Wed, 7 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : OneParty

ല​​​ക്ഷ്യം ഒ​​​രു രാ​​​ജ്യം, ഒ​​​രു പാ​​​ർ​​​ട്ടി: അ​​ഭി​​ജീ​​ത് ദീ​​പ്കെ

മും​​​ബൈ: ഡ​​​ൽ​​​ഹി​​​യി​​​ൽ ശ​​​നി​​​യാ​​​ഴ്ച ന​​​ട​​​ക്കു​​​ന്ന പ്ര​​​ക്ഷോ​​​ഭ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്ക​​​രു​​​തെ​​​ന്നു​​​ കാ​​​ണി​​​ച്ച് മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര ച​​​ന്ദ്രാ​​​പു​​​രി​​​ലെ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്ക് പോ​​​ലീ​​​സ് നോ​​​ട്ടീ​​​സ് അ​​​യ​​​ച്ചു​​വെ​​ന്ന് ​കോ​​ക്രോ​​ച്ച് പാ​​ർ​​ട്ടി നേ​​താ​​വ് അ​​​ഭി​​​ജീ​​​ത് ദീ​​​പ്കെ.

മു​​​ഖ്യ​​​മ​​​ന്ത്രി ദേ​​​വേ​​​ന്ദ്ര ഫ​​​ഡ്നാ​​​വി​​​സ് എ​​​ന്തി​​​നാ​​​ണ് യോ​​​ഗി ആ​​​ദി​​​ത്യ​​​നാ​​​ഥ് 2.0 ആ​​​യി പെ​​​രു​​​മാ​​​റു​​​ന്ന​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം ചോ​​​ദി​​​ച്ചു. പൊലിസി​​​നെ മു​​​ഖ്യ​​​മ​​​ന്ത്രി ദു​​​രു​​​പ​​​യോ​​​ഗം ചെ​​​യ്താ​​​ണ് ഈ ​​​ഏ​​​കാ​​​ധി​​​പ​​​ത്യ ന​​​ട​​​പ​​​ടി​​​ക​​​ൾ സൃ​​​ഷ്ടി​​​ക്കു​​​ന്ന​​​ത്- പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ദീ​​​പ്കെ ആ​​​രോ​​​പി​​​ച്ചു.

ഒ​​​രു രാ​​​ജ്യം ഒ​​​രു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് എ​​​ന്ന​​​ത് ബി​​​ജെ​​​പി നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള കേ​​​ന്ദ്ര​​ത്തി​​ന്‍റെ വെ​​​റു​​മൊ​​രു മു​​​ദ്രാ​​​വാ​​​ക്യം​ മാ​​​ത്ര​​​മാ​​​ണ്. ഒ​​​രു രാ​​​ജ്യം ഒ​​​രു രാ​​​ഷ്‌​​​ട്രീ​​​യ​​​ പാ​​​ർ​​​ട്ടി എ​​​ന്ന​​​താ​​​ണ് യ​​​ഥാ​​​ർ​​​ഥ​​​ല​​​ക്ഷ്യം- ​​അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

മു​​​ഖ്യ​​​ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മി​​​ഷ​​​ണ​​​ർ ഗ്യാ​​​നേ​​​ഷ് കു​​​മാ​​​റി​​​ന്‍റെ രാ​​​ജി​​​യാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ശ​​​നി​​​യാ​​​ഴ്ച മു​​​ത​​​ൽ ജ​​​ന്തർ​​​ മ​​​ന്തറി​​​ൽ പു​​​തി​​​യ പ്ര​​​ക്ഷോ​​​ഭം സം​​​ഘ​​​ടി​​​പ്പി​​​ക്കു​​മെ​​ന്നു ആ​​വ​​ർ​​ത്തി​​ച്ച അ​​ദ്ദേ​​ഹം ജ​​​ന്ത​​​ർ​​​ മ​​​ന്തറി​​​ലേ​​​ക്കു പോ​​​കു​​​ന്ന​​​തി​​​നു​​​ള്ള പ​​​ണം എ​​​വി​​​ടെ​​​നി​​​ന്നാ​​​ണ് ല​​​ഭി​​​ക്കു​​​ന്ന​​​ത് എന്നതു​​​ൾ​​​പ്പെ​​​ടെ പൊലീ​​​സ് ചോ​​​ദി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും ആ​​​രോ​​​പി​​​ച്ചു.

Latest News

Corehub Up