Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Omar Lulu

യോ​ഗ്യ​ത​യു​ള്ള മ​റ്റൊ​രു യു​ഡി​എ​ഫ് നേ​താ​വി​ല്ല; കു​ഞ്ഞാ​ലി​ക്കു​ട്ടി മു​ഖ്യ​മ​ന്ത്രി​യാ​ക​ണ​മെ​ന്ന് ഒ​മ​ർ ലു​ലു

നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നെ​ക്കു​റി​ച്ച് വി​ജ​യ പ്ര​തീ​ക്ഷ​യി​ലാ​ണ് ഇ​രു​മു​ന്ന​ണി​ക​ളും. ആ​രു ഭ​ര​ണ​ത്തി​ൽ വ​രു​മെ​ന്നും മു​ഖ്യ​മ​ന്ത്ര​പ​ദം ആ​ർ​ക്കാ​യി​രി​ക്കു​മെ​ന്നു​മു​ള്ള ച​ർ​ച്ച​ക​ളും അ​ന്ത്യ​ന്തം വാ​ശി​യോ​ടെ ത​ന്നെ പ​ല​യി​ട​ങ്ങ​ളി​ലും ന​ട​ക്കു​ന്നു​മു​ണ്ട്.

അ​തേ​സ​മ​യം അ​ടു​ത്ത മു​ഖ്യ​മ​ന്ത്രി ആ​രാ​വ​ണ​മെ​ന്ന കാ​ര്യ​ത്തി​ൽ ത​ന്‍റെ അ​ഭി​പ്രാ​യം പ​ങ്കു​വെ​ച്ച് രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ് സം​വി​ധാ​യ​ക​ൻ ഒ​മ​ർ ലു​ലു.

കേ​ര​ള​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യാ​വാ​ൻ യോ​ഗ്യ​ത​യു​ള്ള​ത് ര​ണ്ടു​പേ​ർ​ക്കാ​ണെ​ന്നാ​ണ് ഒ​മ​ർ ലു​ലു പ​റ​യു​ന്ന​ത്. തു​ട​ർ​ഭ​ര​ണ​മാ​ണെ​ങ്കി​ൽ പി​ണ​റാ​യി വി​ജ​യ​നും ഭ​ര​ണ​മാ​റ്റ​മെ​ങ്കി​ൽ മു​സ്‌ലിം ലീ​ഗ് ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി​യും മു​ഖ്യ​മ​ന്ത്രി​യാ​വ​ണ​മെ​ന്നാ​ണ് സം​വി​ധാ​യ​ക​ന്‍റെ അ​ഭി​പ്രാ​യം.

കേ​ര​ള​ത്തി​ന്‍റെ മു​ഖ്യ​മ​ന്ത്രി​യാ​വാ​ൻ യോ​ഗ്യ​ത​യു​ള്ള​വ​ർ ര​ണ്ടു​പേ​ർ. തു​ട​ർ​ഭ​ര​ണം കി​ട്ടി​യാ​ൽ പി​ണ​റാ​യി വി​ജ​യ​ൻ. തു​ട​ർ​ച്ച​യാ​യി മൂ​ന്നു​ത​വ​ണ മു​ഖ്യ​മ​ന്ത്രി. അ​തൊ​രു റെ​ക്കോ​ർ​ഡ് ആ​ണ്, വി​ശേ​ഷി​ച്ചും കേ​ര​ള​ത്തി​ൽ.

അ​തേ​സ​മ​യം, ഭ​ര​ണ​മാ​റ്റം വ​ന്നാ​ൽ പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി. ഭാ​വി​യി​ലെ കേ​ര​ള​ത്തി​ന് രാ​ഷ്ട്രീ​യ​മി​ടു​ക്കും വി​ക​സ​ന കാ​ഴ്ച​പ്പാ​ടും വി​ദേ​ശ​രാ​ജ്യ​ത്ത് അ​നു​ഭ​വ​സ​മ്പ​ത്തു​മു​ള്ള ശ​ക്ത​മാ​യ ഒ​രു നേ​താ​വ് ത​ന്നെ വേ​ണം മു​ന്നോ​ട്ടു​പോ​വാ​ൻ.

അ​ത്, പി.​കെ​യോ​ളം യോ​ഗ്യ​ത​യു​ള്ള മ​റ്റൊ​രു നേ​താ​വ് ഇ​ന്ന് യു​ഡി​എ​ഫി​ൽ ഇ​ല്ല', എ​ന്നാ​യി​രു​ന്നു ഒ​മ​ർ ലു​ലു​വി​ന്‍റെ കു​റി​പ്പ്.

ഹാ​പ്പി വെ​ഡ്ഡിം​ഗ് എ​ന്ന അ​ര​ങ്ങേ​റ്റ ചി​ത്ര​ത്തി​ലൂ​ടെ ത​ന്നെ ശ്ര​ദ്ധേ​യ​നാ​യ സം​വി​ധാ​യ​ക​നാ​ണ് ഒ​മ​ർ ലു​ലു. ച​ങ്ക്‌​സ്, ഒ​രു അ​ഡാ​ർ ല​വ്, ധ​മാ​ക്ക, ന​ല്ല സ​മ​യം, ബാ​ഡ് ബോ​യ്‌​സ് എ​ന്നീ ചി​ത്ര​ങ്ങ​ളും ഒ​മ​ർ ലു​ലു​വി​ന്‍റേ​താ​യി പു​റ​ത്തി​റ​ങ്ങി​യി​ട്ടു​ണ്ട്.

Latest News

Corehub Up