Thu, 18 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : One Person

നി​പ: ഒ​രാ​ൾകൂ​ടി ആ​ശു​പ​ത്രി വി​ട്ടു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നി​​​പ സ​​​മ്പ​​​ർ​​​ക്ക പ​​​ട്ടി​​​ക​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ട് കോ​​​ഴി​​​ക്കോ​​​ട് മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ൽ നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ൽ ഉ​​​ണ്ടാ​​​യി​​​രു​​​ന്ന അ​​​ഞ്ചു​​​ പേ​​​രി​​​ൽ ഒ​​​രാ​​​ളെകൂ​​​ടി രോ​​​ഗ ല​​​ക്ഷ​​​ണ​​​ങ്ങ​​​ൾ കു​​​റ​​​ഞ്ഞ​​​തി​​​നെ തു​​​ട​​​ർ​​​ന്ന് ഡി​​​സ്ചാ​​​ർ​​​ജ് ചെ​​​യ്തു.

ഇ​​​തോ​​​ടെ സ​​​മ്പ​​​ർ​​​ക്ക​​​പ്പ​​​ട്ടി​​​ക​​​യി​​​ൽനി​​​ന്നു ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ക്ക​​​പ്പെ​​​ട്ട ആ​​​കെ 9 പേ​​​രി​​​ൽ 5 പേ​​​ർ ആ​​​ശു​​​പ​​​ത്രി വി​​​ട്ടു. നാ​​​ലു​​​ പേ​​​ർ നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ൽ തു​​​ട​​​രു​​​ന്നു.

നി​​​പ ബാ​​​ധി​​​ച്ച രോ​​​ഗി കോ​​​ഴി​​​ക്കോ​​​ട് മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് വെ​​​ന്‍റി​​​ലേ​​​റ്റ​​​റി​​​ൽ ചി​​​കി​​​ത്സ​​​യി​​​ൽ തു​​​ട​​​രു​​​ന്നു. രോ​​​ഗി​​​യു​​​ടെ സ​​​മ്പ​​​ർ​​​ക്ക​​​പ്പ​​​ട്ടി​​​ക​​​യി​​​ൽ ഉ​​​ണ്ടാ​​​യി​​​രു​​​ന്ന ആ​​​രോ​​​ഗ്യ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​യു​​​ടെ​​​യും കോ​​​ഴി​​​ക്കോ​​​ട് മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ൽ നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​നാ​​​യി പ്ര​​​വേ​​​ശി​​​പ്പി​​​ച്ചി​​​രു​​​ന്ന രോ​​​ഗി​​​യു​​​ടെ ബ​​​ന്ധു​​​വി​​​ന്‍റെ​​​യും പ​​​രി​​​ശോ​​​ധ​​​ന ഫ​​​ലം നെ​​​ഗ​​​റ്റീ​​​വ് ആ​​​ണ്.

രോ​​​ഗ​​​ബാ​​​ധി​​​ത​​​ന്‍റെ സ​​​മ്പ​​​ർ​​​ക്ക​​​പ്പ​​​ട്ടി​​​ക​​​യി​​​ൽ ഇ​​​ന്ന​​​ലെ പു​​​തി​​​യ​​​താ​​​യി ആ​​​രെ​​​യും ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടി​​​ല്ല. നി​​​ല​​​വി​​​ൽ 104 പേ​​​രാ​​​ണ് സ​​​മ്പ​​​ർ​​​ക്ക പ​​​ട്ടി​​​ക​​​യി​​​ൽ ഉ​​​ള്ള​​​ത്.

ഇ​​​തി​​​ൽ നാ​​​ലു​​​പേ​​​ർ വ​​​ള​​​രെ ഉ​​​യ​​​ർ​​​ന്ന റി​​​സ്‌​​​ക് ഭാ​​​ഗ​​​ത്തി​​​ൽ​​​പ്പെ​​​ട്ട​​​വ​​​രും 14 പേ​​​ർ ഉ​​​യ​​​ർ​​​ന്ന റി​​​സ്‌​​​ക് ഉ​​​യ​​​ർ​​​ന്ന ഭാ​​​ഗ​​​ത്തി​​​ൽ​​​പെ​​​ട്ട​​​വ​​​രും 86 പേ​​​ർ കു​​​റ​​​ഞ്ഞ റി​​​സ്‌​​​ക് ഭാ​​​ഗ​​​ത്തി​​​ൽ​​​പ്പെ​​​ട്ട​​​വ​​​രും ആ​​​ണ്. സ​​​മ്പ​​​ർ​​​ക്ക​​​പ്പ​​​ട്ടി​​​ക​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ട എ​​​ല്ലാ​​​വ​​​രും നി​​​ല​​​വി​​​ൽ ക്വാ​​​റ​​​ന്‍റൈ​​​നി​​​ൽ ആ​​​ണ്.

