Sat, 29 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Olympics

ഇ​ന്ന് ദേ​ശീ​യ കാ​യി​കദി​നം: ഒ​ളി​മ്പി​ക്‌​സ് ഒ​രു​ക്കം...

ഇ​ന്നു ദേ​ശീ​യ കാ​യി​കദി​നം. ഇ​തി​ഹാ​സ ഹോ​ക്കി​താ​രം മേ​ജ​ര്‍ ധ്യാ​ന്‍ ച​ന്ദി​ന്‍റെ ജ​ന്മ​വാ​ര്‍​ഷി​ക​മാ​ണ് രാ​ജ്യം കാ​യി​ക​ദി​ന​മാ​യി ആ​ച​രി​ക്കു​ന്ന​ത്.

ഇ​ന്ത്യ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കാ​നാ​യി സ്വ​പ്‌​നം കാ​ണു​ന്ന 2036 ഒ​ളി​മ്പി​ക്‌​സി​ലേ​ക്ക് 10 വ​ര്‍​ഷ​ത്തി​ന്‍റെ അ​ക​ലം മാ​ത്ര​മെ​ന്ന​താ​ണ് ഇ​ത്ത​വ​ണ​ത്തെ ദേ​ശീ​യ കാ​യി​കദി​ന​ത്തി​ലെ പ്ര​ത്യേ​ക​ത. 2036 ഒ​ളി​മ്പി​ക്‌​സി​ലേ​ക്കു​ള്ള ഒ​രു​ക്ക​ങ്ങ​ളു​ടെ ആ​ദ്യ​പ​ടി​യാ​യി 2030 കോ​മ​ണ്‍​വെ​ല്‍​ത്ത് ഗെ​യിം​സി​ന് അ​ഹ​മ്മ​ദാ​ബാ​ദി​ല്‍ ഇ​ന്ത്യ വേ​ദി​യൊ​രു​ക്കു​ക​യാ​ണ്.

ലോ​ക കാ​യി​ക ഭൂ​പ​ട​ത്തി​ല്‍ ഇ​ന്ത്യ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കാ​നൊ​രു​ങ്ങു​ന്ന ര​ണ്ടാ​മ​ത്തെ വ​ലി​യ ഇ​വ​ന്‍റാ​ണ് 2030 കോ​മ​ണ്‍​വെ​ല്‍​ത്ത് ഗെ​യിം​സ്. 2010ല്‍ ​ഡ​ല്‍​ഹി​യി​ല്‍​വ​ച്ചും ഇ​ന്ത്യ കോ​മ​ണ്‍​വെ​ല്‍​ത്ത് ഗെ​യിം​സി​ന് ആ​തി​ഥേ​യ​ത്വം വ​ഹി​ച്ചി​രു​ന്നു. എ​ന്നാ​ല്‍, 2036 ഒ​ളി​മ്പി​ക്‌​സ് എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഇ​ന്ത്യ ര​ണ്ടാ​മ​തൊ​രു കോ​മ​ണ്‍​വെ​ല്‍​ത്ത് ഗെ​യിം​സി​ന് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന​തെ​ന്ന​താ​ണ് പ്ര​ത്യേ​ക​ത.

2036 ഒ​ളി​മ്പി​ക്‌​സ് വേ​ദി​ക്കാ​യി ശ്ര​മി​ക്കാ​നു​ള്ള ആ​ദ്യ​ചു​വ​ട് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ന​ട​ത്തി​ക്ക​ഴി​ഞ്ഞു. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ഇ​തു​സം​ബ​ന്ധി​ച്ച യോ​ഗം വ്യാ​ഴാ​ഴ്ച ന​ട​ന്നു.

2030 കോ​മ​ണ്‍​വെ​ല്‍​ത്ത് ഗെ​യിം​സി​നും മു​മ്പ് 2029 പോ​ലീ​സ് ആ​ന്‍​ഡ് ഫ​യ​ര്‍ ഗെ​യിം​സി​നും അ​ഹ​മ്മ​ദാ​ബാ​ദ് വേ​ദി​യാ​കും. 2036 ഒ​ളി​മ്പി​ക്‌​സ് ബി​ഡ്, 2029 പോ​ലീ​സ് ആ​ന്‍​ഡ് ഫ​യ​ര്‍ ഗെ​യിം​സ്, 2030 കോ​മ​ണ്‍​വെ​ല്‍​ത്ത് ഗെ​യിം​സ് എ​ന്നി​വ​യി​ലൂ​ടെ ഇ​ന്ത്യ ആ​ഗോ​ള കാ​യി​ക വി​നോ​ദ കേ​ന്ദ്ര​മാ​ക്കാനു​ള്ള ത​യാ​റെ​ടു​പ്പ് ആ​രം​ഭി​ച്ച​താ​യാ​ണ് അ​മ​ത് ഷാ ​സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ കു​റി​ച്ച​ത്.

