കാലിക്കട്ട് സര്‍വകലാശാല 2025-26 അധ്യയന വര്‍ഷത്തേക്കുള്ള ബിരുദ പ്രവേശനത്തിന് ഓണ്‍ലൈന്‍ രജിസ്ട്രേഷന് തുടങ്ങി. 12ന് വൈകുന്നേരം 5 മണി വരെ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷാഫീസ്: എസ് സി/എസ്ടി 220 രൂപ. മറ്റുള്ളവര്‍ 520/- രൂപ. വെബ്സൈറ്റ് : www.admission.uoc.ac.in നാല് വര്‍ഷ ബിരുദ പ്രോഗ്രാമുകള്‍ക്ക് പ്രവേശനം നേടുന്നവര്‍ക്ക് വ്യവസ്ഥകള്‍ക്ക് വിധേയമായി മൂന്ന് ഓപ്ഷനുകളില്‍ പഠനം പൂര്‍ത്തീകരിക്കാം.
പരീക്ഷ
സര്‍വകലാശാലാ എന്‍ജിനിയറിംഗ് കോളജിലെ ഒന്നും രണ്ടും സെമസ്റ്റര്‍ ബിടെക് (2017, 2018 പ്രവേശനം) ഏപ്രില്‍ 2025 സപ്ലിമെന്ററി പരീക്ഷ ജൂണ്‍ 16ന് തുടങ്ങും.
പിജി. ഡിപ്ലോമ ഇന്‍ ട്രാന്‍സ് ലേഷന് ആന്റ് സെക്രട്ടേറിയല്‍ പ്രാക്ടീസ് ഇന്‍ അറബിക് (ഫുള്‍ ടൈം) പിജി. ഡിപ്ലോമ ഇന്‍ കൊമേഴ്സ് ആന്റ് മാനേജ്മെന്റ ഇന്‍ അറബിക് (പാര്‍ട്ട് ടൈം), സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ സ്പോക്കണ് അറബിക് റഗുലര്‍, സപ്ലിമെന്ററി മാര്‍ച്ച് 2025 പരീക്ഷകള്‍ ജൂണ്‍ 15ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റില്‍.
ഏഴാം സെമസ്റ്റര്‍ ബികോം. എല്‍എല്‍ബി. ഹോണേഴ്സ് റഗുലര്‍, സപ്ലിമെന്ററി ഒക്ടോബര്‍ 2025 പരീക്ഷ ജൂണ്‍ 18നും ഒമ്പതാം സെമസ്റ്റര്‍ പരീക്ഷ 17നും തുടങ്ങും.
കൊടുവായൂര്‍ സിസിഎസ്ഐടിയില്‍ ബിരുദ പ്രവേശനം
കൊടുവായൂരില്‍ പ്രവര്‍ത്തിക്കുന്ന കാലിക്കട്ട് സര്‍വകലാശാല സെന്ററായ സിസിഎസ്ഐടി. പാലക്കാട് എന്ന സ്ഥാപനത്തില്‍ 2026-2027 അധ്യയനവര്‍ഷത്തില്‍ ബിസിഎ, ബിഎസ്സി എഐ, എംസിഎ എന്നീ കോഴ്സുകളിലേക്കുള്ള അഡ്മിഷന് തുടങ്ങി. വിശദവിവരങ്ങള്‍ക്ക് സര്‍വകലാശാല വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 9946205735, 9447525716.
പരീക്ഷാഫലം
ഏഴാം സെമസ്റ്റര്‍ ബിടെക്. പ്രിന്റിംഗ് ടെക്നോളജി റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് നവംബര്‍ 2025 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.