ഗാന്ധിനഗർ: എന്റെ ഗ്രാമം ചാരിറ്റബിൾ ട്രസ്റ്റിന്റെയും ഫ്ലൈ വേൾഡ് മൈഗ്രേഷൻ ആൻഡ് ഓവർസീസ് ഓസ്ട്രേലിയയുടെയും നേതൃത്വത്തിൽ ഇന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ കാൻസർ രോഗികൾക്കും ഡയാലിസിസ് രോഗികൾക്കും ഓണക്കോടി വിതരണം ചെയ്യും.
രാവിലെ പത്തിന് കാൻസർ ഒപി ഹാളിൽ ചാണ്ടി ഉമ്മൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. ട്രസ്റ്റ് ചെയർമാൻ സജി മുണ്ടയ്ക്കൽ അധ്യക്ഷത വഹിക്കും. കാൻസർ വിഭാഗം മേധാവി ഡോ. സുരേഷ് പങ്കെടുക്കും .
27ന് രാവിലെ 11.30ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി 1500 പേർക്ക് ഓണസദ്യയും നൽകും. മന്ത്രി മോൻസ് ജോസഫ് ഉദ്ഘാടനം ചെയ്യും. വി.എൻ. വാസവൻ, ആർപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് ആനന്ദ് പഞ്ഞിക്കാരൻ എന്നിവർ വിപങ്കെടുക്കും.
സൊസൈറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന പത്താമത് ഓണസദ്യയാണിതെന്ന് ട്രസ്റ്റ് ചെയർമാൻ സജി മുണ്ടയ്ക്കൽ, സെക്രട്ടറി കെ. എൻ. മോഹനൻ, എക്സിക്യൂട്ടീവ് അംഗങ്ങളായ ജിജിമോൻ ഏബ്രഹാം, കെ.ആർ. സതീഷ് കുമാർ, ടി.കെ. ബേബി, സന്തോഷ് വണ്ടാനത്തറ എന്നിവർ പറഞ്ഞു.
മെഡിക്കൽ കോളജ് ആശുപത്രിയിൽ ഓണാഘോഷം ഇന്ന്
ഗാന്ധിനഗർ: മെഡിക്കൽ കോളജ് ആശുപത്രിയിൽ സ്റ്റാഫ് വെൽഫെയർ ഫോറത്തിന്റെ ആഭിമുഖ്യത്തിലുള്ള ഓണാഘോഷം ഇന്നു നടക്കും. രാവിലെ ഒമ്പതിന് ആശുപത്രി സൂപ്രണ്ട് ഡോ. ടിജി തോമസ് ജേക്കബ് ഉദ്ഘാടനം ചെയ്യും. തുടർന്ന് മെഗാ തിരുവാതിര, ഓണസദ്യ, കസേരകളി, വടംവലി മത്സരം, സമ്മാനക്കൂപ്പൺ നറുക്കെടുപ്പ് തുടങ്ങിയവ നടക്കും.
കഴിഞ്ഞ ദിവസങ്ങളിൽ പൂക്കള മത്സരം, കഥാരചന, കവിതാ രചന, ക്വിസ്, മൊബൈൽ ഫോട്ടോഗ്രഫി മത്സരം തുടങ്ങിയ വിവിധ മത്സരങ്ങൾ നടന്നിരുന്നു. ഓണാഘോഷ ഉദ്ഘാടന സമ്മേളനത്തിൽ ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ടുമാരായ ഡോ. ഫ്രെഡറിക് പോൾ ആർ, ഡോ. സദറുദ്ദിൻ അഹമ്മദ് എം, ആർഎംഒ ഡോ. സാം ക്രിസ്റ്റി മാമ്മൻ, ചീഫ് നഴ്സിംഗ് ഓഫീസർ ഉഷ പി.കെ, സ്റ്റാഫ് വെൽഫെയർ ഫോറം ഭാരവാഹികളായ സിമി ജോൺസൺ, ഷാഹുൽ ഹമീദ് എ, ലേഖമോൾ കെ.വി എന്നിവർ പ്രസംഗിക്കും.