Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Only Test

പെർത്തിൽ ഇന്ത്യൻ വനിതകൾക്ക് മോശം തുടക്കം; രണ്ടുവിക്കറ്റ് നഷ്ടം

പെർത്ത്: ഓസ്ട്രേലിയയ്ക്കെതിരായ പരമ്പരയിലെ ഏക ടെസ്റ്റിൽ ഇന്ത്യൻ വനിതകൾക്ക് മോശം തുടക്കം. 54 റൺസെടുക്കുന്നതിനിടെ ഓപ്പണർമാരെ ഇരുവരെയും നഷ്ടമായി. സ്മൃതി മന്ഥാന (നാല്), ഷെഫാലി വർമ (35) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്.

വെസ്റ്റേൺ ഓസ്ട്രേലിയ ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യൻ വനിതകൾ ഒടുവിൽ വിവരം ലഭിക്കുമ്പോൾ രണ്ടിന് 61 റൺസെന്ന നിലയിലാണ്. 18 റൺസുമായി പ്രതിക റാവലും റണ്ണൊന്നുമെടുക്കാതെ ജെമീമ റോഡ്രിഗസുമാണ് ക്രീസിൽ.

ഓസ്ട്രേലിയയ്ക്കു വേണ്ടി ലൂസി ഹാമിൽട്ടൺ, അന്നബെൽ സതർലാൻഡ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

Latest News

Corehub Up