Sat, 29 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Onam SamriddhiFarmersMarket

ഓ​ണ​സ​മൃ​ദ്ധി ക​ര്‍​ഷ​ക​ച്ച​ന്ത: കു​ടി​ശി​ക​യാ​യ 3.09 ല​ക്ഷം രൂ​പ ഈയാ​ഴ്ചത​ന്നെ ന​ല്‍​കു​മെ​ന്ന് മ​ന്ത്രി ടി. ​സി​ദ്ദി​ഖ്

 കോ​​​​ഴി​​​​ക്കോ​​​​ട്: ക​​​​തി​​​​ര്‍ ആ​​​​പ് എ​​​​ന്ന ഡി​​​​ജി​​​​റ്റ​​​​ല്‍ സം​​​​വി​​​​ധാ​​​​ന​​​​മു​​​​പ​​​​യോ​​​​ഗി​​​​ച്ച് ഓ​​​​ണ​​​​ക്കാ​​​​ല​​​​ത്ത് ഓ​​​​ണ​​​​സ​​​​മൃ​​​​ദ്ധി ക​​​​ര്‍​ഷ​​​​ക​​​​ച്ച​​​​ന്ത​​​​ക​​​​ള്‍ ന​​​​ട​​​​ത്താ​​​​നാ​​​​യി ഹോ​​​​ര്‍​ട്ടി​​​​കോ​​​​ര്‍​പ്പ് ക​​​​ര്‍​ഷ​​​​ക​​​​രി​​​​ല്‍നി​​​​ന്ന് ശേ​​​​ഖ​​​​രി​​​​ച്ച ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ളു​​​​ടെ ശേ​​​​ഷി​​​​ക്കു​​​​ന്ന തു​​​​ക ഈ ​​​​ആ​​​​ഴ്ച​​​ത​​​​ന്നെ വി​​​​ത​​​​ര​​​​ണം ചെ​​​​യ്യു​​​​മെ​​​​ന്ന് കൃ​​​​ഷി​​​​മ​​​​ന്ത്രി ടി. ​​​​സി​​​​ദ്ദി​​​​ഖ്.  

 ചി​​​​ല സാ​​​​ങ്കേ​​​​തി​​​​ക പ്ര​​​​ശ്‌​​​​ന​​​​ങ്ങ​​​​ളി​​​​ല്‍​പ്പെ​​​​ട്ട 202 ക​​​​ര്‍​ഷ​​​​ക​​​​രു​​​​ടെ 3.09 ല​​​​ക്ഷം രൂ​​​​പ ഒ​​​​ഴി​​​​കെ ബാ​​​​ക്കി എ​​​​ല്ലാം അ​​​​ക്കൗ​​​​ണ്ടു​​​​ക​​​​ളി​​​​ല്‍ നി​​​​ക്ഷേ​​​​പി​​​​ക്കാ​​​​നാ​​​​യി.   ക​​​​ര്‍​ഷ​​​​ക​​​​രി​​​​ല്‍നി​​​​ന്ന് വി​​​​വി​​​​ധ മാ​​​​ര്‍​ഗ​​​​ങ്ങ​​​​ളി​​​​ലൂ​​​​ടെ ശേ​​​​ഖ​​​​രി​​​​ച്ച 2.642 ല​​​​ക്ഷം ട​​​​ണ്‍ ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ള്‍ 2,000 ക​​​​ര്‍​ഷ​​​​ക​​​​ച്ച​​​​ന്ത​​​​ക​​​​ള്‍ വ​​​​ഴി വി​​​​ത​​​​ര​​​​ണം ചെ​​​​യ്തു.

