Wed, 9 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : OnlineShopping

ഓൺലൈൻ ഷോപ്പിംഗ് തട്ടിപ്പ്: ആ​ൻ​ഡ്രോ​യി​ഡ് ഉ​പ​ക​ര​ണ​ത്തി​ന് പ​ക​രം ല​ഭി​ച്ച​ത് ചാ​ണ​കം

ന്യൂ​ഡ​ൽ​ഹി: ഇ​ൻ​സ്റ്റാ​ഗ്രാം വ​ഴി വി​ല​ക്കു​റ​വി​ൽ ആ​ൻ​ഡ്രോ​യി​ഡ് ഉ​പ​ക​ര​ണം ഓ​ർ​ഡ​ർ ചെ​യ്ത യു​വാ​വി​ന് ല​ഭി​ച്ച​ത് ഉ​ണ​ങ്ങി​യ ചാ​ണ​കം നി​റ​ച്ച പാ​ഴ്സ​ൽ. ഗ്രേ​റ്റ​ർ നോ​യി​ഡ സ്വ​ദേ​ശി ആ​കാ​ശ് എ​ന്ന യു​വാ​വി​നാ​ണ് ചാ​ണ​കം ല​ഭി​ച്ച​ത്.

ഏ​ക​ദേ​ശം 1,999 രൂ​പ വി​ല​മ​തി​ക്കു​ന്ന ആ​ൻ​ഡ്രോ​യി​ഡ് ഉ​പ​ക​ര​ണ​മാ​ണ് ആ​കാ​ശ് ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പ് ഒ​രു ഓ​ൺ​ലൈ​ൻ പ​ര​സ്യം ക​ണ്ട് ബു​ക്ക് ചെ​യ്ത​ത്. ഓ​ർ​ഡ​ർ ചെ​യ്യു​മ്പോ​ൾ ത​ന്നെ മു​ഴു​വ​ൻ തു​ക​യും ഓ​ൺ​ലൈ​ൻ മു​ഖേ​ന മു​ൻ​കൂ​ട്ടി അ​ട​യ്ക്കു​ക​യും ചെ​യ്തി​രു​ന്നു. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചി​ന് കൊ​റി​യ​ർ വ​ഴി​യാ​ണ് പാ​ക്ക​റ്റ് വീ​ട്ടി​ലെ​ത്തി​യ​ത്. എ​ന്നാ​ൽ പാ​ഴ്സ​ൽ തു​റ​ന്നു നോ​ക്കി​യ​പ്പോ​ഴാ​ണ് ചാ​ണ​കം ക​ണ്ട​ത്.

സം​ഭ​വ​ത്തി​ൽ ക​ർ​ശ​ന ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് ഉ​ട​ൻ​ത​ന്നെ സൈ​ബ​ർ ക്രൈം ​പൊ​ലി​സി​ൽ പ​രാ​തി ന​ൽ​കി. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പൊ​ലി​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. സാ​ധ​നം ബു​ക്ക് ചെ​യ്ത വെ​ബ്‌​സൈ​റ്റ്, പ​ണ​മി​ട​പാ​ട് രേ​ഖ​ക​ൾ, കൊ​റി​യ​ർ ഡെ​ലി​വ​റി ശൃം​ഖ​ല എ​ന്നി​വ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് നി​ല​വി​ൽ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്. വ്യാ​ജ വെ​ബ്‌​സൈ​റ്റു​ക​ൾ വ​ഴി​യു​ള്ള ഇ​ത്ത​രം ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പു​ക​ൾ​ക്കെ​തി​രെ പൊ​തു​ജ​ന​ങ്ങ​ൾ അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് സൈ​ബ​ർ സു​ര​ക്ഷാ വി​ദ​ഗ്ധ​രും മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു​ണ്ട്. പ​രി​ശോ​ധ​ന​ക​ൾ പൂ​ർ​ത്തി​യാ​ക്കി കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

Latest News

Corehub Up