Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : One For The National Highway

Palakkad

ദേ​ശീ​യ​പാ​ത​ കരാർ കന്പനിക്ക് ഒന്ന്, ഗ്രാമപഞ്ചായത്തിനു മറ്റൊന്ന്

വ​ട​ക്ക​ഞ്ചേ​രി: ദേ​ശീ​യ​പാ​ത​യി​ലെ മ​ഴ​വെ​ള്ളം ഒ​ഴു​കാ​നും പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ത്തെ വെ​ള്ളം ഒ​ഴു​കാ​നും ഒ​രേ​സ്ഥ​ല​ത്ത് ര​ണ്ട് മ​ഴ​വെ​ള്ള​ച്ചാ​ലു​ക​ൾ. തൃ​ശൂ​ർ- പാ​ല​ക്കാ​ട് ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി വ​ട​ക്ക​ഞ്ചേ​രി റോ​യ​ൽ ജം​ഗ്ഷ​ന​ടു​ത്താ​ണ് മ​ഴ​വെ​ള്ള​ത്തി​ലും വി​വേ​ച​ന​മു​ള്ള​ത്.

ദേ​ശീ​യ​പാ​ത​യി​ൽ പെ​യ്യു​ന്ന മ​ഴ​വെ​ള്ളം ഒ​ഴു​കി​പ്പോ​കാ​ൻ ല​ക്ഷ​ങ്ങ​ളേ​റെ മു​ട​ക്കി​യാ​ണ് റോ​യ​ൽ ജം​ഗ്ഷ​നി​ൽ​നി​ന്ന് തൃ​ശൂ​ർ ലൈ​നി​നു താ​ഴെ മം​ഗ​ലം പു​ഴ​യി​ലേ​ക്ക് വ​ലി​യ കോ​ൺ​ക്രീ​റ്റ് ചാ​ൽ നി​ർ​മി​ക്കു​ന്ന​ത്.

അ​ടി​ഭാ​ഗ​വും ര​ണ്ടു​വ​ശ​ങ്ങ​ളി​ലും കോ​ൺ​ക്രീ​റ്റ് ചെ​യ്ത് മു​ക​ളി​ൽ സ്ലാ​ബ് വാ​ർ​ത്താ​ണ് ചാ​ലൊ​രു​ക്കു​ന്ന​ത്. എ​ന്നാ​ൽ ദേ​ശീ​യ​പാ​ത​യോ​ട് ചേ​ർ​ന്ന് ക​ണ്ണ​മ്പ്ര പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ത്തെ മ​ഴ​വെ​ള്ളം ഒ​ഴു​ക്കു​ന്ന​ത് കോ​ൺ​ക്രീ​റ്റ് ചാ​ലി​നോ​ട് ചേ​ർ​ന്നു​ത​ന്നെ പൈ​പ്പു​ക​ൾ സ്ഥാ​പി​ച്ചാ​ണ്. ഈ ​വെ​ള്ള​വും മം​ഗ​ലം പു​ഴ​യി​ലേ​ക്ക് ത​ന്നെ​യാ​ണ് ചാ​ടി​ക്കു​ന്ന​ത്. പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ത്തെ മ​ഴ​വെ​ള്ളം ദേ​ശീ​യ​പാ​ത​യു​ടെ വെ​ള്ള​ച്ചാ​ലി​ലൂ​ടെ ഒ​ഴു​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന വി​ചി​ത്ര​മാ​യ വാ​ദ​മാ​ണ് ദേ​ശീ​യ​പാ​ത​യു​ടെ ക​രാ​ർ ക​മ്പ​നി സ്വീ​ക​രി​ച്ചി​ട്ടു​ള്ള​ത്.

ദേ​ശീ​യ​പാ​ത​യു​ടെ കോ​ൺ​ക്രീ​റ്റ് വെ​ള്ള​ച്ചാ​ല്‍ ഒ​രു​മീ​റ്റ​ർ​കൂ​ടി താ​ഴ്ത്തി നി​ർ​മി​ച്ചാ​ൽ പ്ര​ദേ​ശ​ത്ത് ഒ​ഴു​കി​യെ​ത്തു​ന്ന വെ​ള്ളം മു​ഴു​വ​ൻ അ​തു​വ​ഴി പു​ഴ​യി​ലെ​ത്തും. ചെ​ല​വ് കു​റ​യ്ക്കു​ന്ന​തി​നൊ​പ്പം സു​ര​ക്ഷി​ത​വും ശാ​ശ്വ​ത​വു​മാ​യ സം​വി​ധാ​ന​വു​മാ​കും അ​ത്. ഇ​ക്കാ​ര്യ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി ക​ണ്ണ​മ്പ്ര പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൾ ഷു​ക്കൂ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ള​ക്ട​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക് ക​ത്തു​ന​ൽ​കി​യെ​ങ്കി​ലും ന​ട​പ​ടി​യു​ണ്ടാ​യി​ല്ല.

കോ​ൺ​ക്രീ​റ്റ് വെ​ള്ള​ച്ചാ​ലി​ന്‍റെ പ​ണി​ക​ൾ ഇ​പ്പോ​ൾ മം​ഗ​ലം പാ​ല​ത്തി​ന​ടു​ത്തെ ബൈ​പാ​സ് ജം​ഗ്ഷ​ൻ വ​രെ​യാ​യി. ഇ​നി വെ​ള്ള​ക്കെ​ട്ട് മൂ​ലം ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന വീ​ട്ടു​കാ​രും വ്യാ​പാ​രി​ക​ളും മ​റ്റു സ്ഥാ​പ​ന ഉ​ട​മ​ക​ളും പ​ണം​ക​ണ്ടെ​ത്തി വ​ലി​യ പൈ​പ്പ് വാ​ങ്ങി​ക്കൊ​ടു​ത്താ​ൽ അ​ത് മ​ണ്ണി​ൽ സ്ഥാ​പി​ക്കു​ന്ന പ്ര​വൃ​ത്തി ക​രാ​ർ ക​മ്പ​നി ചെ​യ്യാ​മെ​ന്നാ​ണ​ത്രെ ഇ​പ്പോ​ൾ പ​റ​ഞ്ഞി​ട്ടു​ള്ള​ത്.

ദേ​ശീ​യപാ​ത​ക്ക​ടി​യി​ലൂ​ടെ ഉ​ണ്ടാ​യി​രു​ന്ന ര​ണ്ട് ക​ൾ​വ​ർ​ട്ടു​ക​ൾ വ​ഴി​യാ​ണ് നേ​ര​ത്തെ പ്ര​ദേ​ശ​ത്തെ വെ​ള്ളം ഒ​ഴു​കി​യി​രു​ന്ന​ത്.

പാ​ത​വി​ക​സ​ന​ത്തി​ൽ ക​ൾ​വ​ർ​ട്ടു​ക​ൾ മ​ണ്ണി​ട്ടു​മൂ​ടി. ഇ​താ​ണ് പ്ര​ദേ​ശ​ത്ത് വെ​ള്ള​ക്കെ​ട്ടു​ണ്ടാ​ക്കു​ന്ന​ത്.

Latest News

Corehub Up