Sat, 31 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : OnlineDebate

America

ഓ​ൺ​ലൈ​ൻ സം​വാ​ദ​ത്തി​ൽ റോ ​ഖ​ന്ന​യും റി​തേ​ഷ് ട​ണ്ട​നും ത​മ്മി​ൽ രൂ​ക്ഷ​മാ​യ വാ​ഗ്വാ​ദ​ങ്ങ​ൾ

 സാ​ൻ ഹൊ​സെ: ഐ​സി​ഇ (ഇ​മി​ഗ്രേ​ഷ​ൻ ആ​ൻ​ഡ് ക​സ്റ്റം​സ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ്) നി​ർ​ത്ത​ലാ​ക്ക​ൽ, ഗ്രീ​ൻ കാ​ർ​ഡ് മു​ൻ​ഗ​ണ​ന​ക​ൾ, ശ​ത​കോ​ടീ​ശ്വ​ര​ന്മാ​ർ​ക്കു​ള്ള നി​കു​തി എ​ന്നീ വി​ഷ​യ​ങ്ങ​ളെ​ച്ചൊ​ല്ലി കാ​ലി​ഫോ​ർ​ണി​യ​യി​ലെ 17-ാം കോ​ൺ​ഗ്ര​ഷ​ണ​ൽ ഡി​സ്ട്രി​ക്റ്റ് സ്ഥാ​നാ​ർ​ഥി​ക​ളാ​യ റോ ​ഖ​ന്ന​യും റി​തേ​ഷ് ട​ണ്ട​നും ത​മ്മി​ൽ രൂ​ക്ഷ​മാ​യ വാ​ദ​പ്ര​തി​വാ​ദം.

സാ​ൻ ഹൊ​സെ​യി​ൽ ന​ട​ന്ന ഓ​ൺ​ലൈ​ൻ സം​വാ​ദ​ത്തി​ൽ, ഐ​സി​ഇ എ​ന്ന ഏ​ജ​ൻ​സി റ​ദ്ദാ​ക്കി അ​തി​ന് പ​ക​രം നീ​തി​ന്യാ​യ വ​കു​പ്പി​ന് കീ​ഴി​ൽ കൂ​ടു​ത​ൽ മാ​നു​ഷി​ക മൂ​ല്യ​ങ്ങ​ളു​ള്ള സം​വി​ധാ​നം കൊ​ണ്ടു​വ​ര​ണ​മെ​ന്ന് നി​ല​വി​ലു​ള്ള ഡെ​മോ​ക്രാ​റ്റി​ക് കോ​ൺ​ഗ്ര​സ് അം​ഗം റോ ​ഖ​ന്ന ആ​വ​ശ്യ​പ്പെ​ട്ടു. കൂ​ടാ​തെ, ഇ​വി​ടെ പ​ഠി​ക്കു​ക​യും ബി​സി​ന​സ് ആ​രം​ഭി​ക്കു​ക​യും ചെ​യ്യു​ന്ന​വ​ർ​ക്ക് ഗ്രീ​ൻ കാ​ർ​ഡ് ന​ൽ​ക​ണ​മെ​ന്നും ഖ​ന്ന വാ​ദി​ച്ചു.

അ​തേ​സ​മ​യം, 1.2 ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം ആ​ളു​ക​ൾ ഗ്രീ​ൻ കാ​ർ​ഡി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്നും ഓ​രോ രാ​ജ്യ​ത്തി​നും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള ഗ്രീ​ൻ കാ​ർ​ഡ് പ​രി​ധി അ​വ​സാ​നി​പ്പി​ക്കു​ക​യാ​ണ് ഇ​തി​നു​ള്ള പ​രി​ഹാ​ര​മെ​ന്നും റി​പ്പ​ബ്ലി​ക്ക​ൻ സ്ഥാ​നാ​ർ​ഥി​യാ​യ റി​തേ​ഷ് ട​ണ്ട​ൻ തി​രി​ച്ച​ടി​ച്ചു.

സാ​മ്പ​ത്തി​ക വി​ഷ​യ​ങ്ങ​ളി​ൽ, ശ​ത​കോ​ടീ​ശ്വ​ര​ന്മാ​ർ​ക്ക് അ​ഞ്ച് ശ​ത​മാ​നം നി​കു​തി ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന ഖ​ന്ന​യു​ടെ നി​ർ​ദേ​ശ​ത്തെ​യും ട​ണ്ട​ൻ ശ​ക്ത​മാ​യി എ​തി​ർ​ത്തു. ന​വം​ബ​ർ മൂ​ന്നി​നാ​ണ് ഇ​വി​ടെ വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്.

Latest News

Corehub Up