Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ollur Forane Bible Convention

Thrissur

ഒ​ല്ലൂ​ർ ഫൊ​റോ​ന ബൈ​ബി​ൾ ക​ൺ​വെ​ൻ​ഷ​ൻ

ഒ​ല്ലൂ​ർ: തൃ​ശൂ​ർ അ​തി​രൂ​പ​ത ഒ​ല്ലൂ​ർ സെ​ന്‍റ്് ആ​ന്‍റ​ണീ​സ് ഫൊ​റോ​ന പ​ള്ളി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ഫൊ​റോ​ന ബൈ​ബി​ൾ ക​ൺ​വെ​ൻ​ഷ​ൻ 'കൃ​പാ​ഭി​ഷേ​കം ഡി​സം​ബ​ർ 16 മു​ത​ൽ 20 വ​രെ ന​ട​ക്കും.

ദി​വ​സ​വും ഉ​ച്ച​തി​രി​ഞ്ഞ് 3.30 മു​ത​ൽ രാ​ത്രി ഒ​ന്പ​തു​വ​രെ പ​ള്ളി ഗ്രൗ​ണ്ടി​ൽ വ​ച്ചാ​ണ് ക​ൺ​വെ​ൻ​ഷ​ൻ ന​ട​ക്കു​ന്ന​ത്. അ​ണ​ക്ക​ര മ​രി​യ​ൻ ധ്യാ​ന​കേ​ന്ദ്രം ഡ​യ​റ​ക്ട​ർ ഫാ. ​ഡൊ​മി​നി​ക് വാ​ള​ന്മ​നാ​ലും ടീ​മും ക​ൺ​വെ​ൻ​ഷ​ൻ ന​യി​ക്കും.

അ​തി​രൂ​പ​ത മെ​ത്രാ​പ്പോ​ലീ​ത്ത മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത്, സ​ഹാ​യ മെ​ത്രാ​ൻ മാ​ർ ടോ​ണി നീ​ല​ങ്കാ​വി​ൽ എ​ന്നി​വ​ർ ക​ൺ​വെ​ൻ​ഷ​നി​ൽ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ക​ൺ​വെ​ൻ​ഷ​ൻ ദി​വ​സ​ങ്ങ​ളി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന, ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന, ദൈ​വ​വ​ച​ന​ശു​ശ്രൂ​ഷ, വി​ടു​ത​ൽ ശു​ശ്രൂ​ഷ, സൗ​ഖ്യ​ശു​ശ്രൂ​ഷ എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും.

ക​ൺ​വെ​ൻ​ഷ​ന്‍റെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​നാ​യി വി​കാ​രി ഫാ. ​വ​ർ​ഗീ​സ് കു​ത്തൂ​ർ ചെ​യ​ർ​മാ​നും സ​ഹ​വി​കാ​രി​മാ​ർ, ഗ​ലീ​ലി മേ​ഖ​ല​യി​ലെ​യും അ​ഞ്ചേ​രി മേ​ഖ​ല​യി​ലെ​യും പ്രീ​സ്റ്റ്-​ഇ​ൻ-​ചാ​ർ​ജ് വൈ​ദി​ക​ർ, ഡീ​ക്ക​ൻ എ​ന്നി​വ​ർ വൈ​സ് ചെ​യ​ർ​മാ​ൻ​മാ​രാ​യും ന​ട​ത്തു കൈ​ക്കാ​ര​ൻ തോ​മ​സ് കൂ​ള ജ​ന​റ​ൽ ക​ൺ​വീ​ന​റാ​യും പ്ര​വ​ർ​ത്തി​ക്കും.

ക​ൺ​വ​ൻ​ഷ​നോ​ടു​നു​ബ​ന്ധി​ച്ചു​ള്ള പ​ന്ത​ലി​ന്‍റെ കാ​ൽ​നാ​ട്ടു​ക​ർ​മം വി​കാ​രി ഫാ. ​വ​ർ​ഗീ​സ് കു​ത്തൂ​ർ, സ​ഹ വി​കാ​രി​മാ​രാ​യ ഫാ. ​ഡേ​വി​സ് പു​ലി​ക്കോ​ട്ടി​ൽ, ഫാ. ​ജി​ജോ ത​റ​യി​ൽ, ഫാ. ​പ്ര​കാ​ശ് പു​ത്തൂ​ർ, ഡീ​ക്ക​ൻ സേ​വി​യ​ർ മു​ല്ല​ശേ​രി​ൽ എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർ​വ​ഹി​ച്ചു.

Latest News

Corehub Up