Fri, 21 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Online Auto-Taxi

പോ​ലീ​സും ഓ​ൺ​ലൈ​ൻ ഓ​ട്ടോ-​ടാ​ക്സി ഡ്രൈ​വ​ർ​മാ​രും ത​മ്മിൽ സം​ഘ​ർ​ഷം; 400ഓ​ളം വാഹനങ്ങൾ പി​ടി​ച്ചെ​ടു​ത്തു

ഭു​വ​നേ​ശ്വ​ർ: പോ​ലീ​സും ഓ​ൺ​ലൈ​ൻ ഓ​ട്ടോ-​ടാ​ക്സി ഡ്രൈ​വ​ർ​മാ​രും ത​മ്മി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തെ​ത്തു​ട​ർ​ന്ന് 400ഓ​ളം ഓ​ട്ടോ​റി​ക്ഷ​ക​ളും ടാ​ക്സി​ക​ളും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. പി​ടി​ച്ചെ​ടു​ത്ത എ​ല്ലാ വാ​ഹ​ന​ങ്ങ​ളു​ടെ​യും പെ​ർ​മി​റ്റ് റ​ദ്ദാ​ക്കാ​ൻ ഗ​താ​ഗ​ത വ​കു​പ്പ് ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. ഓ​ൺ​ലൈ​ൻ ആ​പ്പ് ഡ്രൈ​വ​ർ​മാ​ർ ന​ട​ത്തി​യ പ്ര​തി​ഷേ​ധ​മാ​ണ് പോ​ലീ​സു​മാ​യു​ള്ള ഏ​റ്റു​മു​ട്ട​ലി​ലും സം​ഘ​ർ​ഷ​ത്തി​ലും ക​ലാ​ശി​ച്ച​ത്. ഒ​ഡീ​ഷ​യു​ടെ ത​ല​സ്ഥാ​ന​മാ​യ ഭു​വ​നേ​ശ്വ​റി​ലാ​ണ് സം​ഭ​വം.

റോ​ഡി​ൽ ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ത്തു​ക​യും അ​ക്ര​മ​സ്വ​ഭാ​വം കാ​ണി​ക്കു​ക​യും ചെ​യ്ത​തോ​ടെ പോ​ലീ​സ് ഇ​ട​പെ​ടു​ക​യാ​യി​രു​ന്നു. പോ​ലീ​സി​ന്‍റെ ശു​പാ​ർ​ശ​യെ തു​ട​ർ​ന്ന് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് സം​ഭ​വ​ത്തി​ൽ നേ​രി​ട്ട് ഇ​ട​പെ​ട്ട് വാ​ഹ​ന​ങ്ങ​ൾ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കാ​ൻ ഉ​ത്ത​ര​വി​ടു​ക​യാ​യി​രു​ന്നു. മോ​ട്ടോ​ർ വാ​ഹ​ന നി​യ​മ​പ്ര​കാ​രം കു​റ്റ​ക്കാ​രാ​യ വാ​ഹ​ന​ങ്ങ​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യാ​ണ് സ്വീ​ക​രി​ക്കു​ന്ന​ത് എ​ന്ന് അ​ഡീ​ഷ​ണ​ൽ ട്രാ​ൻ​സ്പോ​ർ​ട്ട് ക​മ്മീ​ഷ​ണ​ർ ദീ​പ്തി ര​ഞ്ജ​ൻ പ​ത്ര അ​റി​യി​ച്ചു.

നി​യ​മ​ലം​ഘ​നം ന​ട​ത്തി​യ വാ​ഹ​ന​ങ്ങ​ളു​ടെ പെ​ർ​മി​റ്റ് റ​ദ്ദാ​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി ഡ്രൈ​വ​ർ​മാ​ർ​ക്കും ഉ​ട​മ​ക​ൾ​ക്കും കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ് അ​യ​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ത്തി​ന് ശേ​ഷം വ​രും ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​യേ​ക്കും.

Latest News

Corehub Up