ഏ​ഷ്യ​ന്‍ ഗെ​യിം​സിലേക്ക് 21 ദിനം

2026 ഏ​ഷ്യ​ന്‍ ഗെ​യിം​സി​ലേ​ക്ക് ഇ​നി​യു​ള്ള​ത് 21 ദി​ന​ങ്ങ​ളു​ടെ അ​ക​ലം മാ​ത്രം. ജ​പ്പാ​നാ​ണ് 20-ാം ഏ​ഷ്യ​ന്‍ ഗെ​യിം​സി​ന് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന​ത്. ഇ​ന്ത്യ​യെ പ്ര​തി​നി​ധീ​ക​രി​ച്ച് 492 അം​ഗ സം​ഘം ഗെ​യിം​സി​ല്‍ പ​ങ്കെ​ടു​ക്കും. 265 പു​രു​ഷ​ന്മാ​രും 227 സ്ത്രീ​ക​ളും ഉ​ള്‍​പ്പെ​ടെ​യാ​ണി​ത്. പു​രു​ഷ-​വ​നി​താ ക്രി​ക്ക​റ്റ് ഉ​ള്‍​പ്പെ​ടെ ഇ​ന്ത്യ 35 ഇ​ന​ങ്ങ​ളി​ല്‍ മ​ത്സ​രി​ക്കും. 2022 ഏ​ഷ്യ​ന്‍ ഗെ​യിം​സി​ല്‍ 28 സ്വ​ര്‍​ണം, 38 വെ​ള്ളി, 40 വെ​ങ്ക​ലം എ​ന്നി​ങ്ങ​നെ 106 മെ​ഡ​ല്‍ ഇ​ന്ത്യ സ്വ​ന്ത​മാ​ക്കി​യി​രു​ന്നു.

അ​ത്‌ല​റ്റി​ക്‌​സി​ല്‍ 10 മ​ല​യാ​ളി​ക​ള്‍

2026 ഏ​ഷ്യ​ന്‍ ഗെ​യിം​സി​ല്‍ അ​ത്‌ല​റ്റി​ക്‌​സി​ലാ​ണ് ഇ​ന്ത്യ​യെ പ്ര​തി​നി​ധീ​ക​രി​ച്ച് ഏ​റ്റ​വും കൂ​ടു​ത​ല്‍ താ​ര​ങ്ങ​ളു​ള്ള​ത്. 35 പു​രു​ഷ​ന്മാ​രും 38 സ്ത്രീ​ക​ളും ഉ​ള്‍​പ്പെ​ടെ അ​ത്‌ല​റ്റി​ക്‌​സ് സം​ഘ​ത്തി​ല്‍ 73 അം​ഗ​ങ്ങ​ളു​ണ്ട്. ഇ​തി​ല്‍ 10 മ​ല​യാ​ളി​ക​ളും ഉ​ള്‍​പ്പെ​ടും.

എം. ​ശ്രീ​ശ​ങ്ക​ര്‍ (ലോം​ഗ്ജം​പ്), തൗ​ഫീ​ഖ് (ഡെ​ക്കാ​ത്ത​ല​ണ്‍), മു​ഹ​മ്മ​ദ് അ​ഫ്‌​സ​ല്‍ (800 മീ​റ്റ​ര്‍) ടി.​എ​സ്. മ​നു (4x400 മീ​റ്റ​ര്‍ മി​ക്‌​സ​ഡ് റി​ലേ, റി​ലേ), യു. ​കാ​ര്‍​ത്തി​ക് (ട്രി​പ്പി​ള്‍​ജം​പ്), അ​ന്‍​സ​ബാ​ബു (4x400 മീ​റ്റ​ര്‍ മി​ക്‌​സ​ഡ് റി​ലേ, റി​ലേ), കെ. ​അ​നാ​മി​ക (ഹെ​പ്റ്റാ​ത്ത​ല​ണ്‍), ആ​ര്‍. അ​നു (400 മീ​റ്റ​ര്‍ ഹ​ര്‍​ഡി​ല്‍​സ്), ആ​ന്‍​സി സോ​ജ​ന്‍ (ലോം​ഗ്ജം​പ്), മു​ഹ​മ്മ​ദ് അ​ഷ്ഫാ​ഖ് (4x400 റി​ലേ) എ​ന്നി​വ​രാ​ണ് അ​ത്‌ല​റ്റി​ക്‌​സ് ടീ​മി​ലെ മ​ല​യാ​ളി സാ​ന്നി​ധ്യ​ങ്ങ​ള്‍.

Latest News

Corehub Up