14.25 കോ​​​​ടി വി​​​​പ​​​​ണി​​​​മൂ​​​​ല്യ​​​​മു​​​​ള്ള പ​​​​ച്ച​​​​ക്ക​​​​റി​​​​ക​​​​ള്‍ 2,94,785 ഉ​​​​പ​​​​ഭോ​​​​ക്താ​​​​ക്ക​​​​ളി​​​​ലേ​​​​ക്ക് എ​​​​ത്തി​​​​ക്കാ​​​​നാ​​​​യി. 14,212 ക​​​​ര്‍​ഷ​​​​ക​​​​ര്‍​ക്ക് ഇ​​​​തി​​​​ന്‍റെ ഗു​​​​ണം ല​​​​ഭ്യ​​​​മാ​​​​ക്കാ​​​​നും സാ​​​​ധി​​​​ച്ചു. ഓ​​​​ണ​​​​ച്ച​​​​ന്ത​​​​ക​​​​ളി​​​​ലൂ​​​​ടെ സ​​​​ബ്‌​​​​സി​​​​ഡി ക​​​​ഴി​​​​ച്ച് 8.98 കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ വി​​​​റ്റു​​​​വ​​​​ര​​​​വു​​​​ണ്ടാ​​​​യി.   

ഉ​​​​ത്സ​​​​വ സീ​​​​സ​​​​ണു​​​​ക​​​​ളി​​​​ലും ശ​​​​ബ​​​​രി​​​​മ​​​​ല കാ​​​​ല​​​​ത്തും പ​​​​ച്ച​​​​ക്ക​​​​റി​​​​ക​​​​ളു​​​​ടെ​​​​യും മ​​​​റ്റ് അ​​​​വ​​​​ശ്യ​​​​സാ​​​​ധ​​​​ന​​​​ങ്ങ​​​​ളു​​​​ടെ​​​​യും കൃ​​​​ത്രി​​​​മ വി​​​​ല​​​​ക്ക​​​​യ​​​​റ്റ​​​​വും ഇ​​​​ട​​​​നി​​​​ല​​​​ക്കാ​​​​രു​​​​ടെ ചൂ​​​​ഷ​​​​ണ​​​​വും ത​​​​ട​​​​യു​​​​ന്ന​​​​തി​​​​നു കൃ​​​​ഷി​​​​വ​​​​കു​​​​പ്പ് ശ​​​​ക്ത​​​​മാ​​​​യ വി​​​​പ​​​​ണി ഇ​​​​ട​​​​പെ​​​​ട​​​​ല്‍ ന​​​​ട​​​​ത്തു​​​​മെ​​​​ന്നും മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു. 

ഒ​​​​ന്നാം​​​​വി​​​​ള നെ​​​​ല്ലു​​​സം​​​​ഭ​​​​ര​​​​ണം കാ​​​​ര്യ​​​​ക്ഷ​​​​മ​​​​മാ​​​​ക്കുംഅ​​​​ടു​​​​ത്ത ഒ​​​​ന്നാം​​​​വി​​​​ള നെ​​​​ല്ലു​​​സം​​​​ഭ​​​​ര​​​​ണം കാ​​​​ര്യ​​​​ക്ഷ​​​​മ​​​​മാ​​​​ക്കാ​​​​ന്‍ കൃ​​​​ഷി​​​​വ​​​​കു​​​​പ്പും സി​​​​വി​​​​ല്‍ സ​​​​പ്ലൈ​​​​സ് വ​​​​കു​​​​പ്പും ചേ​​​​ര്‍​ന്ന് മു​​​​ന്‍​കൂ​​​​ട്ടി യോ​​​​ഗം ചേ​​​​രു​​​​ക​​​​യും ആ​​​​വ​​​​ശ്യ​​​​മാ​​​​യ നി​​​​ര്‍​ദേ​​​​ശ​​​​ങ്ങ​​​​ള്‍ ന​​​​ല്‍​കു​​​​ക​​​​യും ചെ​​​​യ്ത​​​​താ​​​​യി കൃ​​​​ഷി​​​​മ​​​​ന്ത്രി അ​​​റി​​​യി​​​ച്ചു. ക​​​​ഴി​​​​ഞ്ഞ മൂ​​​​ന്ന് മാ​​​​സ​​​​ത്തി​​​​ല്‍, നെ​​​​ല്‍​ക​​​​ര്‍​ഷ​​​​ക​​​​ര്‍​ക്ക് സ​​​​ര്‍​ക്കാ​​​​ര്‍ 1051.34 കോ​​​​ടി രൂ​​​​പ ന​​​​ല്‍​കി. ബാ​​​​ക്കി​​​​യു​​​​ള്ള തു​​​​ക​​​​യും ഉ​​​​ട​​​​ന്‍​ത​​​​ന്നെ ന​​​​ല്‍​കും.

