രീ​ട​പ്ര​തീ​ക്ഷ​ക​ള്‍ മു​ഴു​വ​ന്‍ ഈ '​സി​ന​ദി​ന്‍ വി​യേ​ര​യു​ടെ' കാ​ലു​ക​ളി​ലാ​ണ്.

ഫ്രാ​ന്‍​സി​ന്‍റെ നീ​ല ജ​ഴ്‌​സി​യി​ല്‍ ഒ​ലീ​സെ​യു​ടെ കാ​ലി​ല്‍ പ​ന്ത് തൊ​ട്ട​പ്പോ​ഴൊ​ക്കെ അ​വ​രു​ടെ ആ​ക്ര​മ​ണ​ത്തി​നു പു​തു​ജീ​വ​ന്‍ ല​ഭി​ച്ചു, ആ​രാ​ധ​ക​ര്‍ മാ​ന്ത്രി​ക​മാ​യ​തെ​ന്തോ പ്ര​തീ​ക്ഷി​ച്ചു. മ​ധ്യ​നി​ര​യി​ല്‍​നി​ന്നു മി​ന്ന​ല്‍​വേ​ഗ​ത്തി​ല്‍ കു​തി​ച്ചെ​ത്തു​ന്ന ഒ​ലീ​സെ പൊ​ടു​ന്ന​നെ ത​ളി​ക​യി​ലെ​ന്ന​പോ​ലെ നീ​ട്ടി​ന​ല്‍​കി​യ, പ്ര​തി​രോ​ധ​നി​ര​യെ ത​ക​ര്‍​ത്തു​ക​ള​ഞ്ഞ ത്രൂ​പാ​സു​ക​ളാ​ണു ഫ്രാ​ന്‍​സി​ന്‍റെ കു​തി​പ്പി​നു പി​ന്നി​ല്‍. ഒ​ലീ​സെ​യു​ടെ ഓ​രോ അ​സി​സ്റ്റും സു​ന്ദ​ര​മാ​യ ക​ലാ​സൃ​ഷ്ടി​ത​ന്നെ.

Latest News

Corehub Up