ശ്രീനഗർ: 80 വർഷംമുന്പ് ഇന്ത്യക്കു സ്വാതന്ത്ര്യം ലഭിക്കുന്പോൾ ഇന്ത്യയുടെ ഭാഗമാകാൻ നാഷണൽ കോൺഫറൻസ് നേതാക്കളെടുത്ത തീരുമാനം ശരിയായിരുന്നുവെന്ന് ജമ്മു കാഷ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള.
ജമ്മു കാഷ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ കേന്ദ്ര തീരുമാനത്തെ എതിർത്തിരുന്ന ഒമർ ഇന്നലെ ബക്ഷി സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷത്തിൽ നിലപാട് തിരുത്തുകയും ചെയ്തു.
2019ൽ ഭരണഘടനയുടെ അനുച്ഛേദം 370 എടുത്തുകളഞ്ഞില്ലായിരുന്നെങ്കിൽ പാക്ക് അധിനിവേശ കാഷ്മീരിലെ (പിഒകെ) ജനങ്ങൾ ജമ്മു കാഷ്മീർ പിഒകെയിൽ ലയിപ്പിക്കണമെന്ന് ആവശ്യപ്പെടുമായിരുന്നു.
ഇന്ത്യൻ സൈന്യം സുരക്ഷയൊരുക്കുന്നതിനുമുന്പ് 1947ൽ ആയിരങ്ങൾ അതിർത്തിക്കു കാവൽനിന്ന് രക്ഷസാക്ഷിത്വം വരിച്ചിട്ടുണ്ടെന്ന്, നാഷണൽ കോൺഫറൻസ് സ്ഥാപകൻ ഷേക്ക് മുഹമ്മദ് അബ്ദുള്ളയുടെയുള്ളവർക്ക് ആദരാഞ്ജലി അർപ്പിച്ച് ഒമർ അബ്ദുള്ള പറഞ്ഞു.