ഇരിങ്ങാലക്കുട: കേരള കോണ്‍ഗ്രസ് സൗഹൃദ കൂട്ടായ്മയുടെ ഓണാരവം ഡെപ്യൂട്ടി ചെയർമാൻ അഡ്വ. തോമസ് ഉണ്ണിയാടൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് റോക്കി ആളൂക്കാരൻ അധ്യക്ഷത വഹിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി മിനി മോഹൻദാസ്, സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റിയംഗം ജോയ് എടാട്ടൂക്കാരൻ, ജില്ലാ സെക്രട്ടറിമാരായ സേതുമാധവൻ പറയംവളപ്പിൽ, പി.ടി. ജോർജ്, സിജോയ് തോമസ്, ജോണ്‍ മുണ്ടന്മാണി, വിൽസണ്‍ മേച്ചേരി, ലിജോ നാട്ടിക, ഷാജി തോമസ് ചേലക്കര, കെ.സി. പീറ്റർ പുതുക്കാട്, തോമസ് കയ്പമംഗലം, വിനോദ് പൂങ്കുന്നം, പീറ്റർ പാറേക്കാട്ട്, ഡേവിസ് പാറേക്കാട്ട്, ഉണ്ണി വിയ്യൂർ, വി.എ. ജ്യോതിഷ്, സജി റാഫേൽ, കെ. സതീഷ്, കൗണ്‍സിലർ മാഗി വിൻസെന്റ് എന്നിവർ പ്രസംഗിച്ചു.