District News

മ​ദ്യ​പാ​ന​ത്തി​നി​ടെ സം​ഘ​ര്‍​ഷം, ഒ​രാ​ള്‍​ക്ക് വെ​ട്ടേ​റ്റു

നെ​ടു​ങ്ക​ണ്ടം: ബാ​ല​ന്‍​പി​ള്ള​സി​റ്റി​യി​ല്‍ മ​ദ്യ​പാ​ന​ത്തി​നി​ടെ സു​ഹൃ​ത്തു​ക്ക​ള്‍ ത​മ്മി​ലുണ്ടാ​യ സം​ഘ​ര്‍​ഷ​ത്തി​ൽ ഒ​രാ​ള്‍​ക്ക് വെ​ട്ടേ​റ്റു. ക​ണ്ണൂ​ര്‍ സ്വ​ദേ​ശി പ​ന്തി​രു​വേ​ലി​ല്‍ സ​ന്ദീ​പി​നാ​ണ് (35) വെ​ട്ടേ​റ്റ​ത്. സം​ഭ​വ​ത്തി​ല്‍ ഇ​യാ​ളു​ടെ സു​ഹൃ​ത്ത് കൊ​ല്ലം സ്വ​ദേ​ശി വൈ​ശാ​ഖി​നെ നെ​ടു​ങ്ക​ണ്ടം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.


വെ​ല്‍​ഡിം​ഗ് ജോ​ലി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​രു​വ​രും തൂ​ക്കു​പാ​ല​ത്ത് വാ​ട​ക​വീ​ട്ടി​ല്‍ താ​മ​സി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. മു​മ്പ് ജോ​ലി ചെ​യ്തി​രു​ന്ന സ്ഥ​ല​ത്തെ ശന്പ​ള​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​ര്‍​ക്ക​ങ്ങ​ള്‍ നി​ല​നി​ന്നി​രു​ന്നു. ബു​ധ​നാ​ഴ്ച രാ​ത്രി പ​ത്ത​ര​യോ​ടെ സ​ന്ദീ​പി​നെ വൈ​ശാ​ഖ് മ​ര്‍​ദി​ക്കു​ക​യും വെ​ട്ടു​ക​യു​മാ​യി​രു​ന്നു. വ​യ​റി​നും ക​ഴു​ത്തി​നും വെ​ട്ടേ​റ്റ ഇ​യാ​ള്‍ തൂ​ക്കു​പാ​ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.


പ്ര​തി​യെ നെ​ടു​ങ്ക​ണ്ടം എ​സ്ഐ ലി​ജോ പി. ​മാ​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​ന്ന​ലെ അ​റ​സ്റ്റ് ചെ​യ്തു. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Kerala

തൃ​ശൂ​രി​ൽ തീ​യ​റ്റ​ർ ന​ട​ത്തി​പ്പു​കാ​ര​നെ ആ​ക്ര​മി​ച്ച സം​ഭ​വം; ഒ​രാ​ൾ ക​സ്റ്റ​ഡി​യി​ൽ

തൃ​ശൂ​ർ: രാ​ഗം തീ​യ​റ്റ​ർ ന​ട​ത്തി​പ്പു​കാ​ര​നെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ ക​സ്റ്റ​ഡി​യി​ൽ. ക്വ​ട്ടേ​ഷ​ൻ സം​ഘ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട​യാ​ളാ​ണ് പി​ടി​യി​ലാ​യ​തെ​ന്ന് സൂ​ച​ന.

പി​ടി​യി​ലാ​യ ആ​ളെ ഉ​ന്ന​ത ഉ​ദ്യേ​ഗ​സ്ഥ​ർ ചോ​ദ്യം ചെ​യ്യു​ക​യാ​ണ്. ഇ​രു​ട്ടി​ല്‍ പ​തി​യി​രു​ന്ന് ആ​ക്ര​മി​ച്ച​ത് മൂ​ന്നം​ഗ സം​ഘ​മെ​ന്നാ​ണ് ക​ണ്ടെ​ത്ത​ല്‍.