ക​​​​ര്‍​ഷ​​​​ക​​​​ര്‍​ക്കു സ​​​​മ​​​​യ​​​​ബ​​​​ന്ധി​​​​ത​​​​മാ​​​​യി പ​​​​ണം ല​​​​ഭ്യ​​​​മാ​​​​ക്കു​​​​ന്ന രീ​​​​തി തു​​​​ട​​​​ര്‍​ന്നും ഉ​​​​റ​​​​പ്പാ​​​​ക്കു​​​​മെ​​​​ന്നും മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു. സെ​​​​പ്റ്റം​​​​ബ​​​​ര്‍ ര​​​​ണ്ടി​​​നു നാ​​​​ളി​​​​കേ​​​​ര ദി​​​​ന​​​​ത്തി​​​​ല്‍ തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​ര​​​​ത്ത് വ​​​​ഴു​​​​ത​​​​ക്കാ​​​​ട് കാ​​​​ര്‍​മ​​​​ല്‍ ക​​​​ണ്‍​വ​​​​ന്‍​ഷ​​​​ന്‍ സെ​​​​ന്‍റ​​​​റി​​​​ല്‍ സം​​​​സ്ഥാ​​​​ന​​​​ത​​​​ല കേ​​​​രോ​​​​ത്സ​​​​വം മു​​​​ഖ്യ​​​​മ​​​​ന്ത്രി വി.​​​​ഡി. സ​​​​തീ​​​​ശ​​​​ന്‍ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്യും. നാ​​​​ളി​​​​കേ​​​​ര​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട ഏ​​​​ജ​​​​ന്‍​സി​​​​ക​​​​ളെ പ​​​​ങ്കെ​​​​ടു​​​​പ്പി​​​​ച്ചു​​​​കൊ​​​​ണ്ടു​​​​ള്ള സ്റ്റേ​​​​ക്ക് ഹോ​​​​ള്‍​ഡേ​​​​ഴ്‌​​​​സ് യോ​​​​ഗം ന​​​​ട​​​​ക്കും.  

നാ​​​​ളി​​​​കേ​​​​ര ഉ​​​​ത്പാ​​​​ദ​​​​ന​​​​ത്തി​​​​ല്‍ സം​​​​സ്ഥാ​​​​ന​​​​ത്തെ മു​​​​ന്‍​നി​​​​ര​​​​യി​​​​ല്‍ തി​​​​രി​​​​ച്ചെ​​​​ത്തി​​​​ക്കാ​​​​നു​​​​ള്ള സ​​​​മ​​​​ഗ്ര നാ​​​​ളി​​​​കേ​​​​ര പു​​​​ന​​​​രു​​​​ജ്ജീ​​​​വ​​​​ന പ​​​​ദ്ധ​​​​തി​​​​ക്കു രൂ​​​​പം ന​​​​ല്‍​കും. കോ​​​​ഴി​​​​ക്കോ​​​​ട് കു​​​​റ്റ്യാ​​​​ടി​​​​യി​​​​ല്‍ നാ​​​​ളി​​​​കേ​​​​ര പാ​​​​ര്‍​ക്ക് ഉ​​​​ള്‍​പ്പെ​​​​ടെ​​​​യു​​​​ള്ള സ​​​​മ​​​​ഗ്ര പ​​​​ദ്ധ​​​​തി​​​​ക​​​​ള്‍ ആ​​​​വി​​​​ഷ്‌​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​ന് കേ​​​​ന്ദ്ര കൃ​​​​ഷി​​​​മ​​​​ന്ത്രി ശി​​​​വ​​​​രാ​​​​ജ് സിം​​​​ഗ് ചൗ​​​​ഹാ​​​​നു​​​​മാ​​​​യി ച​​​​ര്‍​ച്ച ന​​​​ട​​​​ത്തി​​​​യ​​​​താ​​​​യും മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു.

Latest News

Corehub Up