കൊച്ചി: പോലീസ് ഉദ്യോഗസ്ഥരുടെയും വിരമിച്ച ഉദ്യോഗസ്ഥരുടെയും പരാതികളില്‍ പരിഹാരം കാണുന്നതിന് സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖര്‍ ജൂണ്‍ അഞ്ചിനു രാവിലെ 11 ന് ഓണ്‍ലൈന്‍ അദാലത്ത് നടത്തും.
പോലീസ് ട്രെയിനിംഗ് കോളജ്, പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്സ്, എസ്സിആര്‍ബി, റെയില്‍വേ, കേരള പോലീസ് അക്കാദമി, എസ്എസ്ബി, സൈബര്‍ എന്നീ യൂണിറ്റുകളിലെ പോലീസ് ഉദ്യോഗസ്ഥരുടെ പരാതികളാണ് പരിഗണിക്കുന്നത്. പരാതികള്‍ ഈ മാസം 29നകം [email protected] എന്ന ഇ മെയില്‍ വിലാസത്തില്‍ അയയ്ക്കണം. പരാതിയില്‍ മൊബൈല്‍ നമ്പര്‍ ഉള്‍പ്പെടുത്തണം.
സംശയങ്ങള്‍ക്ക് 9497900243 എന്ന ഹെല്‍പ്പ് ലൈന്‍ നമ്പറില്‍ വിളിക്കാം.
SPC Talks With Cops എന്ന് നാമകരണം ചെയ്തിരിക്കുന്ന പരിപാടിയില്‍ സര്‍വീസില്‍ ഉള്ളതും വിരമിച്ചതുമായ പോലീസ് ഉദ്യോഗസ്ഥരുടെ പരാതികളാണ് പരിഗണിക്കുക.
സംസ്ഥാന പോലീസ് മേധാവി തന്നെ പരാതി കേള്‍ക്കുകയും പരിഹാരം നിര്‍ദേശിക്കുകയും ചെയ്യും. പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മേലധികാരി മുഖേന അല്ലാതെ നേരിട്ടുതന്നെ പരാതി നല്‍കാമെന്നതാണ് പരിപാടിയുടെ സവിശേഷത.