അ​തേ​സ​മ​യം, ത​ന്നെ കൊ​ല്ലാ​ൻ ല​ക്ഷ്യ​മി​ട്ട് ന​ട​ത്തി​യ ആ​ക്ര​മ​ണ​മാ​ണ് ന​ട​ന്ന​തെ​ന്ന് രാ​ഗം സു​നി​ൽ നേ​ര​ത്തെ പ​റ​ഞ്ഞി​രു​ന്നു. ആ​ക്ര​മി​ച്ച​തി​നു പി​ന്നി​ൽ കൊ​ട്ടേ​ഷ​ൻ സം​ഘ​മാ​ണ്. കാ​റി​ന്‍റെ ഗ്ലാ​സ് ത​ക​ർ​ത്ത ശേ​ഷം ക​ത്തി ഉ​പ​യോ​ഗി​ച്ച് ത​ന്നെ കു​ത്താ​ൻ ശ്ര​മി​ച്ചു. കൈ​വ​ച്ച് ത​ട​ഞ്ഞ​തി​നാ​ൽ ആ​ണ് ക​ഴു​ത്തി​ൽ കു​ത്ത് കി​ട്ടാ​തി​രു​ന്ന​ത്.

ഗ്യാ​സ് നി​റ​ച്ച തീ ​പ​ട​രു​ന്ന സ്പ്രേ ​ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മി​ക്കാ​നും ശ്ര​മം ഉ​ണ്ടാ​യി. സ്പ്ര​യി​ൽ നി​ന്ന് സ്പാ​ർ​ക്ക് വ​രാ​തി​രു​ന്ന​തി​നാ​ലാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്. സ്പ്രേ ​ബോ​ട്ടി​ൽ ച​വി​ട്ടി​ത്തെ​റി​പ്പി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് കാ​ലി​ൽ വെ​ട്ടി​യ​തെ​ന്നും സു​നി​ൽ വ്യ​ക്ത​മാ​ക്കി.

വ്യാ​ഴാ​ഴ്ച രാ​ത്രി പ​ത്തോ​ടെ തൃ​ശൂ​ര്‍ വെ​ള​പ്പാ​യ​യി​ല്‍ സു​നി​ലി​ന്‍റെ വീ​ടി​ന് മു​ന്നി​ല്‍ വ​ച്ചാ​ണ് സം​ഭ​വം. സു​നി​ൽ വീ​ടി​നു മു​ന്‍​പി​ല്‍ വ​ച്ച് കാ​റി​ല്‍ നി​ന്നി​റ​ങ്ങി ഗേ​റ്റ് തു​റ​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഇ​രു​ട്ടി​ല്‍ പ​തി​യി​രു​ന്ന മൂ​ന്നം​ഗ സം​ഘം വാ​ള്‍ ഉ​പ​യോ​ഗി​ച്ച് ഇ​രു​വ​രെ​യും വെ​ട്ടി​യ​ത്. സു​നി​ലി​ന്‍റെ കാ​ലി​നും ഡ്രൈ​വ​റു​ടെ കൈ​യ്ക്കു​മാ​ണ് വെ​ട്ടി​യ​ത്.

പ​രി​ക്കേ​റ്റ ഇ​രു​വ​രെ​യും ആ​ദ്യം തൃ​ശൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കും, പി​ന്നീ​ട് തൃ​ശൂ​ര്‍ ദ​യ ആ​ശു​പ​ത്രി​യി​ലേ​ക്കും മാ​റ്റി. ഇ​രു​വ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല. ഇ​രു​വ​രെ​യും വെ​ട്ടി​യ​ശേ​ഷം അ​ക്ര​മി​സം​ഘം ഓ​ടി​ര​ക്ഷ​പ്പെ​ട്ടു. സു​നി​ല്‍ പ​ത്തു​വ​ര്‍​ഷ​ത്തോ​ള​മാ​യി രാ​ഗം തീ​യ​റ്റ​ര്‍ വാ​ട​ക​യ്ക്ക് എ​ടു​ത്ത് ന​ട​ത്തു​ക​യാ​ണ്.

Latest News

Corehub Up