തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതൽ ക്ഷേമ പെൻഷൻ വിതരണം ആരംഭിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. അതിനായി 1105 കോടി രൂപ അനുവദിച്ചെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.
ഇനി മുതൽ പെൻഷൻ ഒരു മാസവും മുടങ്ങില്ലെന്നും ഓണക്കാലം പ്രമാണിച്ചാണ് നേരത്തെ പെൻഷൻ വിതരണം ചെയ്യുന്നതെന്നും അദ്ദേഹം ഇന്ന് വാർത്താസമ്മേളനത്തിൽ അറിയിച്ചു.
കേരളത്തിൽ 59,00,472 പേർക്ക് ക്ഷേമ പെൻഷൻ നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഓണക്കിറ്റ് വിതരണം പുരോഗമിക്കുകയാണ്. അക്കാര്യത്തിൽ വീഴ്ച ഉണ്ടായിട്ടില്ല. പകുതിയിലധികം കിറ്റുകൾ റേഷൻ കടകളിൽ എത്തിച്ചിട്ടുണ്ട്. ഇതുവരെ 75,855 കിറ്റുകൾ വിതരണം ചെയ്തെന്നും സതീശൻ അറിയിച്ചു.